Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മുവെന്ന ഞാൻ 2

” നമുക്ക് ഇവിടെ കുറച്ചു നേരം ഇരിക്കാം എന്തൊരു വെയിലാണ് ഹോ , കറുത്ത് പോവും ഞാൻ”

” അത് ശരിയാ ചേച്ചി കറുത്താൽ കാണാൻ ഒരു ഭംഗിയും കാണില്ല ” അമ്മു അതിനിടയിൽ കേറി കമന്റ് പറഞ്ഞു .

പോടി , എന്നും പറഞ്ഞു രാധിക കൈ ഓങ്ങിയ നിമിഷത്തിൽ അമ്മു ഓടി മാറി..

അവിടെ നിൽക്കേടി എന്നും പറഞ്ഞു രാധിക പുറകെ ഓടി…
അമ്മു ഓടി അവസാനം എത്തിയത് പഴയ വിറക് പുരയുടെ സമീപത്തായിരുന്നു..
ഇനി ഓടാൻ വഴിയില്ല അപ്പുറം തോടാണ് ..അമ്മു അവിടെ നിന്ന് കിതച്ചു..

പുറകെയോടി എത്തിയ രാധികയും അവൾക്ക് മുന്നിൽ നിന്ന് കിതച്ചു..
രാധികയുടെ കിതപ്പിൽ ചുരിയുടെ ഉള്ളിൽ കുടുങ്ങിയ രണ്ടു കുംഭങ്ങൾ ഉയർന്നു പൊങ്ങി താഴ്ന്നു..
ഒരു നിമിഷം അമ്മുവിന്റെ കണ്ണുകൾ രാധികയെ ശ്രദ്ധിച്ചു..
നല്ല വട്ട മുഖമാണ് ചേച്ചിയ്ക്ക്, ചുരുണ്ട നീളൻ മുടി മുന്നിലേക്ക് ഇട്ടിരിക്കുന്നു. ചുണ്ടിനു മുകളിലെ മറുക് വിയർപ്പിൽ തിളങ്ങി നിൽക്കുന്നു ..മഞ്ഞ ചുരിദാർ നന്നേ വെളുത്ത ചേച്ചിയുടെ അഴക് കൂട്ടിയിട്ടുണ്ട് ..പതിയെ ആ കണ്ണുകൾ രാധികയുടെ ഉയർന്നു പൊങ്ങുന്ന മാറിലേക്ക് പതിഞ്ഞു. ഒരു നിമിഷം അസൂയയോടെ നാമ്പുകൾ അമ്മുവിൽ പ്രതിഫലനമുണ്ടാക്കി ..

” നീ എന്നതാടി ഇങ്ങനെ നോക്കുന്നത് , പെണ്ണുങ്ങളെ കാണാത്ത ചില കോഴികളെ പോലെ ”
രാധികയുടെ ചോദ്യത്തിൽ ഒരു ഞെട്ടലോടെ കണ്ണുകൾ മുലയിൽ നിന്നും മാറ്റി അമ്മു ” ഒന്നുമില്ല ” യെന്ന മറുപടിയിൽ ഒതുക്കി ..

കിതപ്പ് ശമിച്ച രാധിക അമ്മുവിന് അടുത്തേക്ക് നടന്നു ചെന്നു.. അവളെ തോളിൽ കൈ ഇട്ടുകൊണ്ടു തന്നോട് ചേർത്ത് പിടിച്ചു…
ഇതേ സമയം വിയർപ്പിൽ നനഞ്ഞ രാധികയുടെ കക്ഷം അവൾ ഉപയോഗിച്ച ബോഡി സ്പ്രേയുമായി വിയർപ്പ് രമിച്ചുള്ള ഒരു പ്രത്യേക ഗന്ധം അമ്മുവിന്റെ നാസികയിലേക്ക് തുളച്ചു കയറി..
ഗന്ധം അമ്മുവിന് പല മാറ്റങ്ങളും മനസ്സിലേക്കും ശരീരത്തിലേക്കും പകർന്നു നൽകി ..

” നീ എന്താ എന്നെ അങ്ങനെ നോക്കിയത് ” രാധിക ചോദിച്ചു.. എന്നാൽ ആ ചോദ്യം അമ്മുവിനെ സ്പര്ശിച്ചിട്ടില്ലായിരുന്നു..
“എടി , നിന്നോട ചോദിച്ചത്”
അമ്മുവിനെ കുലുക്കി കൊണ്ട് രാധിക ചോദിച്ചു..
“ഹെഹ് , എന്താ ചേച്ചി ചോദിച്ചത്” അമ്മു ഞെട്ടി നോക്കി..

” നിനക്കെന്താ പറ്റിയത് , നീ ഏത് ലോകത്താണ് ? ”
” ഒന്നുമില്ല , നമുക്ക് വേഗം പോവാം അവിടെ എല്ലാവരും അന്വേഷിക്കുന്നുണ്ടാവും ” തന്റെ തോളത്തെ കൈ എടുത്തു മാറ്റി അമ്മു മുന്നോട്ടു നടന്നു നീങ്ങി ..
പെട്ടെന്ന് രാധിക അമ്മുവിന്റെ കൈ പിടിച്ചു തന്നോട് ചേർത്ത് നിർത്തി.
” എന്റെ കണ്ണിലേക്ക് നോക്കി നീ മറുപടി പറയ് , എന്തിനാ നീ എന്റെ നെഞ്ചിലേക്ക് നോക്കി നിന്നത് ”
” ഞാൻ നെഞ്ചിലേക്ക് ഒന്നും നോക്കിയില്ല ഒന്നു പോയേ ചേച്ചി , എന്തൊക്കെയാ ഈ പറയുന്നത് ശ്ച്ചെ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025