തൊട്ടു നോക്കിയപ്പോൾ എണ്ണ പോലെ കട്ടിയുള്ള ദ്രാവകം ……
ആരോ എന്തോ എവിടെന്നോ ….. കുറെ ശബ്ദങ്ങൾ
വീണ്ടും ആ കുളിത്തൊട്ടിയിൽ നോക്കിനിൽക്കേ
പെട്ടന്നായിരുന്നു ആ കറുത്ത ദ്രാവകത്തിൽ നിന്നും ആരോ പൊന്തി വന്നത് …..
ഒരുതരം അലർച്ചയോടെ ……
ആദിത്യൻ തൻ്റെ നിരീക്ഷണ ബെഡിൽ ഞെട്ടി എഴുനേറ്റു
ചുറ്റും നോക്കി ആരും ഇല്ല …..
ഒന്നും മനസിലാവാത്ത അവസ്ഥ
കണ്ടതു സ്വപ്‌നം ആണോ ??
ആദിത്യൻ സ്വയം ചോദിച്ചു…..
പെട്ടന്നു തന്നെ തൻ്റെ കാഴ്ച്ച മറയുന്നതു പോലെ
ആദിത്യൻ ബെഡിൽ നിന്നും എഴുനേറ്റു നടക്കാൻ തുടങ്ങിയതും മുൻപിലോട്ട് വീഴുവാൻ പോയി
എന്നാലും വീഴാതെ തൻ്റെ മുട്ടു കുത്തി നിന്നു …..
ആദിത്യൻ തൻ്റെ കണ്ണുകൾ കൈകൊണ്ട് കൂട്ടിത്തിരുമ്പി …
വീണ്ടും കണ്ണു തുറന്നു നോക്കി …….
ക്യാമറയുടെ ലെന്സ് പോലെ കണ്ണിലെ കൃഷ്ണമണി
ഫോക്കസ് ആവുന്നു എന്നാൽ വീണ്ടും മങ്ങി പോകുന്നു ആദിത്യന്റെ മനസ്സിൽ ഭയം കയറി തുടങ്ങി…..
അതെ നിമിഷത്തിൽ തന്നെ ഹോസ്പിറ്റലിലെ മാത്രം ഉള്ള ആ പ്രിത്യേഗ ഗന്ധം മൂക്കിലേക്ക് ശക്തമായി കയറി കൊണ്ടിരിക്കുന്നു
അതേപോലെ പലതരത്തിൽ ഉള്ള സുഗന്ധങ്ങൾ തൻ്റെ മൂക്കിലേക്ക് വീണ്ടും ശക്തമായി തീരത്തല്ലി കയറിക്കൊണ്ടിരിക്കുന്നു ………..
തൻ്റെ മനസ്സിലേക്ക് ഭയം ഇരച്ചു കയറുന്നത് പോലെ …..
മുട്ടിൽ നിന്ന ആദിത്യൻ തൻ്റെ കൈകൾ നേരെ താഴക്ക് കുത്തി നിന്നു
വീണ്ടും എന്തൊക്കെയോ….. കൈകളിലേക്ക് കയറി വരും പോലെ ….
ആദിത്യന് തൻ്റെ കൈയിൽ ചെറിയ വൈബ്രേഷൻ അനുഭവപ്പെടുന്നു ….
അതിൽ വൈബ്രേഷനിൽ നിന്നും തൻ്റെ അടുത്തോട്ട് ആരോ വരുന്നത് പോലെ ….
പെട്ടന് ആദിത്യൻ തൻ്റെ ചുറ്റും നടക്കും ശബ്ദങ്ങൾ എല്ലാം വ്യക്തമായി കേൾക്കുന്നു …..
ആ ശബ്ദങ്ങൾ എല്ലാം കാതിലേക്ക് ഒരേസമയം ഇരച്ചു കയറുന്നു …..
തൻ്റെ തല ചുറ്റുന്നത് പോലെ …. എല്ലാം കൂടി ഒരുമിച്ചു സഹിക്കയാവുന്നതിനുമപ്പുറം വേദന തരുന്നത് പോലെ …
പെട്ടന്ന് ആദിത്യൻ അലറി……
