Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 15

നിങ്ങളുടെ മൊബൈൽ നമ്പർ തരൂ എന്ന് സൗമ്യമായി ആ പോലീസുകാരനും ആരോഗ്യ പ്രവർത്തകരും ആവശ്യപ്പെട്ടു….മൂന്നു ദിവസത്തിനു ശേഷം ഞങ്ങൾ ഹോസ്പിറ്റലിൽ സ്വാപ്പ് ടെസ്റ്റ് നടത്തുവാൻ ഹാജരാകാൻ പറഞ്ഞു…..അതായത് ഞങ്ങളുടെ സുഹൃത്തിനു കോവിഡ് 19 സ്ഥിതീകരിച്ചിരിക്കുന്നു….അവന്റെ നില വഷളാണെന്നും അവനെ വെന്റിലേറ്ററിൽ തന്നെയാണെന്നും ആന്റി ബയോട്ടിക്കുകൾക്ക് പ്രതികരിക്കുന്നില്ല എന്നും സിസ്റ്റർ അറിയിച്ചു….പ്രാർത്ഥന മാത്രമാണ് മരുന്നെന്നു പറഞ്ഞപ്പോൾ ഞങ്ങൾക്ക് എന്ത് ചെയ്യണമെന്നറിയില്ല…..

തുടരെ തുടരെയുള്ള അവന്റെ വീട്ടുകാരുടെ ചോദ്യങ്ങൾ…..ഭേദമാകുന്നുണ്ട് എന്ന മറുപടിയിൽ ഞങ്ങൾ ഒതുക്കി മെയ് 01 നു രാവിലെ ആ വാർത്ത ഞങ്ങളെ ദുരന്തകയത്തിലേക്കു തള്ളി….

അവൻ ഞങ്ങളോടൊപ്പം ഇനിയില്ല…..മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനും കഴിയില്ല…..ഫോര്മാലിറ്റികൾ പൂർത്തിയാക്കി വീട്ടുകാരുടെ സമ്മതപത്രത്തോടെ മൃതദേഹം മറവു ചെയ്യുമ്പോൾ അന്ത്യമായി ഒന്ന് കാണുവാൻ കഴിഞ്ഞില്ല…പിന്നീട് ഞങ്ങൾ മൂവരെയും ആ മഹാമാരി പിടികൂടി…..ഇക്കയും ഈ ലോകത്തോട് യാത്ര പറഞ്ഞു….

അവശേഷിക്കുന്ന ഞങ്ങൾ രണ്ടിലും ശ്വാസം നിലക്കാതെ ജീവച്ഛവം പോലെ ഇരുപത്തിയെട്ടു ദിനങ്ങൾ ആശുപത്രിയിൽ കഴിഞ്ഞു കൂടി….ഇരുപത്തിയെട്ടാം ദിനം പുറത്തിറങ്ങി ലോകം കണ്ടപ്പോൾ കൊറോണ എന്ന മഹാമാരിയെ തോൽപ്പിച്ച ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും ഇനി ആ മുറിയിൽ വറുത്ത മീന്റെ കണക്കുപറയാനും ഞങ്ങളുടെ ടച്ചിങ്സിൽ കയ്യിട്ടു വാരാനും ഇക്കയില്ലെന്നും പ്രാണസഖി പാടാനും എന്റെ എല്ലാമെല്ലാം അല്ലെ എന്ന് പാടി കുപ്പി നെഞ്ചോട് ചേർക്കാൻ അവനും ഇല്ല എന്ന ദുഖവും പേറി ഞങ്ങൾ റൂമിലെത്തുമ്പോൾ ഞങ്ങളുടെ സാധനങ്ങൾ എല്ലാം ഭദ്രമായി മുറിക്കു പുറത്തു വച്ചിട്ടുണ്ട്…..റൂം ലോക്ക് ചെയ്തിരിക്കുന്നു…..

ഞങ്ങൾ ഉടൻ തന്നെ റൂം തന്ന മലയാളിയായ അച്ചായനെ വിളിച്ചു…..പ്രോപ്പർട്ടി ഡീലറുടെ നിർദ്ദേശമത്രെ ഞങ്ങൾ ഇനി അവിടെ തുടരാണ്ടാ എന്നും മുറിയാകെ സാനിട്ടയ്സ് ചെയ്തു വൃത്തിയാക്കിയെന്നും നിങ്ങൾ മറ്റൊരിടം തേടണം എന്നുമുള്ള അറിയിപ്പ്….ഞങ്ങൾ ഈ അവസ്ഥയിൽ എവിടേക്കു പോകും എന്ന ചോദ്യത്തിനും കയ്യിൽ ഇനി മുന്നോട്ടു നീങ്ങാനുള്ള മാര്ഗങ്ങള് ഒന്നും തന്നെയില്ല എന്നറിയിച്ചപ്പോൾ ഒരു ജീവകാരുണ്യ പ്രവർത്തകന്റെ നമ്പർ തന്നു അച്ചായൻ തടിയൂരി…..ഞങ്ങൾ ആ കച്ചി തുരുമ്പിൽ പിടിച്ചു…..

ആ മനുഷ്യൻ സ്വന്തം താമസ സ്ഥലത്തു മൂന്ന് ദിവസം തങ്ങാൻ അനുമതി നൽകിയപ്പോൾ കൂനിന്മേൽ കുരു പോലെ എന്റെ ജോലിയും നഷ്ടമായി…..ആ മനുഷ്യന്റെ സഹായത്താൽ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതെ പത്തിരുപതു ദിവസം….അങ്ങനെ ജൂലൈ 23 നു മറ്റൊരു തൊഴിൽ തരമാക്കി ആ മനുഷ്യ സ്‌നേഹി ഞങ്ങൾക്ക് ദൈവമായി…ജി കെ യുടെ രണ്ടാം ജന്മം…..ഇതാണ് നന്മമരം……

ആ മനുഷ്യന് ദൈവത്തിന്റെ കരുതൽ എപ്പോഴും ഉണ്ടാകട്ടെ…..പ്രാർത്ഥിക്കുന്നു…..കൊറോണയെ തോൽപ്പിച്ചു കൊണ്ടുള്ള രണ്ടാം യാത്ര ഇവിടെ തുടങ്ങുന്നു…..നിങ്ങൾക്ക് നിങ്ങളെ ഉള്ളൂ….എന്ന് കരുതുന്നിടത്തു ദൈവം ഏതെങ്കിലും കരങ്ങൾ സഹായത്തിനായി എത്തിച്ചേയ്ക്കും…(ജി കെ പുതിയ നിയമങ്ങൾ രണ്ടാം ഭാഗം)…ഹേ……

അതെല്ലാം മറക്കാം…നമുക്ക് നമ്മുടെ അളിയന്റെ ലോകത്തേക്ക് പോകാം…..നിങ്ങൾ സേഫ് അല്ലെ…..സേഫ് ആയിരിക്കുക……അപ്പോൾ എങ്ങനെയാ ഗഡികളെ…..തുടങ്ങാം…..ആ സ്നേഹം വാരിക്കോരി ഇങ്ങോട്ടു വിത്റിക്കെ…ഒരു എനർജി അങ്ങട്ട് വരട്ടെ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025