അഞ്ചാമത് വന്നവൻ അബൂബക്കറിന് നേരെ വാൾ വീശി…………അബൂബക്കർ ഒന്ന് പിന്നിലേക്കാഞ്ഞിട്ട് അവന്റെ കഴുത്തിൽ വലത്തേകൈകൊണ്ട് പിടിയമർത്തി………അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു…………..
ഒരു നിമിഷത്തെ പിടിച്ചുമുറുക്കലിന് ശേഷം അബൂബക്കർ അവന്റെ കഴുത്തിലെ പിടി വിട്ടു………….അവൻ നിലത്തേക്ക് ശ്വാസം കിട്ടാതെ വീണു……………
അവന് പിന്നിൽ വന്നവൻ അബൂബക്കറിന് നേരെ ചാടി വാൾ വീശി………പക്ഷെ ഇത് നേരത്തെ മുൻകൂട്ടി കണ്ട അബൂബക്കർ നാലാമത് വന്നവന്റെ പിൻകോളറിൽ വലിച്ചു അവന്റെ വീശലിന് മുന്നിലേക്ക് ഇട്ടുകൊടുത്തു………….
അവൻ നാലാമന്റെ നെഞ്ച് പിളർത്തി…………
എന്താണ് സംഭവിച്ചതെന്നറിയാതെ ആറാമൻ നോക്കി നിന്ന ആ നിമിഷം അബൂബക്കറിന്റെ വലതുകൈ അവന്റെ കരണത്ത് പതിഞ്ഞു…………
അവൻ വായുവിൽ ഒന്ന് കറങ്ങി നിലത്തേക്ക് വീണു………….അവനിലെ അനക്കം നിലച്ചു………….
അബൂബക്കർ പിന്നിലേക്ക് തിരിഞ്ഞു നോക്കി………..
മൂന്നുപേരും അബൂബക്കറിനെ ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു……………
അബൂബക്കർ അവരുടെ നേരെ കുതിച്ചു…………
അബൂബക്കറിന്റെ വരവ് കണ്ട് മൂന്നാമൻ വാൾ വീശാൻ പോലും മറന്ന് നിന്നു…………
അബൂബക്കർ അവന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി…………അവൻ രണ്ടാമനെയും കൊണ്ട് പറന്നുപോയി…………..
ഒന്നാമൻ അവർ പറന്നുപോകുന്നത് നോക്കി നിന്നു…………..അവർ പറന്നുപോയ വഴിയിലേക്ക് അവൻ നോക്കിനിന്നു…………..
കുറച്ചുദൂരം ചെമ്മൺ പാതയിലൂടെ ഞരങ്ങിപ്പോയതിന് ശേഷം അവർ രണ്ടുപേരും ഒരിടത്ത് നിന്നു………….
അതുകണ്ട് ഒന്നാമൻ അബൂബക്കറിനെ തിരിഞ്ഞുനോക്കി…………
അബൂബക്കർ അവന്റെ കണ്ണിനുമുന്നിൽ തന്നെയുണ്ടായിരുന്നു……………
അവൻ പെട്ടെന്ന് പേടിച്ച് നിലത്തേക്ക് വീണു…………
അബൂബക്കർ അതുകണ്ട് ചിരിച്ചു…………..
അവൻ പെട്ടെന്ന് എണീറ്റ് അബൂബക്കറിന് നേരെ വാൾ വീശി…………
അവൻ വാൾ വീശിയ കയ്യിൽ അബൂബക്കറിന്റെ കൈകൾ പതിഞ്ഞു………..അവിടം ഒരു വട്ടത്തിൽ ചോരനിറം കണ്ടു അവൻ…………..
ഒന്നുകൂടെ അവൻ വാൾ അബൂബക്കറിന് നേരെ വീശാൻ അവൻ ശ്രമിച്ചു…………പക്ഷെ സാധിച്ചില്ല…………..
അവന്റെ കണ്ണിലേക്ക് തീപ്പൊരി കയറിവരുന്ന പോലെ ഒരു ഫീൽ അവന് കിട്ടി…………
അവൻ കൈകൾ താഴ്ത്തിപ്പിടിച്ചു…………വാൾ അവന്റെ കയ്യിൽ നിന്നും വീണു…………..
