അയാൾക്ക് കലി കയറി ഇതുപോലുള്ള സാമദ്രോഹി മകൻ ആയി പിറന്നുവല്ലോ എന്ന് അയാൾ ഓർത്തു ഒന്നും ഇല്ലെങ്കിലും അവളുടെ തന്തയുടെ കൈയിൽ നിന്നും പൂത്ത കാശുഅടിച്ചെടുക്കാൻ എങ്കിലും നോക്കണ്ടേ
അങ്ങനെ നേരം വെളുത്തു രാജ് തന്റെ മകനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു പിന്നെ ഉപദേശിച്ചു എടാ അലപം പ്രായോഗികം ആയി ചിന്തിക്കുക അവളെ ഇങ്ങനെ പിണക്കിയാൽ പിന്നെ എങ്ങനെയാ വെറുപ്പിക്കാതെ നില്ക്കു പിന്നെ അവളുടെ തന്തപ്പടിയെ കാണുമ്പോൾ നിന്റെ വായിൽ തേനും പാലും ഒഴുകണം അങ്ങനെ നയത്തിൽ എല്ലാം നമ്മുടെ വരുത്തിയിൽ കൊണ്ട് വരണം. പിന്നെ അവളുടെ ഷെയർ നിന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ പറഞ്ഞിട്ടുണ്ട് അവരുടെ ജംഗ്ഷൻ അവിടെ ഉള്ള ഒരു ഏഴ് ഏട്ടു കടമുറി ഉണ്ട് നല്ല വാടക കിട്ടും അത് നമുക്ക് വരുത്തണം അയാളെ നല്ലപോലെ പൊക്കി പറഞ്ഞോളൂ പണത്തിന്റെ കാര്യം കേട്ടപ്പോൾ വരുണിന്റെ കണ്ണുകൾ വികസിച്ചു ഉപദേശം നൽകി അയാൾ അവരെ രണ്ടു പേരെയും വിരുന്നിനു പറഞ്ഞു അയച്ചു അവർ വന്നിട്ട് വേണം കുസുമ അവരെ ചികിത്സക്ക് അയക്കാൻ ഏതായാലും പൂനവും വരുണും മൂന്ന് ദിവസം കഴിഞ്ഞു എത്തി ഏതായാലും രാജിന്റെ ചരട് വലി മൂലം ഒരു പത്തുലക്ഷം രൂപ വരുണിന്റെ കൈവശം കൊടുത്തു അയച്ചു പൂനത്തിന്റെ അച്ഛൻ.അതിൽ നിന്നും രണ്ടു എടുത്തു ബാക്കി സ്വന്തം അപ്പന് കൈമാറി വരുൺ എന്നാൽ ഈ പണം സ്വന്തം അച്ഛൻ കൈമാറിയ വിവരം പൂനം അറിഞ്ഞതെ ഇല്ല. അങ്ങനെ സ്വന്തം ഭാര്യയെ ചികിത്സക്ക് മകളുടെ വീട്ടിൽ ആക്കി രാജ് എന്നിട്ട് അയാൾ തിരിച്ചു വന്നു. ഈ ദിവസങ്ങൾക്കിടയിൽ അയാൾ പൂനത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു അവളുടെ എല്ലാം അയാൾ സ്കാൻ ചെയ്തു. മകൻ അവളെ നല്ലപോലെ ഗൗനിക്കുന്നില്ല എന്ന് അയാൾക്ക് മനസിലായി അയാൾ അവരുടെ മുറിയുടെ പുറത്തു നിന്നും ചെറിയ ഒളിഞ്ഞു നോട്ടം ഒക്കെ നടത്തി മനസിലാക്കി
ഇതിനിടെ ചന്ദിനിയും കിരണും തങ്ങളുടെ ജീവിതം ആഘോഷിക്കുന്ന വിവരം അവളുടെ ഒരു അസൂയക്കാരി ആയ ഒരു അമ്മായി അറിയിച്ചു അത് അവളെ അറിയിക്കാൻ മാത്രം അല്ല നല്ലപോലെ ഒന്ന് ശവത്തിൽ കുത്താൻ നോക്കിയതാണ് അത് ഫലിച്ചു. അവർ നടത്തിയ മിക്ക യാത്രകളുടെ ഫോട്ടോ എല്ലാം അവർ അയച്ചിരുന്നു. അവിടെ ഒക്കെ പൂനം പോകാൻ ആഗ്രഹിച്ച സ്‌ഥലം ഒക്കെ ആയിരുന്നു.പോരെ അവളുടെ അസൂയ പെരുക്കുവാൻ. എന്നാൽ വരുണിനോട് പറയാൻ അവൻ കേൾക്കില്ല എന്ന് ഉറപ്പായിരുന്നു. പിന്നെ അവൾ അടക്കിപിടിച്ചു ഇരുന്നു അവളുടെ മനസ്സിൽ എല്ലാം അവരുടെ ജീവിതം ആഘോഷിക്കുന്നത് മനകണ്ണിൽ കണ്ടു അസ്വസ്ഥത അയി. താൻ ഇരുന്നു സ്ഥാനത്തു ആണ് അവൾ ചാന്ദിനി ഇരിക്കുന്നത് എന്ന് ഓർത്തപ്പോൾ ആകെ കലി ആയി
