Kambikuttan Malayalam

Sex stories Kambikuttan kambikathakal

After Marriage

“ആഹ് മോളെ … ദേ ചായ അമ്മ ആ ഫ്ലാസ്കിൽ ഒഴിച്ച് വച്ചിട്ടുണ്ട് .. ഒരു ഗ്ലാസ്സിൽ എടുത്തു കുടിച്ചിട്ട് അവനും കൊണ്ട് കൊടുക്ക്‌..”

അധിക നേരം അവിടെ നിന്നു വട്ടം കറങ്ങാതെ ചായയും എടുത്തു നേരെ മുകളിലേക്കു പോയി. കുളിമുറിയിലെ വെളിച്ചം കണ്ടപ്പോൾ മനസ്സിലായി ആള് അകത്തുണ്ടെന്നു.. പെട്ടന്ന് തന്നെ ഇന്നലെ കൊണ്ടുവെച്ച ബാഗിൽ നിന്നും ഫോൺ എടുത്തു വീട്ടിലേക്കു വിളിച്ചു. അമ്മയുടെ ശബ്ദം കേട്ടപ്പോൾ തന്നെ വല്ലാത്ത ഒരുതരം ഒറ്റപ്പെടൽ തോന്നി, തിരിച്ചു വീട്ടിൽ പോയിരുന്നെങ്കിൽ എന്ന് പോലും ചിന്തിച്ചു.

” ഗുഡ് മോർണിംഗ് ”

രുധിയേട്ടന്റെ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്.

” ഗുഡ് മോർണിംഗ്… അമ്മ വിളിച്ചപ്പോൾ ചോദിച്ചു ഇന്ന് അങ്ങോട്ട്‌ നമ്മൾ ചെല്ലുമോ എന്ന്..” “മ്മ്..എല്ലാവർക്കും ഡ്രെസ്സും എടുത്തു ഉച്ചയോടുകൂടി ഇറങ്ങാം ”

ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞു. രുധിയേട്ടന്റെ വീട് പതിയെ പതിയെ എന്റെയും വീടായി മാറി. ഇടക്കിടക്ക് ഉള്ള നോട്ടങ്ങളിലൂടെ ഞങ്ങൾ പരസ്പരം പ്രണയിച്ചു തുടങ്ങി..

“ഇപ്പോഴെങ്കിലും എനിക്കൊരു ഡ്രസ്സ്‌ എടുത്ത് തരാൻ നിനക്ക് തോന്നിയല്ലോ..”

ടൗണിൽ പോയപ്പോൾ രുധിയേട്ടൻ വാങ്ങിക്കൊണ്ടു വന്ന സാരി എടുത്ത് നോക്കുവായിരുന്നു അമ്മ. എല്ലാവർക്കും വാങ്ങിയ കൂട്ടത്തിൽ എന്റെ നേരെയും ഒരു കവറ് നീട്ടി. റൂമിൽ കൊണ്ടുപോയി കട്ടിലിൽ വച്ചു അഴിച്ചു നോക്കിയപ്പോൾ കണ്ടു കടും ചുവപ്പ് നിറത്തിൽ ഒരു പട്ട് സാരീ…രുധിയേട്ടൻ എനിക്ക് വേണ്ടി വാങ്ങിയ ആദ്യത്തെ സമ്മാനം. സാരിയുടെ ചെഞ്ചുവപ്പ് എന്റെ കവിള്കളിലും പടർന്നു കയറി..അരയിൽ എന്തോ തണുപ്പ് തോന്നിയപ്പോളാണ് പെട്ടന്ന് ഞെട്ടിയേണീറ്റത്..ഒരു സ്വർണ്ണത്തിന്റെ അരഞ്ഞാണം ഇട്ടു തരികയായിരുന്നു രുധിയേട്ടൻ..

“ഇഷ്ടായോ??”

ആദ്യമായിട്ടായിരുന്നു ഇത്രെയും അടുത്ത് നിന്ന് സംസാരിക്കുന്നതു പോലും.പിറകിൽ നിന്ന് ഇടുപ്പിൽ ചുറ്റിപ്പിടിച്ചു തോളിൽ താടി മുട്ടിച്ചാണ് ചോദ്യം.രുധിയേട്ടന്റെ താടിയിലെ കുറ്റി രോമങ്ങൾ എന്റെ കഴുത്തിൽ അമർന്നപ്പോൾ  ഞാൻ പോലും അറിയാതെ ഒരു ഏങ്ങൽ ഉള്ളിൽ നിന്ന് വന്നു.ഇടുപ്പിൽ ചുറ്റിയ കൈകൾ മെല്ലെ താളം പിടിക്കാൻ തുടങ്ങി. മറ്റെന്തൊക്കെയോ വികാരങ്ങൾ വന്നു മൂടിയപ്പോൾ വിയർപ്പു പൊടിഞ്ഞ കൈ കൊണ്ട് വിട്ടുമാറാൻ ഒരു ശ്രമം നടത്തി. വീണ്ടും കൈ മുറുക്കിയതല്ലാതെ വിട്ടില്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025