Kambikuttan Malayalam

Sex stories Kambikuttan kambikathakal

Agraharam Part 1

വൃത്തിയായി സൂക്ഷിച്ചാൽ ശരീരത്തിൽ വൃത്തിയില്ലാത്തതും ചീത്തയും ഒന്നുമില്ലെന്ന് എപ്പോഴും ശ്രീ പറയുകയും പ്രവർതിക്കുകയും ചെയ്തു. അതിനൊപ്പം ശരീരവും മനസ്സും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ഞാൻ ശ്രമിച്ചു. എന്റെ കാലിലെ നഖം മുതൽ തലമുടി വരെ ശ്രീക്കു പ്രിയപ്പെട്ടതായി. കിടപ്പുമുറിയുടെ വാതിൽ അടഞ്ഞാൽ ഞങ്ങൾ വസ്ത്രങ്ങളുടെ ബന്ധനത്തിൽ നിന്നും തികച്ചും മോചിതരാവും. ശ്രീ എന്താഗ്രഹിക്കുന്നുവോ അത് നൽകുക എന്നതായിരുന്നു പിന്നെ എന്റെ ലക്ഷ്യം. ആ ചുണ്ടുകൾ എന്റെ പാദങ്ങളോടടുക്കുമ്പോഴേ എന്റെ വികാരങ്ങൾ ഉണർന്നിരിക്കും പാദങ്ങളിലും വിരലുകളിലും തുടങ്ങി എന്റെ ശ്രീയുടെ ചുണ്ടുകളും നാവും എന്റെ ശരീരത്തിലെ ഓരോ അണുവിലും സ്പർശിച്ചു ഉണർത്തും. തുടകൾ ശ്രീക്കൊരു ദൗർബല്യം തന്നെയാണ്. വളരെ അഴകാർന്ന എന്റെ തുടകൾ ശ്രീയെ ഉന്മത്തനാക്കും. ഒരു രോമകൂപം പോലും അദ്ദേഹത്തിന്റെ നാവിന്റെ സ്പര്ശനം ഏൽക്കാതെ ഉണ്ടാവില്ല. അവയെ തഴുകി തലോടി അമർത്തി ഞെക്കി അവിടെ ചുണ്ടുകൾ ചേർക്കുമ്പോഴേ എന്റെ യോനി നിശ്ചയമായും ഒലിച്ചിരിക്കും തുടകളിൽ തുടങ്ങുന്ന രാഗാലാപനം പിന്നെ എന്റെ വെളുത്തുരുണ്ട ചന്തികളിലേക്കാവും കയറുക. ആ ചന്തി വിടവിന്റെ മാധുര്യം മുഴുവൻ ഊറ്റിക്കുടിക്കാൻ എന്നെ എങ്ങിനെ ഇരുത്തണം എന്ന് അദ്ദേഹം തീരുമാനിക്കും. പിന്നെ ആ നാവു ആവിടവിൽ ഒരു രാഗവിസ്താരം തന്നെയാവും നടത്തുക. എന്റെ യോനിക്കു മുകളിൽ ആ നാവിന്റെ വിളയാട്ടം നൽകുന്ന സുഖം ഈ ഭൂമിയിൽ ഇത്രത്തോളം അനുഭവിച്ച ഒരു പെണ്ണുണ്ടാവില്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ രാവിലാണ് ആ ചുണ്ടുകളും നാവും ആദ്യമായി എർത്തിയത്. അന്നുമുതൽ കയ്യെത്തും ദൂരത്തു അദ്ദേഹം ഒരു തേൻ ഭരണി തന്നെ സൂക്ഷിച്ചു. ആ തണുത്ത തേൻ തുള്ളികൾ എന്റെ കൂതി തുളയിൽ ഇറ്റുവീഴുമ്പോൾ എന്റെ യോനിയിൽ നിന്നും തേൻ തുള്ളികൾ ബെഡ്ഷീറ്റിലും ഇറ്റുവീഴുന്നുണ്ടാകും. ആ നാവിന്റെ സ്പര്ശനം ആവോളം ഉള്ളിലേക്ക് കടക്കാൻ എന്റെ കൂതിത്തുള അയച്ചു കൊടുക്കാൻ ഞാനും പഠിച്ചു. ആ കൂതിത്തുളയിൽ ഒരിഞ്ചോളം ആ നാവു കടന്നു തേൻ കണങ്ങൾ നക്കി കുടിച്ചു ഒരു ലിംഗമെന്നപോലെ കയറിയിറങ്ങുമ്പോൾ ഞാനൊരു സിനിമാഗാനം ഓർക്കും ” സ്വർഗം മറ്റൊരു രാജ്യത്താണെന്നു വിശ്വസിക്കുന്നവരെ വെറുതെ വിശ്വസിക്കുന്നവരെ ” കാരണം എന്റെ ആദ്യ ഓർഗാസം അപ്പോഴേക്കും നടന്നു ഞാൻ സ്വർഗം കണ്ടിരിക്കും.

അതോടെ ഒരു റിലേ ബാറ്റൺ കൈമാറിയ ആശ്വാസത്തിലാകുമ്പോൾ എന്റെ ചെന്താമരയിലേക്കു ആമുഖം അടുത്തിരിക്കും. പിന്നെ ഒന്നൊന്നായി ആ യോനി ദളങ്ങളെ താലോലിച്ചു എന്റെ യോനിക്കുള്ളിലേക്കു ആ നാവൂ കടക്കും. അതിനുള്ളിൽ അതിനോടകം ചുരത്തിയ തേനാകെ ആ നാവു നക്കിയെടുത്തു എന്റെ കൃസരിയെന്ന മൊട്ടിലേക്കു തൊടുമ്പോൾ ഹാ….. എന്തേ ഇത്രയും വൈകിയേ എന്ന ഭാവത്തിലാകും അവൾ. പിന്നെ നാവിട്ടു കുത്തിയും ഇളക്കിയും ചുണ്ടുകൾ ചേർത്തു വലിച്ചും ലൈംഗിക രാഗാലാപനത്തിന്റെ മേൽസ്ഥായിയിലേക്കു കടക്കും അപ്പോൾ എന്റെ അരക്കെട്ടു ഉപ്പൂറ്റിയിൽ കുത്തി ഉയർന്നു ശ്രീയുടെ തല പിടിച്ചു എന്റെ യോനിയിലേക്ക് അമർത്തുകയായിരിക്കും. ആ നാവും ചുണ്ടുകളും എന്റെ കൃസരിയെ നക്കി വലിച്ചു നുണഞ്ഞു കുടിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ രണ്ടാമത്തെ സ്കലനവും പൂർത്തിയാവും.

അവിടെ നിന്നും നാഭിയും അടിവയറും പൊക്കിളും വയറും കടന്നു ഒരു പെണ്ണിനെ പെണ്ണാക്കുന്ന എന്റെ മുലകളിലേക്ക്. അപ്പോൾ ശ്രീയുടെ ദണ്ട് തേൻചുരത്തി എന്റെ യോനി തടത്തിൽ അമർന്നു തുടിക്കുകയാവും. ശ്രീയുടെ കരസ്പർശം ഏൽക്കുമ്പോഴേ എന്നെയാദ്യം എന്നെയാദ്യം എന്ന് വിളിച്ചു എന്റെ മുലഞെട്ടുകളും അരിയോളയും ശ്രീയേ  ക്ഷണിക്കുന്നുണ്ടാവും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025