Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരതി

“നാളെ നമ്മുടെ ലിബിന് ഒരു പെണ്ണ് കാണാൻ പോകണം.” എന്നോടായി അച്ഛൻ പറഞ്ഞു.
ഇത് കേട്ടു ലിബിൻ വാ പോളിച്ചിരിപ്പുണ്ട്. ലിബിൻ ഡോക്ടർ ആയിരുന്നു. എന്നെക്കാളും രണ്ടു വയസ്സിന് മൂത്തതാണെങ്കിൽ പോലും ഞാൻ  ലിബിൻ എന്ന് തന്നെ ആണ് വിളിക്കുന്നത്. അവനും അതിൽ പരാതി ഒന്നും ഉണ്ടായിരുന്നില്ല.
അവനും പ്രണയം ഒന്നുമില്ലായിരുന്നു. പക്ഷേ പ്രണയവിരോധി ഒന്നും അല്ല കേട്ടോ. അവൻ വൺ സൈഡ് ലൗവിൻറെ ആളായിരുന്നു. പാവത്തിന് പ്രേമിക്കാനോ വളക്കാനോ അറിയില്ല എന്നതായിരുന്നു സത്യം.
എനിക്കറിയാമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല. കാരണം ഞാൻ അതിനു ശ്രമിച്ചിട്ടില്ല. അങ്ങനെ ഓരോന്ന് ചിന്തിച്ചു കഴിപ്പു കഴിഞ്ഞെഴുന്നേറ്റ്. ലിബിൻ അവിടെ കിളി പോയ പോലെ ഇരിക്കുന്നുണ്ടായിരുന്നു. അത് കണ്ട് എനിക്ക് ചിരിയാണ് വന്നത്.
ഞാൻ എന്നിട്ട് എന്റെ lexus എടുത്തു നേരെ ആരതിയുടെ വീട്ടിൽ പോയി. അവളുടെ അഡ്രസ്സ് കമ്പനി റെക്കോർഡിൽ നിന്നും ഞാൻ എടുത്തിരുന്നു. അവളുടെ വീട്ടിൽ ചെന്നപ്പോൾ എന്റെ വിഷമം കൂടി.
ഒരു ഓലപ്പുര. അതിൽ ആണവൾ കഴിയുന്നത്. അവളും അമ്മയും മാത്രമുള്ള അടച്ചുറപ്പു പോലും ഇല്ലാത്ത ഒരു വീട്. ഞാൻ എന്റെ അവസ്ഥ ഓർത്തു. കാശിന്റെ പുറത്ത് കിടന്നുറങ്ങുന്ന ജീവിതം.
ഞാൻ അവളുടെ വീട്ടിൽ കയറുന്നതിനു മുന്നേ തന്നെ അച്ഛനെ വിളിച്ചു.
“അച്ഛാ. അച്ഛൻ എവിടാ.”
“ഞാൻ വീട്ടിലാണ് മോനെ. അല്ലാതെ ഇന്നെവിടെ പോകാനാണ്.”
“അച്ഛൻ നമ്മുടെ കമ്പനി ക്വാർട്ടേഴ്സിൽ സ്ഥലം ഉണ്ടോ.”
ഞങ്ങൾ വെളിയിൽ നിന്നും വരുന്ന തൊഴിലാളികൾക്ക് ഒരു ക്വാർട്ടേഴ്സ് സംവിധാനം ഒരുക്കിയിരുന്നു.
“ഉണ്ടെടാ, എന്താ കാര്യം. പറയാം അച്ഛാ. അതിനു മുന്നേ ഞാൻ വാട്ട്സ്ആപ്പിൽ ഒരു ലോക്കേഷൻ അയക്കാം. അച്ഛൻ അവിടെക്കൊന്ന് വാ.”
“ശെരി മോനെ”
ഞാൻ ഫോൺ വച്ചു . ആരതിയുടെ വീട്ടിലേക്ക് ചെന്നു. അവളുടെ മാനേജർ ആയ ഞാൻ വീട്ടിലേക്ക് ചെന്നതിലുള്ള ആകാംഷയിലധികം അവളുടെ സാഹചര്യം മറ്റൊരാൾ അറിഞ്ഞു എന്നൊരു എന്ന ഒരു വിഷമം ആണ് ഞാൻ അവളുടെ മുഖത്ത് കണ്ടത്.
എങ്കിലും ഫിറ്റ് ചെയ്ത ഒരു ചിരിയോടെ അവൾ‌ എന്നെ വരവേറ്റു. ഞാൻ അവളെ മാറ്റിനിർത്തി ഇന്നലെ ദേഷ്യപ്പെട്ടത്തിന് എന്റെ വിഷമം അറിയിച്ചു.
“എന്റെ വീട്ടിലെ സാഹചര്യം കൊണ്ടാണ് ലയ്റ്റ് ആയി വന്നതെന്നറിഞ്ഞിട്ടെങ്കിലും ഇവിടെ വരെ വന്നു ഞങ്ങളെ കാണാൻ മനസ്സ് തൊന്നിയല്ലോ. വളരെ നന്ദി.”
ഞാൻ അവളെ സമാധാനിപ്പിക്കാൻ മുതിർന്നപ്പോൾ അച്ഛൻ വന്നു. ഞാൻ അച്ഛനെ മാറ്റി നിർത്തി കാര്യങ്ങൾ പറഞ്ഞു. അച്ഛന് വളരെ സന്തോഷമായി. അവർക്ക് അ ക്വാർട്ടേഴ്സിൽ ഫ്രീ ആയി താമസിക്കുവാൻ ഒരു ഇടം നൽകി.
എന്ന് തന്നെ വണ്ടി വിളിച്ചു അവരുടെ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് പുതിയ സ്ഥലത്ത് ആക്കി. അവള് എന്റെ മുന്നിൽ നിന്നൊണ്ണ് കരഞ്ഞതിന് ശേഷം നന്നി പറഞ്ഞു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025