Kambikuttan Malayalam

Sex stories Kambikuttan kambikathakal

അബ്രഹാമിന്റെ സന്തതി 8

അകത്ത് ജോർജ്ജിന്റെ ഭാര്യ ഫോണെടുത്ത് ജോർജ്ജിനെ വിളിച്ചു..

“ചേട്ടായി..”

“എന്തെടി..”?

” ദേ ഇവിടൊരുത്തൻ ചേട്ടായീനെ അന്വോഷിച്ച് വന്നേക്കുണു.. കണ്ടിട്ട് ഒരു ഭ്രാന്തന്റെ ലുക്കാ..”!!

“ആരാന്നാ പറഞ്ഞെ”!..

” പറഞ്ഞില്ല..”

“ആ ദേ. വരുന്നു..”

ജോർജ്ജ് വന്നു.. എന്നെ കണ്ടതും..
സാദിഖെ, .. നീ എവിടെയായിരുന്നു നിന്നെ കാണാനില്ലാന്ന് പറഞ്ഞ് എന്നെ വിളിച്ചിരുന്നു..”

“വാടാ അകത്ത് കേറ്…”

ജോർജ്ജ് അകത്ത് കയറിയതും ഭാര്യ…

“അതാരാ ചേട്ടായി.. “!..

” പറഞ്ഞാ നീയറിയും.. സാദിഖ് അലി ഇബ്രാഹിം”..

അവളെന്റെ അടുത്തേക്ക് വന്നിട്ട്..

“ഇക്കാക്കയായിരുന്നൊ.. എനിക്ക് മനസിലായില്ലാ… ഇക്കാക്കാ. അതുകൊണ്ടാണു. ” എന്റെ കയ്യിൽ പിടിച്ച് അവളകത്തേക്ക് വിളിച്ചു..

“വേണ്ടാ.. ഞാനിവിടെ ഇരുന്നോളാാം..”

ജോർജ്ജ് എന്റയുടുത്ത് വന്നിരുന്നു..

ഞാൻ ജോർജ്ജിനോട്..

“”ജോർജ്ജെ, ഈ കോശി കുര്യന്റെ വീടെവിടെ”?

” ഡിവൈഎസ്പി കോശിയൊ”?

“ആ..”

“കാണിച്ചുതരാം.. അതിനു മുമ്പ് നീ കുളിച്ച് വല്ലതും കഴിക്ക്..”

കുറച്ച് കഴിഞ്ഞ് ഞാൻ വീണ്ടു ആവർത്തിച്ച് ചോദിച്ചു അവനോട്…

“നീയാ താടീം മുടിം ഒക്കെയൊന്ന് കളയ്.. ” അവൻ പറഞ്ഞു..

ഞാനൊന്നും മിണ്ടിയില്ല..

“എല്ലാത്തിനും നമുക്ക് വഴിയുണ്ടാക്കാം.. രണ്ട് ദിവസം കഴിയട്ടെ..”. അവൻ എന്നോട്..

ഞാൻ മറുപടിയിന്നും പറയാതെ ഉമ്മറത്ത് വന്നിരുന്നു.. അകലങ്ങളിലേക്ക് നോക്കികൊണ്ട്.

അവനൊരു കുപ്പിയുമായി വന്നു..

” നിന്റെയീ ടെൻഷനും എല്ലാതും മാറ്റെന്റെ സാദിഖെ… നീയിതടിച്ചെ…”. അവൻ രണ്ട് ഗ്ലാസെടുത്ത് ഒഴിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025