Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 2

അച്ചന്റെ ഓരോ സംസാരവും അവളെ കൂടുതൽ കൂടുതൽ സന്തോഷവതിയാക്കി.ഓരോന്നോർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.

“…അച്ചാ അച്ഛൻ ഇങ്ങനൊക്കെ പറയുമ്പോ ഒരു കടലോളം പ്രതീക്ഷയാണ് എന്റെ മനസ്സിൽ.കഴിഞ്ഞ പ്രാവശ്യം വന്നതിനു ശേഷം ഞാൻ അമ്മയുടെ ഭാഗത്ത് നിന്നു ഒരു പാട് ചിന്തിച്ചു.ഒരിക്കലും അമ്മയെ ഞാൻ കുറ്റം പറയില്ല അമ്മക്കെന്നെ എന്ത് വേണമെങ്കിലും ചെയ്യാം വഴക്കു പറയുകയോ അടിക്കുകയോ പിടിക്കുകയോ ചെയ്യാം.ഒരു കുഞ്ഞില്ലാത്തതിന്റെ അതെ വിഷമം അനുഭവിക്കുന്ന ഒരു സ്ത്രീയാണ് അമ്മ.അത് കൊണ്ട് അമ്മയെന്തു പറഞ്ഞാലും ഞാനനുസരിക്കും വഴക്കു പറഞ്ഞാലും ഞാൻ കേൾക്കും.കാരണം ഞാൻ അമ്മയുടെ മോളാണ്. “…

“…അത് കേട്ടപ്പോഴേക്കു സാവിത്രിയുടെ കണ്ണും നിറഞ്ഞു..അവർ നേര്യതിന്റെ തുമ്പ് പിടിച്ച് കണ്ണുനീരൊപ്പി മൂക്ക് പിഴിഞ്ഞു.ആ മതി മതി കരച്ചിലൊക്കെ …കേട്ടോ ഇതൊന്നും നമ്മളുണ്ടാക്കിയ വിപത്തല്ല അങ്ങനെ അങ്ങനെ നമ്മളിലേക്ക് വന്നടിഞ്ഞതാണ്.ദൈവത്തിനു ഒരിക്കലും ഒരാളെയും നിത്യദുഃഖത്തിലേക്കു തള്ളിവിടാൻ കഴിയില്ല.അതോർത്ത് സമാധാനിക്കു. “…

ഗോവിന്ദൻ ചായ കുടിച്ച ഗ്ലാസ് സാവിത്രിയുടെ കയ്യിൽ കൊടുത്തിട്ടു ആ വിഷയം മാറ്റാനായി പറഞ്ഞു

“…ആ ഡീ നീ ഓട്ടോക്കാരനെ വിളിച്ചോ എപ്പോ വരും.നാലുമണി ആയില്ലേ”…

“…അയ്യൊ ഞാനതു മറന്നു പോയി.ആ ചെക്കൻ വൈകിട്ടും ഓട്ടം വിളിക്കാനായി രാവിലെ പൈസയൊന്നും മേടിച്ചതുമില്ല. “…

ശ്രീജ ഗ്ളാസ് സോപാനപ്പടിയിൽ വെച്ചിട്ടു ബാഗ് തുറന്നു ഫോണെടുത്ത് നമ്പർ ഡയൽ ചെയ്തു .ഓട്ടോക്കാരനെ വിളിച്ച്.സംസാരിച്ചു കഴിഞ്ഞു ഫോൺ ബാഗിലേക്കു ഇട്ടു കൊണ്ട്

“…ഭാഗ്യം ചെക്കൻ സ്റ്റാന്റിൽ തന്നെ ഉണ്ട് ഇപ്പൊ വരും.ആ അച്ചാ ഒരു കാര്യം മറന്നാരുന്നു ഞാൻ എന്റെ ഗ്രഹനില കൊണ്ട് വന്നാരുന്നു.അത് താരാനങ്ങ് മറന്നു പോയി. “…

അവളതു എടുത്തുഅച്ചന്റെ കയ്യിൽ കൊടുത്തു.അയാളത് മേടിച്ചു വെച്ചിട്ടു പറഞ്ഞു

“…ആ അത് നന്നായി ഇല്ലെങ്കിൽ വെറുതെ കാത്ത് നിന്നു സമയം പോയേനെ.ഇത്രേം ദൂരം പോകാനുള്ളതല്ലേ . “…

“…അത് കുഴപ്പമില്ല അച്ചാ കഴിഞ്ഞ പ്രാവശ്യം അവനെന്നെ കടക്കൽ വരെ കൊണ്ട് വിട്ടു. “…

“…കടക്കൽ വരെയോ എന്തിനാ മോളെ ഓട്ടോക്കൊക്കെ അത്രയും പൈസ കൊടുക്കുന്നെ.ചിതറയിൽ ചെന്നാൽ ഇഷ്ടം പോലെ ബസ്സു കിട്ടില്ലേ. “…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025