“എന്താടാ ഒരു കുശുകുശുപ്പ്…?”
“ഓ…ഒന്നുമില്ലേ….”
അവൾ അവന്റെ കാതിൽ പിടിച്ചൊന്നു കറക്കി..
“ഔ…. അമ്മേ… വിടമ്മേ … നോവുന്നു…ഹൗ….”
“എന്താ ചേച്ചിയും അനിയനും കൂടി ഒരു കൈക്രിയ…?”
അവിടേക്ക് വന്ന സെയിൽസ് ഗേളിന്റേതായിരുന്നു ചോദ്യം.
മറുപടിയായി രേവതി ഒന്നു ചിരിച്ചു.
മേശപ്പുറത്തു നിരത്തിവച്ച പട്ടു പാവാടകൾ. പല നിറങ്ങളിൽ….വലുപ്പത്തിൽ…
സെയിൽസ് ഗേൾ അമ്മയുടെ അടുത്തെത്തി ടേപ്പ് കൊണ്ട് അരവണ്ണം അളന്നു. അതിന് അനുസരിച്ചുള്ള കുറച്ച് ഡ്രെസ്സുകൾ അവരുടെ മുന്നിലേക്ക് നീക്കി വച്ചു. കടും പച്ചയും ചുവപ്പും നിറമുള്ള രണ്ട് പാവാടകൾ അവൻ സെലക്ട് ചെയ്തു.
“കണ്ണാ…..എന്തിനാ ഇതൊക്കെ…?”
അവന്റെ കാതിൽ ചുണ്ട് ചേർത്ത് അവൾ ചോദിച്ചു.
“ചേച്ചി എന്താ പറയുന്നത് സാർ. ഇഷ്ടപ്പെട്ടില്ലേ ?. സാർ സെലക്ട് ചെയ്ത രണ്ടു പാവാടയും ചേച്ചിക്ക് നന്നായി ചേരും..”
സെയിൽസ് ഗേൾ പറഞ്ഞു.
തുണിയും വാങ്ങി നേരെ വീട്ടിലേക്ക് വിട്ടു.
“കണ്ണാ…ചിക്കനോ മറ്റോ വാങ്ങിക്ക്. അതാവുമ്പോൾ പെട്ടെന്നൊരു കറിയാവും. ”
“ഓ കെ..അമ്മപ്പെണ്ണേ….”
ചിക്കൻ കടയിൽ നിന്ന് ഒരു കിലോ ചിക്കനും വാങ്ങി വീട്ടിൽ എത്തിയപ്പോഴേക്ക് പതിനൊന്നു മണിയായിരുന്നു. രേവതി വേഗം അടുക്കളയിൽ കയറി ചോറും ചിക്കൻ കറിയും ഫ്രിഡ്ജിൽ നിന്ന് തൈരെടുത്ത് ഒരു പുളിശ്ശേരിയുമുണ്ടാക്കി .
“കണ്ണാ…വേഗം കുളിച്ചുവന്നേ…. ഞാനും ഒന്നു കുളിക്കട്ടെ.”
ഇത്രയും പറഞ്ഞിട്ട് അവൾ നേരെ കുളിമുറിയിൽ കയറി വാതിലടച്ചു. അവൻ തോർത്തുമായി ഹോളിലെ ബാത്റൂമിലും കയറി. അവൻ കുളി കഴിഞ്ഞ് ഡ്രസ് മാറി വന്നപ്പോഴേക്കും അമ്മ ടേബിളിൽ ചോറും കറിയും വിളമ്പിക്കഴിഞ്ഞിരുന്നു. രണ്ടുപേർക്കും നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ടു വയർ നിറയെ കഴിച്ചു.
പാത്രങ്ങൾ കഴികി വച്ചിട്ട് രേവതി തന്റെ ഫോണെടുത്ത് ഗോപിയെ വിളിച്ചു .
“അവൻ ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നൂത്രേ.. തൽക്കാലം നമുക്ക് വീട്ടിലേക്ക് ആവശ്യമുള്ളത്ര മതി..”
ഫോൺ കട്ട് ചെയ്തിട്ട് അവൾ മകനോടായി പറഞ്ഞു.
അഞ്ചു മിനിറ്റിനുള്ളിൽ ഗോപിയുടെ ഹോണ്ട ആക്റ്റീവ മുറ്റത്തു വന്നു നിന്നു. വണ്ടിയിൽ വച്ചിരുന്ന തെങ്ങുകയാറാനുള്ള യന്ത്രം അവൻ കൈയിലെടുത്തു.
“ചേച്ചിയേ…ഞാൻ വന്നൂട്ടോ…”
അവന്റെ ഒച്ചകേട്ട് രേവതിയും മകനും മുറ്റത്തേക്കിറങ്ങി.
“ങാ…ഗോപീ…ആ വടക്കേ പറമ്പിലെ കുറച്ചു തെങ്ങിൽ നിന്നു മതി ഇന്ന്.. ബാക്കി നാളെയാകാം. ”
“ഓ…കെ. ചേച്ചീ…”
ഒരു പ്രത്യേക താളത്തിൽ അതുപറഞ്ഞുകൊണ്ട് ഗോപി വടക്കേ പറമ്പിലേക്ക് നടന്നു. ഒരു കുട്ടയുമായി രേവതിയും അതിനു പിന്നാലെ രാഹുലും പറമ്പിലേക്ക് നടന്നു.
