നിതിൻ ഞങ്ങൾ പോക്ക് നാളത്തേക്കാക്കി…….എനിക്ക് കടക്കൽ വരെ പോകണം…അപ്പോൾ ഞാനും അനിയത്തിയും ഇപ്പോൾ ഇറങ്ങും….സ്റ്റേഷനിൽ വന്നിട്ട് എനിക്ക് പോകാനാണ്….അവൾ അങ്ങ് ഹോസ്പിറ്റലിലോട്ടും പോകും….ഞങ്ങൾ വരട്ടെ……..
ഓ..എസ്…..നിതിന് സന്തോഷത്തിന്റെ അതിരുകൾ പൊട്ടി വിരിഞ്ഞു……
എനിക്ക് ഖാദർ ഇക്കയുടെ ഒരു കാൾ ഉണ്ടായിരുന്നു…അത്യാവശ്യമായി അവരുടെ വീട്ടിൽ വരെ എത്തണമെന്നും പറഞ്ഞു…മൂന്നു വിസ ബഹ്റൈനിലേക്കുള്ള ഒരു പാർട്ടിയുടെ വെട്ടിലായി…..അവർ വീട്ടിലെത്തി പ്രശ്നമുണ്ടാക്കേന്നു എന്നും..അവരിൽ നിന്നും നാല്പതിനായിരം രൂപ വീതം വാങ്ങിയിട്ടുണ്ടെന്നും അത് ഒക്കെന്നെങ്കിൽ തിരികെ നൽകാനും അവിടെ ചെന്നിട്ടു ഇടപാട് തീർക്കാമെന്നും പറഞ്ഞാണ് വിളിച്ചത്…ശ്രീകുമാർ അത്യാവശ്യമായി ചെല്ലണം എന്ന് പറഞ്ഞപ്പോൾ നിരാകരിക്കാനായില്ല…ഒന്നുമല്ലെങ്കിലും അമ്മായിയപ്പനുമായുള്ള പുള്ളിയുടെ അടുപ്പവും…പുള്ളിയുടെ ഭാര്യയുമായി എനിക്കുള്ള അടുപ്പവും എല്ലാം കണക്കിലെടുത്താണ് പോക്ക് തീരുമാനിച്ചത്……ഞാനും അനിതയും പോകാനിറങ്ങി…ഞാൻ നിര്ബന്ധിക്കാതെ തന്നെ അനിത മുന്നിലത്തെ സീറ്റിൽ കയറി….കുഞ്ഞിനെ നീലിമയെ ഏൽപ്പിച്ചിരുന്നു….അവൾ സ്റ്റേഷനിൽ വന്നിട്ട് അമ്മാവന്റെ അടുക്കലേക്കു പോകാനുള്ള തയാറെടുപ്പാണ്….അവിടെ ചെന്ന് ബില്ലും മറ്റുള്ള കാര്യങ്ങളും ഒക്കെ സെറ്റിൽ ചെയ്യാൻ ഞാൻ എന്റെ എൻ.ആർ .ഐ അക്കൗണ്ടിന്റെ എ.ടി.എം കാർഡ് നൽകിയിരുന്നു…..ഏറെ നേരം ഒന്നും മിനിടയില്ല…പോലീസ് സ്റ്റേഷനിൽ എത്താറായാപ്പോൾ അവൾ ചോദിച്ചു…ശ്രീയേട്ടാ എന്നെ അത്രക്കിഷ്ടമാണോ…..
നീ രാവിലെ ചൊറിയാതെ ഇറങ്ങി വന്നേ….എനിക്ക് ഇതിലും വലിയ ഒരത്യാവശ്യമുണ്ട്……എന്നും പറഞ്ഞു….ഞാൻ ഇറങ്ങി….സ്റ്റേഷനിൽ ചെന്നപ്പോൾ നിതിൻ ഞങ്ങളെ കാത്തെന്നതു പോലെ…..
ശ്രീകുമാർ ഒരു സന്തോഷ വർത്തമാനം ഉണ്ട്…എസ്.പി നൗഷാദിനെ ചോദ്യം ചെയ്തതിൽ നിന്നും നൗഷാദ് എന്തോ മറക്കാൻ ശ്രമിക്കുന്നു എന്ന് പുള്ളിക്കാരന് മനസ്സിലായി…എന്റെയും ബലമായ സംശയം അവനിതിൽ എന്തോ പങ്കുള്ളത് പോലെയാണ്…..
