Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 23

“യ്യോ..ആണോ..ഇനി എന്ത് ചെയ്യും ഭഗവാനെ?”
രുക്മിണി നെഞ്ചില്‍ കൈവച്ചുകൊണ്ട് നിലത്തേക്കിരുന്നു. ശങ്കരനും എന്ത് ചെയ്യണം എന്നറിയാതെ ആധിയോടെ മകളെ നോക്കി. ഇത്രയും ആളുകളെ എങ്ങനെ നേരിടും എന്ന് അവള്‍ക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല. മുന്നിലും പിന്നിലും ആപത്താണ്. എങ്ങോട്ട് പോകും? എങ്ങനെ രക്ഷപെടും?
“എടാ കള്ളക്കഴുവേറീ..നീ തുറക്കില്ല അല്ലെ..വേണ്ട..ഞങ്ങള്‍ തുറന്നോളാം” പുറത്ത് നിന്നുമുള്ള അലര്‍ച്ച ശങ്കരനും കുടുബവും ഭീതിയോടെ കേട്ടു. തൊട്ടു പിന്നാലെ മുന്നിലെ വാതിലില്‍ ആരോ ആഞ്ഞു ചവിട്ടുന്നതും കതക് കുലുങ്ങുന്നതും അവര്‍ കണ്ടു.
“അയ്യോ അച്ഛാ അവര് കതക് ചവിട്ടി പൊളിക്കുന്നു..വാ..കിട്ടുന്ന ആയുധം എടുത്ത് നമുക്ക് നില്‍ക്കാം..വാ..”
ദിവ്യ അവരെ പിടിച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടി കൈയില്‍ കിട്ടിയ വാക്കത്തിയും കത്തികളും എടുത്ത് കരുതലോടെ മറഞ്ഞു നിന്നു. ഭയം കൊണ്ട് മൂവരും വിറയ്ക്കുന്നുണ്ടായിരുന്നു. കതകില്‍ വീണ്ടും വീണ്ടും ശക്തമായി ആരോ ചവിട്ടുന്നതിന്റെ ഒച്ച അവരുടെ ചെവികളില്‍ പടക്കം പൊട്ടുന്ന ശബ്ദം പോലെ വന്നു പതിഞ്ഞു.
“അയ്യോ….” ശങ്കരന്‍ പെട്ടെന്ന് നിലവിളിച്ചു. അവരുടെ മുന്‍വാതില്‍ മലര്‍ക്കെ തുറന്ന് ഒരുകൂട്ടം ആളുകള്‍ ഉള്ളിലേക്ക് ഓടിക്കയറുന്നത് കണ്ടായിരുന്നു ആ നിലവിളി. കൈകളില്‍ വടിവാളുകളും പേറി ഉള്ളിലേക്ക് എത്തിയ അവര്‍ ഭയന്നു വിറച്ചു നില്‍ക്കുന്ന ശങ്കരന്റെയും രുക്മിണിയുടെയും ദിവ്യയുടെയും അടുത്തേക്ക് എത്തി.
“ഇവളെ മതി ഞങ്ങള്‍ക്ക്..ഇവളെ മാത്രം”
കൈയില്‍ വാക്കത്തിയുമായി നിന്ന ദിവ്യയുടെ കൈയില്‍ ശക്തമായി പിടിച്ചുകൊണ്ട് അവരുടെ നേതാവ് പറഞ്ഞു. അവന്റെ ബലമായ പിടുത്തത്തില്‍ ദിവ്യയുടെ കൈയില്‍ നിന്നും കത്തി താഴെ വീണുപോയി.
“വിടടാ എന്റെ മോളെ..എടാ വിടാന്‍..’ ശങ്കരന്‍ കത്തിയുമായി മുന്‍പോട്ടു ചാടി. അടുത്ത നിമിഷം ആരുടെയോ കാല്‍ അയാളുടെ അടിവയറ്റില്‍ പതിച്ചു. ശങ്കരന്‍ പിന്നിലേക്ക് മലര്‍ന്നടിച്ചു വീണു. എല്ലാം കണ്ടു നിന്ന രുക്മിണി ബോധരഹിതയായി നിലം പൊത്തി.
“വാടീ കഴുവര്‍ട മോളെ. നിന്റെ കുത്തിക്കഴപ്പ് ഇന്നോടെ തീര്‍ത്ത് തരാം” ദിവ്യയെ പുറത്തേക്ക് വലിച്ചിഴച്ച് അവന്‍ മുരണ്ടു. വീട്ടിനുള്ളില്‍ കണ്ണില്‍ കണ്ട സാധനങ്ങള്‍ ഒക്കെ തല്ലിത്തകര്‍ത്ത ശേഷം അവന്റെ അണികള്‍ പുറത്തേക്ക് ഇറങ്ങി. രക്ഷപെടാന്‍ ദിവ്യ അവളുടെ സകല ശക്തിയും പ്രയോഗിച്ചിട്ടും അനങ്ങാന്‍ കൂടി അവള്‍ക്ക് സാധിച്ചില്ല.
“വിടെടാ എന്റെ മോളെ..” ഒരു മരക്കഷണം എടുത്ത് ദിവ്യയെ പിടിച്ചിരുന്നവനെ എറിഞ്ഞുകൊണ്ട് ശങ്കരന്‍ അലറി.
“അടിച്ചു കൊല്ലടാ ആ നായെ” ഏറു കൊണ്ടവന്‍ കടുത്ത വേദനയോടെ അട്ടഹസിച്ചു. രണ്ട് മൂന്നുപേര്‍ ചേര്‍ന്നു ശങ്കരനെ ഭീകരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി.
‘അച്ഛാ..എന്റെ അച്ഛാ..അയ്യോ അച്ഛനെ ഒന്നും ചെയ്യല്ലേ..”
ദിവ്യ ഉറക്കെ നിലവിളിച്ചു കരഞ്ഞു. ശങ്കരന്‍ ഒരു പഴന്തുണി പോലെ നിലത്തേക്ക് കുഴഞ്ഞു വീഴുന്നത് നിസ്സഹായയായി നോക്കി നില്‍ക്കാന്‍ മാത്രമേ അവള്‍ക്ക് കഴിഞ്ഞുള്ളു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025