Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2

“ഏട്ടാ…. എന്റെ അച്ഛൻ എന്നെ വിളിച്ചിരുന്ന പേരാണ് ഈ ശ്രീക്കുട്ടി. ഏട്ടൻ അങ്ങനെ വിളിച്ചപ്പോൾ എനിക്ക് എന്റെ അച്ഛൻ വിളിക്കുന്നപോലെ തോന്നി. അതാ ഞാൻ അങ്ങനെ…”

“എങ്ങനെ….?” ഞാൻ വെറുതെ അവളെയൊന്ന് വട്ട് ഇളക്കി.

“ പോ ഏട്ടാ ” പെണ്ണിന്റെ മുഖം പെട്ടന്ന് തക്കാളി പോലെ ചുവന്നു തുടുത്തു.
“അപ്പോൾ ഞാൻ ഇനി ശ്രീക്കുട്ടി എന്ന് വിളിച്ചോട്ടെ”

“മ്മ്..” ഒരു മൂളൽ മാത്രമായിരുന്നു പെണ്ണിന്റെ മറുപടി.

“ എന്നാ ശ്രീക്കുട്ടി എന്നുതന്നെ വിളിക്കാം. ചിലപ്പോൾ ഇനിയും ഒരു കെട്ടിപ്പിടിത്തം കിട്ടിയാലോ”… ഞാൻ തമാശരൂപേണ, എന്നാൽ കുറച്ചു ആവേശത്തോടെ ഞാൻ പറഞ്ഞു.

“അയ്യേ…. വൃത്തികെട്ടത് ” എന്നു പറഞ്ഞു ഒരു കുസൃതി ചിരിയോടെ അവൾ എന്റെ കൈയിൽ നിന്ന് ആ പാത്രവും തട്ടിപ്പറിച്ചുകൊണ്ട് ഓടി.

ഞാൻ അവളുടെ കുസൃതിചിരിയോടെ ഉള്ള ഓട്ടം നോക്കി അവിടെ നിന്നുപോയി.

***********—–
അങ്ങനെ രണ്ട് ദിവസം പെട്ടന്ന് കടന്നുപോയി. ശ്രീക്കുട്ടിയുടെ വായാടിത്തരവും കുസൃതിയും ഉണ്ടായിരുന്നതുകൊണ്ട് രണ്ടുദിവസം പോയതേ അറിഞ്ഞില്ല….

ഇന്നാണ് എനിക്ക് ജോലിക്ക് ജോയിൻ ചെയ്യേണ്ടത്. ശ്രീകുട്ടിക്ക് നാളെ ജോയിൻ ചെയ്‌താൽ മതി.

രാവിലെ എണീറ്റ് കുറച്ചു വർക്ഔട്ട് ഒക്കെ ചെയ്തു. പ്രഭാതകൃത്യങ്ങളും കഴിഞ്ഞു ഒരു കുളിയും പാസ്സ് ആക്കി. ഫോർമൽ ഡ്രസ്സ്‌ ഒക്കെ അണിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിന്നും മുടി ചീകുമ്പോളാണ് ആരോ മുറിയിലേക്ക് കടന്നു വരുന്നതായി തോന്നിയത്.
തിരിഞ്ഞു നോക്കിയപ്പോൾ അതാ കയ്യിൽ ആവിപറക്കുന്ന ഒരു കപ്പ്‌ ചായയുമായി ശ്രീക്കുട്ടി.

ഞാൻ പറഞ്ഞില്ലല്ലോ…. കഴിഞ്ഞ രണ്ടുദിവസവും എനിക്ക് ചായയും, ബ്രേക്ഫാസ്റ്റും ഉണ്ടാക്കി തന്നത് ശ്രീകുട്ടയാണ്. ചുമ്മാ പറയുന്നതല്ല… അവൾ ഉണ്ടാക്കുന്ന ചായയും ഫുഡും ഒക്കെ ഒടുക്കത്തെ ടേസ്റ്റ് ആണ്…. നമ്മുടെ നാവ് ഇറങ്ങി പോകും അത്രക്ക് അടിപൊളിയാണ്.
ഉച്ചക്കും രാത്രിയും ഞാൻ റെസ്റ്റോറന്റിൽ നിന്നും കഴിക്കും… എനിക്ക് ഈ അടുക്കളയിൽ കയറുന്നത് അലർജിയാണ്. കേറി എന്തെങ്കിലും ഉണ്ടാക്കാൻ മടി ഒന്നുമില്ല… പക്ഷെ എനിക്ക് അടുക്കള അലർജിയായി പോയില്ലേ….. പാവം ഞാൻ… 😁

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025