Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3

“മ്മ്മ്…. പിന്നെ കഴിച്ചോ ആദി”

“ഇല്ല കഴിക്കാൻ പോകുന്നേയുള്ളൂ…”

“നീ കഴിച്ചോ”

“ആ… ഞാൻ ബർഗർ കഴിച്ചു… അവിടെ എന്താ കഴിക്കാൻ”

“ഇവിടെ നല്ല അരിപുട്ടും കടലയും പപ്പടവും…. നീ ഇന്ത്യൻ ഫുഡ്‌ കഴിച്ചിട്ടുണ്ടോ”

“അച്ഛന്റെ നാട്ടിൽ (കോട്ടയം) പോയപ്പോൾ കഴിച്ചിട്ടുണ്ട്… പിന്നെ അച്ഛൻ രണ്ടു മൂന്നു തവണ കുക്ക് ചെയ്തു തന്നിട്ടുമുണ്ട് ഇന്ത്യൻ ഫുഡ്‌…. ദോശ, പുട്ട്, കപ്പ അങ്ങനെ കുറേ ഐറ്റംസ്…”

“എന്നിട്ട് എങ്ങനെയുണ്ടായിരുന്നു”

“അടിപൊളിയാടാ…. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു… അവിടെ നീ ഉണ്ടാക്കുന്നതാണോ ഫുഡ്‌…”

“ഞാൻ ഫുഡ്‌ ഉണ്ടാക്കാറുണ്ട് പക്ഷെ അത് കഴിച്ചാൽ ബാത്‌റൂമിൽ നിന്ന് ഇറങ്ങാൻ സമയം കിട്ടില്ലെന്നേയുള്ളൂ… ഇത് ശ്രീക്കുട്ടി ഉണ്ടാക്കിയതാ…”

“അതൊരു പാവം കുട്ടി ആണല്ലേ… അവളാണോ നിന്റെ കെയർടേക്കർ”

“ഏയ്…. അവൾക്ക് കുക്കിംഗ്‌ ഒരുപാട് ഇഷ്ടമാണ്… പിന്നെ അവൾ ഉണ്ടാക്കുന്ന ഫുഡ്‌ ഉണ്ടല്ലോ മോളേ ഒരു രക്ഷയുമില്ല…. നീ ഫോൺ വച്ചിട്ട് വേണം എനിക്ക് പോയി ആ പുട്ടും കടലയും കഴിക്കാൻ. അത് ആലോചിക്കുമ്പോഴേ വായിൽ വെള്ളമൂറുന്നു.”

“പോടാ പട്ടി കൊതിപ്പിക്കാതെ…. ടാ ഞാൻ ഇപ്പൊ വന്നാൽ എനിക്കും കുറച്ചു കഴിക്കാൻ തരുവോ… കൊതിയായിട്ട് വയ്യടാ”

“എങ്കിൽ നീ വേഗം വാ… താമസിച്ചാൽ ഞാൻ മുഴുവൻ കഴിച്ചു തീർക്കും”

“എങ്കിൽ നാളെ നമ്മുടെ ഓഫീസിൽ എല്ലാവരും കറുത്ത ബാഡ്ജ് വച്ചു നടക്കേണ്ടി വരും”

“ആരെങ്കിലും മരിച്ചാൽ അല്ലേ അങ്ങനെ ചെയ്യുന്നേ…. പുട്ട് കിട്ടിയില്ല എന്ന് പറഞ്ഞു നീ എന്താ മരിക്കാൻ പോകുന്നോ”

“നിന്നെ കൊല്ലും എന്നാടാ തെണ്ടി പറഞ്ഞത്…”

“ആഹാ…. അത്രക്ക് ധൈര്യം ഉണ്ടോ നിനക്ക്… 15 മിനിറ്റ് തരും അതിനുള്ളിൽ വന്നില്ലെങ്കിൽ നിനക്ക് പുട്ട് കിട്ടില്ലടി”

“ഞാൻ ഇതാ എത്തി” എന്നു പറഞ്ഞവൾ വേഗം ഫോൺ കട്ട്‌ ആക്കി.

ലിയ വരുന്ന കാര്യം ശ്രീക്കുട്ടിയോട് പറയാൻ വേണ്ടി ഞാൻ അകത്തേക്ക് കയറി. കുഞ്ഞുമണി ഇപ്പോഴും കപ്പലണ്ടി മിട്ടായി കഴിക്കുന്ന തിരക്കിലാണ്.

ഞാൻ അവളോട്‌ കാര്യം പറഞ്ഞപ്പോൾ ആള് കുറച്ചു ആക്റ്റീവ് ആയി. ഒരു അഥിതി വരുന്ന സന്തോഷം ആയിരുന്നു അവളുടെ മുഖത്ത്.

ഇവൾ ഉണ്ടാക്കിയ ഫുഡ്‌ കഴിക്കാനാണ് ലിയ വരുന്നത് എന്നുള്ളതുകൊണ്ട് ആൾക്ക് ചെറിയ ടെൻഷനും ഉണ്ട്. ലിയയുടെ അഭിപ്രായം അറിയുന്നതുവരെ ഈ ടെൻഷൻ ഉണ്ടാകും.

10 മിനിറ്റ് ആയപ്പോൾ ലിയയുടെ കാറ്‌ വന്നു നിൽക്കുന്ന സൗണ്ട് കേട്ടു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025