Kambikuttan Malayalam

Sex stories Kambikuttan kambikathakal

അജ്ഞാതന്‍റെ കത്ത് 3

ഞാൻ പിന്നൊന്നും പറയാൻ പോയില്ല. അരവി സ്വാതിയുമായി സംസാരിക്കുന്നത് എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എന്നെയിതിനകത്ത് വലിച്ചിട്ടവരുടെ ലക്ഷ്യമെന്താണാവോ?
അപ്പോഴാണ് എനിക്ക് രാത്രി മെസഞ്ചറിൽ വന്നു കിടക്കുന്ന Sai Sivaയുടെ കാര്യം ഓർമ്മ വന്നത്.നെറ്റ് ഓൺ ചെയ്ത് മെസഞ്ചർ ഓപണാക്കി. അവിടെ സായി ശിവയ്ക്കു പകരം ഫേസ്ബുക്ക് യൂസർ എന്നായിരുന്നു ഉള്ളത്. ഒന്നുകിൽ അവനെന്നെ ബ്ലോക് ചെയ്തു. അല്ലെങ്കിൽ ഐഡി ഡിആക്റ്റിവേറ്റ് ചെയ്തു.ഏറ്റവും മുകളിൽ തന്നെയുണ്ടായിരുന്നു ഓപൺ ചെയ്യാത്ത മെസ്സേജ് ഞാൻ തുറന്നു.

“നിങ്ങൾ ഇനി വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. നിഴലുപോലെ അവർ നിങ്ങൾക്ക് പിന്നാലെയുണ്ട്. “

അരവി അപ്പോഴും കോളിൽ തന്നെയായിരുന്നു. അറിയാതെ പിന്നിലെ വിജനമായ റോഡിലേക്ക് നോക്കിപ്പോയി ഞാൻ.

“സ്വാതി സ്ഥലത്തില്ല, ഒരു മണിക്കൂറിനുള്ളിൽ എത്തും നമുക്കപ്പോഴേക്കും കൊഴിഞ്ഞാമ്പാറ പോകാം.”

ലാബിലേ പെൺകുട്ടി പറഞ്ഞ പ്രകാരമുള്ള അഡ്രസിലെ വീട്ടിൽ ആൾതാമസമുണ്ടായിരുന്നില്ല. ക മ്പി കു ട്ടന്‍.നെ റ്റ് അടുത്ത പറമ്പിൽ ഓലമടൽ വെട്ടുകയായിരുന്ന തലയിൽ തട്ടമിട്ട ഒരു സ്ത്രീ ഇറങ്ങി വന്നു. കാഴ്ചയിൽ ഒരു അമ്പതിനടുത്ത് പ്രായം കാണും തട്ടത്തിനിടയിലൂടെ നരവീണ മുടിയിഴകൾ മുഖത്തേക്ക് വീണിരുന്നു. മുഖത്ത് ഒരു പുഞ്ചിരിയോടെ അവർ ചോദിച്ചു.

” ആരാ? വീട് നോക്കാൻ വന്നതാണോ?”

” സജീവ് സാറിനെ അന്വേഷിച്ച് വന്നത”

അരവിയുടെ മറുപടിയിൽ ആ സ്ത്രീയുടെ മുഖം ഇരുണ്ടു.

“ഇന്നിത് മൂന്നാമത്തെ ആളാ സജീവനെ ചോദിച്ച് വരുന്നത്. നിങ്ങൾക്കും കാശ് തരാനുണ്ടോ അവൻ?”

“ങ്ങ്ഹാ…. “

ഞാൻ തലയാട്ടി.

“അവരിവിടുന്നു മാറിയിട്ട് മൂന്ന് മാസം കഴിഞ്ഞു.ഇല്ലാത്തത് പറയരുതല്ലോ വാടക കറക്റ്റായിരുന്നു. പക്ഷേ സജീവിന്റെ ഭാര്യ തുളസി ആളത്ര ശരിയല്ലായിരുന്നു. അതിനാൽ വീട് ഒഴിയാൻ ഞാൻ പറഞ്ഞതാ.”

” ഈ വീട് നിങ്ങളുടേതാണോ?”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025