നാളെ കൊടുക്കണം പക്ഷെ എങ്ങനെ ഈ കവറുമായി പോകും…..അവൻ ജനലിനരികിൽ നിന്നാണ് ആലോചിച്ചത്…..അപ്പോഴാണ് തന്റെ മുറി വീടിന്റെ വടക്കു ഭാഗത്തെ മുറിയാണെന്നുള്ളതും ജനലിൽ കൂടിയെറിഞ്ഞാൽ ആ പോച്ചപടപ്പിൽ കിടക്കും…രാവിലെ ചെത്തിവാരാനെന്ന വ്യാജേന അവിടുന്ന് എടുത്തുമാറ്റാം…അവൻ ജനൽ തുറന്നു ആ പ്ലാസ്റ്റിക് കവർ അവൻ ടേപ്പ് വച്ച് അഴിഞ്ഞു പോകാത്ത രീതിയിൽ ചുറ്റി….കൈ വലിച്ചു ഒരേറു…..ഹാവൂ…….
അവൻ കതക് തുറന്നു പുറത്തിറങ്ങിയപ്പോൾ സുനൈന വക ചോദ്യം മുടന്ത് കാണാത്തതു കൊണ്ടാകും…കാലുവേദന മാറിയോടാ……ഇല്ല ആ മൂവിന്റെ സ്പ്രേ അടിച്ചു…അല്പം ആശ്വാസം ഉണ്ട്…..അവൻ താഴേക്ക് ചെല്ലുമ്പോൾ അളിയന്മാർ മൂന്നും ഹാളിലുണ്ട്…..ബാരിയാളിയന്റെ നോട്ടം കണ്ടപ്പോൾ അവനു ചൊറിഞ്ഞു വന്നു…അവൻ മനസ്സിൽ പറഞ്ഞു…മൈരേ…നീ പറഞ്ഞത് പോലെ ഞാൻ പുലിയാടാ…..വെറു പുലിയല്ല …പുപ്പുലി……നീ എന്നെ ഉണ്ടാക്കാൻ നടക്കുവല്ലിയോ…കാണിച്ചു തരാം……
അവൻ പുറത്തേക്ക് ചെന്നപ്പോൾ പുറത്തു ഗേറ്റിനരികിൽ നിന്ന് ഗേറ്റടക്കുന്ന വാപ്പയെ കണ്ടു…..അവൻ അങ്ങോട്ട് ചെന്ന്….
വാപ്പ…..
എന്തടാ….
ഒരു കാര്യം പറയാനുണ്ട്……
“എന്താ…..
“അത് പിന്നെ നമ്മുടെ അവിടുത്തെ കാര്യങ്ങൾ ഒക്കെ ഒരു കണക്കും കാര്യവും കിട്ടണില്ലാ രണ്ടു ദിവസമായി…നമുക്ക് വിശ്വാസമുള്ള ആരും ജൂവലറിയിൽ ഇല്ല താനും…..നമുക്ക സൂരജേട്ടനെ എത്രയും പെട്ടെന്ന് അങ്ങോട്ട് വിടാം….കല്യാണം കഴിയണത് വരെ കാത്തുനിൽക്കണ്ടാ……ഒന്നുമില്ലേലും നമ്മുടെ രഹസ്യങ്ങൾ മൂടി നടക്കുന്ന മനുഷ്യനല്ലേ……
“അത് ശരിയാ…..നീ പറയണ്ട കാര്യമില്ല…നിന്നെ കാര്യ പ്രാപ്തിയില്ലാത്തവനായിട്ടാണ് ഞാൻ ആദ്യം കരുതിയത്…പക്ഷെ നീ ഇന്ന് എന്നെക്കാളും മിടുക്കനായ ബിസിനസ്സ് കാരനായിരിക്കുന്നു…..അതാണല്ലോ നമ്മൾ ഇന്ന് വെനീസ് ജുവല്ലറി എന്നപേരിൽ ഖത്തറിൽ തിളങ്ങി നിൽക്കണത്…..ഞാൻ മിനിങ്ങാന്നു തന്നെ കഫീലുമായി സംസാരിച്ചു……….നീ രാവിലെ പോയി പാസ്‌പോർട്ടിന്റെ കോപ്പി വാങ്ങി വരണം…..എന്നിട്ടു ആരുമറിയണ്ടാ….നീ കഫീലിന്
