Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജൽ എന്ന അമ്മു 7

”   ഇല്ല… അവൻ ഇപ്പോ പോണില്ല… നീ ഒന്ന് വന്നേ ഒരു കാര്യം ഉണ്ട്….. ”

അല്പം ദേഷ്യം കലർന്ന സ്വരത്തിലാണ് അവൾ അത് പറഞ്ഞത്…..

അവളുടെ മുഖഭാവം കണ്ടപ്പോൾ എന്റെ കാര്യം ഏതാണ്ട് തീരുമാനമായി എന്ന് എനിക്ക് തോന്നി….

അതും പറഞ്ഞ് അവൾ അകത്തേക്ക് പോയി…….

മമ്മിയും ഞാനും അവിടെ തന്നെ നിൽക്കുകയാണ്……

” മമ്മിയെ  എന്തിനായിരിക്കും കൊല്ലാൻ ആയിരിക്കുമോ ”

”  ചെല്ലു……….. നീ ആയിട്ട് ഒപ്പിച്ചു വച്ചതല്ലേ………… ”

ഏതായാലും പോയി നോക്കട്ടെ ജീവനോടെ ഉണ്ടെങ്കിൽ കാണാം

ഞാൻ പതുക്കെ അവളുടെ പുറകെ അവളുടെ റൂമിലേക്ക് പോയി…….
ഞാൻ അകത്തു കയറിയതും അവൾ പെട്ടെന്ന് വാതിൽ അടച്ചു……… എന്റെ കോളറിൽ പിടിച്ച് ചുമരിനോട് ചേർത്ത് അവൾ ചോദിച്ചു……..

” ഏതാടാ ഞാനറിയാത്ത ആ പെണ്ണ്….. നീ എപ്പോൾ അവളെ കണ്ടു നീ എപ്പോൾ അവളെ ഇഷ്ടപ്പെട്ടു…  നിങ്ങൾ എപ്പോൾ തെറ്റായി…. പെട്ടന്ന് പറഞ്ഞോ……… ”

 

അവളുടെ കോളറിലെ പിടി വിടുവിച്ചുകൊണ്ട് ഞാൻ പറഞ്ഞു…….

”  അമ്മു  ഞാൻ പറഞ്ഞില്ലേ അത് അധികം കാലം ഒന്നും ആയിട്ടില്ല ഏറി വന്നാൽ ഒരു രണ്ടാഴ്ച പെട്ടെന്ന് കണ്ടു എനിക്ക് ഒരു ഇഷ്ടം തോന്നി പിന്നെ ഞാനത് വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അത് അട്രാക്ഷൻ ആണോ അതോ പ്രണയമാണെന്ന് നിന്നോട് പറയാം എന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഈ പ്രശ്നങ്ങളെല്ലാം വന്നുപെട്ടത്……. ”

” ശരി എന്നാ  പറയ്  ഏതാ പെണ്ണ്……. ”

പെട്ടെന്ന് അവൾ അങ്ങനെ ചോദിച്ചപ്പോൾ മനസ്സിലേക്ക് വന്നത് എന്റെ തൊട്ടു മുന്നിൽ നിൽക്കുന്ന അതെ മുഖം തന്നെയായിരുന്നു…….. അത് നീ തന്നെയാണ് എന്ന് വിളിച്ച് പറയാൻ തോന്നിയെങ്കിലും….. അതിനെയൊക്കെ മനസ്സിലടക്കി പെട്ടന്ന്  വന്ന ഒരു പേര് ഞാൻ പറഞ്ഞു…

”  നമ്മുടെ ജൂനിയർ ആ പേര് ഗൗരി……. ”

”  അതേതാ ഞാനറിയാത്ത ഒരു ജൂനിയർ…. ”

”  നീ  കണ്ടു കാണാൻ വഴിയില്ല ഞാനും അന്നാണ് ആദ്യമായി അവളെ കാണുന്നത് ”

”  ശരി ആരായാലും നാളെ എനിക്ക് ഒന്ന് അവളെ കാണണം നീ  ഇഷ്ടമാണെന്ന് പറഞ്ഞിട്ടൊന്നുമില്ലല്ലോ അല്ലേ……  ”

”  ഇല്ല….. അതൊക്കെ നീ കൂടി വന്നിട്ടാവാം എന്ന് വിചാരിച്ചു……”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025