തങ്ങളുടെ യജമാനനെ അവർ സാറ്റലൈറ് ഫോണിൽ വിളിച്ചു …
ഒറ്റ റിങിൽ തന്നെ അയാൾ ഫോൺ എടുത്തു ….
“””” മാസ്റ്റർ….”””””
“””” എന്തായി …..
ആ സ്ത്രീരൂപത്തെ കണ്ടുപിടിച്ചോ …???”””””
“””””യെസ് മാസ്റ്റർ …..
കണ്ടുപിടിച്ചു ഞങ്ങളുടെ കൂടെ തന്നെ ഉണ്ട് ….”””””
“””” നല്ലത് …
അവളെ താടകാവനത്തിലെ ….
മധ്യഭാഗത്തുള്ള വീരഭദ്ര ക്ഷേത്രത്തിൽ കൊണ്ടുപോകു …
എന്നിട്ട് അവിടുത്തെ ബലി കല്ലിൽ രക്തം വീഴ്ത്തിക്ക് ….
അതിനുശേഷം അവളെ എൻ്റെ അടുത്ത് എത്തിച്ചിരിക്കണം ….”””””
“””””യെസ് മാസ്റ്റർ …..
ഞങ്ങൾ എത്രയും വേഗം അവിടെ വന്നിരിക്കും …””””””
അതോടെ ഫോൺ കട്ടായി ….
അയാൾ സന്തോഷവാർത്ത കേട്ടതോടെ അട്ടഹസിച്ചു ചിരിച്ചു ….
അതിനുശേഷം അയാൾ ഇനി വരുവാൻ പോകുന്ന ശുഭ ദിനങ്ങളെ ആലോചിച്ചുകൊണ്ട് സുഖനിദ്രയിൽ മുഴുകി ……
തൻ്റെ യജമാനൻ്റെ നിർദേശം പാലിക്കുവാൻ …..
അവർ താടകാ വനത്തിലെ വീരഭദ്ര ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങി …..
ഒരു പത്തിരുപത്മിനിട്ടിനുള്ളിൽ തന്നെ അവർ അവിടെ എത്തിയിരുന്നു ….
ആമിയെ അവർ ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു …..
എന്നിട്ട് അവളെ ബലമായി പിടിച്ചു ബലി കല്ലിലേക്ക് നടത്തിച്ചു …..
ഇതേസമയം തന്നെയാണ് ആദി ആ പൊട്ടിപൊളിഞ്ഞ ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നോക്കിയത് …..
അപ്പോഴാണ് ആദി വണ്ടിയുടെ ശബ്‌ദം കേട്ടതും…..
ആദി വീണ്ടും ക്ഷേത്രത്തിലേക്ക് കയറിയതും….
എന്നിട്ട് വാതിലിലെ പഴുത്തിൽകൂടെ പുറത്തേക്ക് നോക്കിയതും …..
ആദി നോക്കിനിൽക്കെ രണ്ടുപേർ ഒരു സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുവരുന്നു ….
ആദി പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചതും ആദി അയാളുടെ പിന്നിലുള്ള ഇരുപതോളം കറുത്ത വസ്ത്രധാരികളെ കണ്ടു ….
ആദിക്ക് അവരുടെ വസ്ത്രധാരണം കണ്ടിട്ട്…..
കുറച്ചു ദിവസങ്ങൾക്ക് മുൻപ് തൻ്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആലോചിച്ചു…..
