അമ്മ : വിചാരിച്ചു…… നീ അച്ഛനെ എയർപോർട്ടിൽ വിട്ടാൽ മതി…. നിന്നേം ആ സന്ദീപിനെയിം സ്കൂളിന്റെ പരിസരത് കണ്ടു പോകരുത്….
അച്ഛൻ : അതെന്താ ഇവന്മാരെന്തെങ്കിലും ഒപ്പിച്ചോ?
അഭയ് പേടിച്ചിട്ടു : ഏയ് ഇല്ലച്ഛാ ഈ അമ്മ വെറുതെ…..
എന്നിട്ട് അമ്മയെ കണ്ണുരുട്ടി കാണിച്ചു….
അമ്മ ചിരിക്കുക ആയിരുന്നു….
ഫുഡ് ഒക്കെ കഴിഞ്ഞു കുറച്ചു നേരം അച്ഛനൊപ്പം ടീവി കാണാൻ ഇരുന്നപ്പോളേക്കും അഭയുടെ ചിന്ത നാളത്തെ കാര്യങ്ങൾ ആയിരുന്നു….
അമ്മയെ കൊണ്ടുപോയി വിടാം എന്ന വ്യാജേനെ സ്കൂളിൽ പോകാം എന്ന് പ്ലാൻ ചെയ്തതാ ഇതിപ്പോ….?
രാവിലെ അമ്മയുടെ വിളി കേട്ടാണ് അഭയ് എഴുന്നേറ്റത് “എനിക്ക് അഭയ്, ദാ അച്ഛൻ അവിടെ റെഡിയാകുവാണ് “
അഭയ് പെട്ടന്ന് എഴുന്നേറ്റു കുളിച്ചു റെഡിയായി താഴേക്കു ചെന്നു…
അഭയും അച്ഛനും ഒരുമിച്ചു ബ്രേക്ഫാസ്റ്റ് കഴിച്ചു യാത്രയായി….
എയർപോർട്ടിൽ എത്തുന്നത് വരെ അച്ഛൻ അവന്റെ ഭാവി പരിപാടികൾ ചർച്ച ചെയ്തു….
അഭയ് എന്തൊക്കയോ മറുപടി പറഞ്ഞു…
അച്ഛൻ ഉള്ളത് കൊണ്ടു കാർ സ്പീഡിൽ ഓടിക്കാൻ അവൻ വിഷമിച്ചു….
അച്ഛനെ ഡ്രോപ്പ് ചെയ്തു സ്കൂളിലേക്ക് അഭയ് വേഗത്തിൽ ഓടിച്ചു…
പെട്ടന്ന് അഭയുടെ മൊബൈലിൽ ഒരു കാൾ…
പരിചയം ഇല്ലാത്ത നമ്പർ. അഭയ് എടുത്തില്ല. അതേ നമ്പറിൽ നിന്നു വീണ്ടും കാൾ.
അഭയ് വേഗം കാർ സൈഡ് ആക്കി കാൾ എടുത്തു.
” ഹലോ അഭയ് അല്ലെ ”
അഭയ് :അതേ…
” ഇതു ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ നിന്നാണ്
അത്യാവശ്യമായി എ ബി നെഗറ്റീവ് ബ്ലഡ് വേണം….
ഇവിടുള്ള രെജിസ്റ്ററിൽ അടുത്തുള്ള അഡ്രസ്സിൽ എ ബി നെഗറ്റീവ് അഭയ്ക്കാണ് എത്രയും പെട്ടന്ന് ഇവിടെ എത്തിയാൽ വളരെ ഉപകാരം ആയിരുന്നു…. ”
അഭയ് : അതു… പിന്നെ
പെട്ടന്ന് മറുപടി ആയി ഒരു വിറയ്ക്കുന്ന ശബ്ദം അഭയുടെ കാതുകളിൽ പതിഞ്ഞു ” മോനേ വരില്ലെന്ന് മാത്രം പറയരുത്… ഞാൻ നേരിട്ട് കാണുമ്പോൾ മോന്റെ കാല് പിടിക്കാം”
