നീയൊക്കെ ജീവിച്ചിരിക്കണ്ടടാ…. നിന്റെ വീട്ടിലുമില്ലേ…. പ്രായം തികഞ്ഞ പെണ്ണൊരുത്തി… ഇതിലെഴുതിയേക്കുന്ന പോലെ നാളെ നീയവളോട് കാണിച്ചാലോ,… അതുണ്ടാകാതിരിക്കാൻ ഇതൊക്കെ അവരെ അറിയിച്ചാലേ നടക്കൂ…..
പ്ലീസ് മാഡം അവരോട് പറയല്ലേ… ഞാൻ.. ഞാനിത് എഴുതുന്നതല്ലാതെ മറ്റാരോടും ഈ രീതിയിൽ പെരുമാറിയിട്ടില്ല… ഒരിക്കലും എന്റെ പെങ്ങളെയൊന്നും അങ്ങനത്തെ കണ്ണിലെനിക്ക് കാണാനുമാവില്ല …ം പ്ലീസ് മാഡം ആരോടും പറയല്ലേ… ഞാൻ പിന്നെയും അവരുടെ കാലുപിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു….
അവർക്കപ്പോഴും ദേഷ്യം മാറിയിട്ടുണ്ടായിരുന്നില്ല…
നീ മര്യാദക്ക് കണ്ണൊക്കെ തുടച്ച് എന്റെയൊപ്പം വന്നാൽ നിന്റെ വീട്ടുകാര് മാത്രമേ ഇതറിയു… ഇനിയും ഇവിടെ കിടന്നെന്റെ കാലുപിടിച്ചു കരഞ്ഞാൽ ഇവിടുത്തെ സ്റ്റാഫിന്റെ മുന്നിൽ വെച്ച് എനിക്ക് പറയേണ്ടി വരും….
ഞാനപ്പോൾ പേടിച്ചു വിറച്ചു കൊണ്ട് എഴുന്നേറ്റു മുഖം തുടക്കാൻ തുടങ്ങി..
പിന്നെ ഇന്നു തന്നെ നിന്റെ റിസൈൻ ലെറ്റർ എനിക്ക് മെയിലയച്ചു തന്നേക്കണം..
മാഡം അത്…
ഒരു മാഡവുമില്ല… നിന്നെയൊക്കെ പോലുള്ളവന്മാരെയൊക്കെ ജോലിക്ക് വെക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് മനസിലായോ….
ഉം…
