Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടയാളങ്ങൾ

അവളാ….”

“……ഏത്…
ആ വലിയ ഓടിന്റെ വിളക്ക് സമ്മാനം തന്ന… ആ കൊച്ചോ???…
അവള് ഗൾഫിലായിരുന്നില്ലേ… ”
അവളുടെ ഭർത്തൃമാതാവ് നാലഞ്ചു വർഷം മുൻപ് നടന്ന വീടുപാർക്കലിന്റെ ഡീറ്റെയിൽസ് വളരെ പെട്ടെന്നുതന്നെ ഓർത്തെടുത്തു…

“……..(ഹോ..ഇരുപത്തിനാലു മണിക്കൂറും ബെഡിലാണെങ്കിലും ഓർമ്മയ്ക്കൊരു കുറവുമില്ല)…”
രമ്യ മനസ്സിലോർത്തു…

“……ആ… അവള് തന്നെ….
അവള് ഗൾഫിൽ തന്നെയാ.. അവിടന്നാ വിളിച്ചത്..
അവളുടെ അനുജൻ റിയാസിന് ഇവിടെ പാലക്കാട് ടൗണിൽ ഒരു ഇന്റർവ്യൂ ഉണ്ടത്രേ…
എന്തോ… ഗൾഫിലേക്കുള്ള ജോലിയ്ക്കുള്ള ഇന്റർവ്യൂ ആണെന്നാ പറഞ്ഞത്..
ഇന്റർവ്യൂ രണ്ടു ദിവസം കഴിഞ്ഞാ..
പക്ഷെ ഈ കൊറോണ പ്രശ്ങ്ങളൊക്കെ കാരണം എപ്പോഴാ എവിടെയൊക്കെയാ കണ്ടൈൻമെൻറ് സോൺ ആവുക ന്നൊന്നും പറയാൻ പറ്റില്ലല്ലോ…
അപ്പൊ അവന് ഒന്നുരണ്ടു ദിവസം മുമ്പേകൂട്ടി വന്നു താമസിക്കാൻ സൗകര്യമുണ്ടാവുമോ ന്ന്.. നമ്മുടെ വീട്ടിൽ…
കൊറോണ കാരണം ഹോട്ടലിലും ലോഡ്ജിലുമൊന്നും റൂമെടുപ്പിക്കാൻ അവർക്ക് ധൈര്യമില്ലത്രേ…
ഞാൻ വന്നോളാൻ പറഞ്ഞു….
എനിക്കും അത്രക്ക് ഇഷ്ടമുണ്ടായിട്ടൊന്നുമല്ല…
എന്നാലും അവള് ഗൾഫിന്നൊക്കെ വിളിച്ചൊരു കാര്യം ആവശ്യപ്പെടുമ്പോ എങ്ങനാ അമ്മെ പറ്റില്ല ന്നു പറയുന്നേ…
അത് മാത്രല്ല…
ഒരിക്കൽ ചേട്ടന് ഗൾഫിൽ നല്ലൊരു ജോലിയെങ്ങാൻ ശരിയാക്കാൻ പറ്റുമോന്ന് ഞാൻ ചോദിച്ചപ്പോ എപ്പോഴാ വേണ്ടെന്നു വച്ചാൽ പറഞ്ഞാൽമതിയെന്നാ അവളുടെ ഹസ്ബൻഡ് പറഞ്ഞത്…
അപ്പൊ പിന്നെ അവരെ പിണക്കുന്നതും ശരിയല്ലല്ലോ….”

സത്യത്തിൽ ആയിഷയുമായി അങ്ങനെയൊരു സംസാരമൊന്നും നടന്നിട്ടില്ലെങ്കിലും, സ്വന്തം മകൻ അന്യനാട്ടിൽ പോയി കുറച്ചു കാശുണ്ടാക്കുന്നത് വലിയ സ്റ്റാറ്റസ് ആയി കരുതിയിരുന്ന ആ മാതാവിന്, രമ്യയുടെ ആ അഭിപ്രായത്തോട് വിയോജിക്കാൻ സാധിക്കുമായിരുന്നില്ല….

“……ഹോ… എന്തിനാ വേണ്ടാന്ന് പറയുന്നേ…
ആ കൊച്ചൻ വന്നു നിന്നോട്ടെ… അതിനെന്താ….
ഒന്നുമില്ലെങ്കിലും നമുക്ക് അത്രയും വേണ്ടപ്പെട്ടവരല്ലേ…
അതൊന്നും സാരമില്ല മോളേ… ഇങ്ങനൊക്കെയല്ലേ പരോപകാരം ചെയ്യുന്നേ…”

രമ്യയുടെ മനസ്സിൽ ആയിരം ലഡ്ഡു ഒന്നിച്ചുപൊട്ടിയ സന്തോഷമായിരുന്നു…
തന്റെ പ്ലാനിങ് ഇത്ര സിമ്പിളായി നടക്കുമെന്ന് അവൾ കരുതിയിരുന്നില്ല…

വീട്ടിൽ വരുന്ന പിച്ചക്കാരന് ഒരുനേരത്തെ ഭക്ഷണം കൊടുക്കുന്നത്ര പോലും പരോപകാരം ചെയ്യാൻ അറച്ചിരുന്ന തന്റെ അമ്മായിയമ്മയെ മെരുക്കാൻ സത്യത്തിൽ അവസാന കയ്യായെ ഗൾഫ് ജോലിയെപ്പറ്റി പരാമർശിക്കാൻ അവൾ ആദ്യം ഉദ്ദേശിച്ചിരുന്നുള്ളു….

“……എന്നാലും വല്ലോടത്തും നിന്ന് യാത്രയൊക്കെ ചെയ്ത് വരുന്നതല്ലേ അമ്മേ…
മോനാണെങ്കിൽ ആരെക്കണ്ടാലും അങ്കിളെന്നും പറഞ്ഞ് മേല് കയറുകേം ചെയ്യും…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025