നോക്കുന്നുണ്ട്. ഇന്നലത്തെ പോലെ നോട്ടത്തിൽ പുച്ഛമല്ല. പകരം കൗതുകമാണ്. ഞാൻ കഴിച്ചു എണീക്കാൻ ഒരുങ്ങിയതും ആന്റി അടുത്തുവന്നിരുന്നു തോളിൽ കൈവെച്ചു.
“നീ കോവപ്പെട്ട് കളമ്പിട്ടാന്ന് സൊന്നാ, എന്നാച് അപ്പു “.. ഒട്ടും പ്രതീക്ഷിക്കാത്ത വാത്സല്യത്തോടെ ആന്റി ചോദിച്ചു.
“എനിക്ക് പൂണൽ ഇല്ല, അയാം നോട് എ ബ്രാഹ്മിൻ” അങ്കിളിനോടുള്ള ദേഷ്യംകൂടി ചേർത്ത് മുഖത്ത് നോക്കാതെ ഉറക്കെ മറുപടി കൊടുത്തു.
” വൈ ?? അപ്പ മാതിരി റെവല്യൂഷനറി ആക്കുമോ ” ആന്റി ചിരിച്ചുകൊണ്ട് എന്നെ ചേർത്തുപിടിച്ചു.. എന്റെ ദേഷ്യം കണ്ട് ആന്റി നിർത്തിപ്പോവുമെന്ന് കരുതിയ ഞാൻ ചെറുതായൊന്ന് ചമ്മി.. അവർ എന്നെ ചേർത്തുപിടിച്ചു നെറുകിൽ ഉമ്മവെച്ചു. “പെരിയ കോപക്കാരൻന്ന് അമ്മാ സൊന്നാ” ആന്റി വീണ്ടും ചിരിച്ചു.. ഉണ്ടക്കണ്ണിക്കും ചിരിപൊട്ടി.. ഞാൻ നോക്കിയപ്പോൾ അവൾ വാപൊത്തി എണീറ്റ് പോയി.
ഞാൻ പതിയെ എണീറ്റ് പ്ളേറ്റ് കഴുകിതുടങ്ങിയപ്പോഴേക്കും ആന്റി പിറകെ വന്ന് പ്ളേറ്റ് പിടിച്ചുവാങ്ങി.. നനഞ്ഞ കൈകൊണ്ട് എന്റെ താടിക്ക് പിടിച്ചു അവരുടെ മുഖത്തേക്ക് തിരിച്ചിട്ടു പറഞ്ഞു “ഉന്നോട അപ്പാ ഇപ്പടിയെതാ ഇരുന്താ.. ചുമ്മാ താത്താകിട്ടെ ഫൈറ്റ് പണിക്കിട്ടെയിരുപ്പാ ഉന്നോട ഏജ്‌ലെ.. താത്താക്കൂടെ ആംഗ്രി ബേർഡ് താ., രെണ്ട് പേരുമെ വിട്ടുകൊടുക്കമാട്ടാ” ആന്റി വീണ്ടും ചിരിച്ചു.
“ആനാ കടസ്സിയാ ഒര്തടവ് അവനെ പാർക്കമുടിയിലയെന്ന് തവിച്ചിട്ടുതാ ഇരന്താർ”.. അവരുടെ കണ്ണിൽ നനവ് പടരുന്നത് കണ്ട് എനിക്ക് വല്ലാതായി. എന്ത്പറയണമെന്നറിയാതെ ഞാൻ കുഴങ്ങിനിൽക്കുന്നത് കണ്ട് അവർ കണ്ണ് തുടച്ചു സ്വതസിദ്ധമായചിരിചിരിച്ചു.
“നീ ഡെസ്‌പാകവേണാ.. പോ” അവർ എന്നെ തള്ളിവിട്ടു.. ഞാൻ ഗോവണിയുടെ അടുത്തെത്തിയപ്പോഴേക്കും വീണ്ടും വിളിവന്നു. “കണ്ണാ”.. അപ്പു മാറിയതിൽ എനിക്ക് അത്ഭുതവും സന്തോഷവും തോന്നി. ആന്റി അടുക്കളയിൽ നിന്ന് പ്രത്യക്ഷപ്പെട്ടു.
“ഫ്രീയാ ഇരുന്താ അക്കി(അഖി) കൂട്ടീണ് പോയി കായ്കറി വാങ്ങിക്റ്റ് വരിയാ ?? അങ്കിൾ ഈവനിംഗിലെതാ ടൗണുക്ക് പോവാ.. ഫ്രഷാ എതുമേ കെടക്കാത്”.. “സ്‌കൂട്ടർ എടുത്തുക്കൊ, കീ താത്താ ഫോട്ടോക്ക് കീഴെ ഇരുക്കും”
ഈ മന്തിക്കുന്താണിയെ എഴുന്നള്ളിച്ചു കൊണ്ടുപോവാൻ വലിയ താല്പര്യമൊന്നും ഇല്ലെങ്കിലും എനിക്ക് ആന്റിയോട് നോ പറയാൻ പറ്റാത്ത അടുപ്പം തോന്നിത്തുടങ്ങിയിരുന്നു.. പക്ഷെ കയ്യിൽ കാശ് വേണ്ടേ. ചാവി എടുത്ത് ഞാനങ്ങനെ പരുങ്ങി നിക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് ആന്റി വീണ്ടും
