Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 6

അമ്മൂമ്മ പറമ്പിലുള്ള ചവറുകൾ ഒക്കെ അടിച്ചു കൂട്ടി തീയിടാൻ ഉള്ള പരിശ്രമത്തിൽ ആയിരുന്നു. ഞാൻ അകത്തേക്ക് കയറി കിളി കിടന്നിരുന്ന മുറിയിലേക്ക് ചെന്നു. കട്ടിലിലിരുന്നപ്പോൾ കെറുവിച്ച് കിടക്കുകയായിരുന്നു. എന്താണാവോ കാര്യം? എന്നെ കണ്ടതും മുഖം വെട്ടിച്ചു കിടന്നു. ഞാൻ കൈകൾ കൊണ്ട് ആ മുഖം എൻറെ നേരെ തിരിച്ചു.
ഞാൻ:- പിന്നെയും ഇണക്കിളി പിണങ്ങിയല്ലോ?………….. ഇനിയെന്താണ് ഇനിയെന്താണ് ഇണങ്ങുകില്ലേ…… ഇണങ്ങുകില്ലേ.
എന്ന് പാടി കൊണ്ട് ചുണ്ടുകളിൽ ചുംബിക്കാൻ ശ്രമിച്ചപ്പോൾ കൈകൊണ്ട് എൻറെ മുഖം തട്ടിമാറ്റി.

കിളി :- ഇത്രയും നേരം ഉണ്ടായിട്ട്, ഇപ്പോഴാണ് വരാൻ കണ്ട സമയം. കഴിഞ്ഞ ദിവസങ്ങളിൽ ഈ സമയത്തിനുള്ളിൽ എത്ര പ്രാവശ്യം എന്നെ വന്നു നോക്കുമായിരുന്നു. ഇപ്പോൾ എൻറെ സ്നേഹം തുറന്നു കാട്ടിയപ്പോൾ, ആൾക്ക് എന്നെ വന്ന് കാണാൻ തന്നെ സമയമില്ല.
ഞാൻ :- ഇത്രയും ദിവസം ഞാൻ തിന്നുകയായിരുന്നു. എന്നോട് കാണിച്ചിരുന്ന ദ്വേഷ്യവും, വെറുപ്പും മൂലം എത്രമാത്രം വിഷമിച്ചിട്ടുണ്ട് എന്ന് അറിയുമോ? ആ സമയത്തൊക്കെ എൻറെ ഹൃദയം ഇരുന്നു വിങ്ങുകയായിരുന്നു. എന്നിട്ടും ഞാൻ പരിചരിക്കുകയും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നമ്മൾ രണ്ടുപേരും പരസ്പരം സ്നേഹിക്കുന്നു.

 

അത് മറ്റുള്ളവരെ അറിയിക്കാതെ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നുവോ അത്രയും നല്ലത്. എപ്പോഴായാലും ഇത് അറിയും, പക്ഷേ എത്രത്തോളം വൈകുന്നുവോ അത് നമുക്ക് രണ്ടുപേർക്കും നല്ലത്. അതുകൊണ്ട് ശ്രദ്ധിച്ചുവേണം മുന്നോട്ടുപോകുവാൻ. എനിക്ക് പങ്കാളിയായി വേണം, അല്ലാതെ കുറച്ചു നാളത്തെ പ്രേമ കോപ്രായങ്ങൾക്കല്ല.

കിളി :- ക്ഷമിക്ക്…….. ഇപ്പോഴത്തെ വിഷമത്തിന് പറഞ്ഞുപോയതാണ്.
എന്നിട്ട് എൻറെ ചുണ്ടിൽ ഒരു ചുംബനം തന്നു.
ഞാൻ:- ഞാനൊന്ന് ടൗണിൽ പോവുകയാണ്, എന്തെങ്കിലും വാങ്ങണോ? പോകുന്നതിനു മുമ്പ് ബാത്റൂമിലൊ മറ്റോ?

കിളി :- എനിക്കൊന്നും വാങ്ങണ്ട. ഒന്ന് ബാത്റൂമിൽ പോകണം.
ഞാൻ കക്ഷിയെ കട്ടിലിൽ നിന്നും വട്ടം കോരിയെടുത്തു. അപ്പോൾ കഴുത്തിലൂടെ കൈകൾകോർത്ത് ചിരിച്ചു കൊണ്ടു കിടന്നു. ബാത്റൂമിൽ കൊണ്ടുപോയി ഇരുത്തി തിരിച്ചിറക്കി കൊണ്ടുവന്ന് കിടത്തിയപ്പോൾ
കിളി :- പോയിട്ട് വേഗം വരില്ലേ? ഞാൻ കാത്തിരിക്കും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025