അതൊകൊണ്ട് മാത്രം ഞാൻ പോകുന്നു …
പക്ഷെ തിരിച്ചു വരും …..
സജീവേ ജീവനിൽ കൊതിയുണ്ടെങ്കിൽ നീ വരണ്ട ….
വന്നാൽ നീ ഈ മണ്ണിൽ കാലുകുത്തില്ല …..
എന്നാൽ ശരി ആൻഡ്രൂസെ….
സമയം വൈകി ഞാൻ പോകുന്നു …
സജീവ് പതിയെ എഴുന്നേറ്റ് നടന്നു ….
ഡോർ എത്താറായതും സജീവ് തിരിഞ്ഞു …..
എന്നിട്ട് വീണ്ടും ആൻഡ്രൂസിനെ വിളിച്ചു …
ആൻഡ്രൂസ് …..
നമ്മൾ ഒരു കാലത് നല്ല സുഹൃത്തുക്കൾ ആയിരുന്നില്ലേ …
അതുകൊണ്ട് നിൻ്റെ വാക്കു ഞാൻ പാലിക്കുന്നു ….
സജീവ് ആൻഡ്രൂസിന് കൈ നീട്ടി …
ആൻഡ്രൂസ് ചുറ്റും നോക്കി എഴുന്നേറ്റു …..
സജീവന് കൈ കൊടുത്തു …
രണ്ടു പേരും ഷേക്ക് ഹാൻഡ് ചെയ്തു ….
സജീവ് പതിയെ ആൻഡ്രൂസിനെ ഹഗ് ചെയ്തു ….
പതിയെ ആൻഡ്രൂസിനോട് പറഞ്ഞു …..
ഐ വിൽ മിസ്സ് യൂ …. ആൻഡ്രൂസ് …..
പിന്നെ കൊല്ലുവാൻ തീരുമാനിച്ച അപ്പോ തന്നെ കൊല്ലണം …
അത് മാറ്റി വെക്കുവാൻ പാടില്ല ……
അടുത്ത ജന്മത്തിലെങ്കിലും ഓർക്കുക ……
അത് പറഞ്ഞു തീർന്നതും ആൻഡ്രൂസിൻ്റെ കഴുത്തിൽ കത്തി കയറി ….
ആൻഡ്രൂസ് താഴേക്ക് വീണു ….
ആർക്കും എന്താ സംഭവിച്ചതെന്നു മനസിലായില്ല ….
സജീവിൻ്റെ കൈയിലെ കത്തി കണ്ടപ്പോൾ എല്ലാവർക്കും മനസിലായി ….
സജീവ് ആൻഡ്രൂസിനെ കൊന്നു ….
ഇത് കണ്ടതും ആൻഡ്രൂസിൻ്റെ ബോഡി ഗാർഡ്‌സ് ഓടി സജീവിൻ്റെ അടുത്തൊട്ട് വന്നു …
എന്നാൽ സജീവ് അവിടെ നിന്നും ഒരടി പോലും ചലിച്ചില്ല ..
എന്നാൽ വന്നവരെല്ലാം നിലം പതിച്ചു ജീവനറ്റ് ….
അവിടെ ഉള്ളവർ എല്ലാം അവരെ ആൻഡ്രൂസിൻ്റെ ബോഡി ഗാർഡ്സിനെ തങ്ങളുടെ കൈയിൽ ഉള്ള ഗൺ എടുത്തു ഷൂട്ട് ചെയ്തിരുന്നു ….
സജീവ് അതെല്ലാം നോക്കി നിന്നു …
പതിയെ പുറത്തോട്ട് … ഒരു വിജയചിരിയോടെ …..
പുറത്തിറങ്ങിയതും …..സജീവ് തൻ്റെ ഫോൺ എടുത്ത് വിളിച്ചു വിഷ്ണുവിനെ ….
വിഷ്ണു പാലയ്ക്കൽ …….
