Kambikuttan Malayalam

Sex stories Kambikuttan kambikathakal

അങ്ങനെ ആ ബസ്സിൽ

ആശ്വാസപൂർവ്വം ഒന്ന് നിശ്വസിച്ചിട്ട് അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞാൻ ഗമ ഇടാൻ ഒന്നും നിന്നില്ല, ഞാനും ഒരു പുഞ്ചിരി സമ്മാനിച്ചു. പക്ഷെ അപ്പോഴും ഞങ്ങൾക്ക് ഇടയിൽ പഴയ മൗനം തളം കെട്ടി കിടന്നിരുന്നു. അപ്പോഴാണ് കണ്ടെക്ടർ വന്നത്, ടിക്കറ്റ് എടുക്കാൻ ആയി അവൾ ഒന്ന് തിരിഞ്ഞു നിന്നു. ടിക്കറ്റ് എടുത്തു കഴിഞ്ഞു പഴയ പൊസിഷനിലേക് പോവാൻ അവൾ മെനക്കെട്ടില്ല, ആ തിരക്കുള്ള ബസ്സിൽ ഞങ്ങൾ പരസ്പരം നോക്കി നിന്നു. ബസ്സിൽ ഏതോ നല്ല റൊമാന്റിക് സോങ് ആണ് വെച്ചിരിക്കുന്നത്. ഞാൻ,  ഞാൻ പോലും അറിയാതെ അവളെ നോക്കാൻ തുടങ്ങി. ആദ്യമായി ആണ് ഞാനും അവളും ഇങ്ങനെ ഇത്ര അടുത്ത് നിൽക്കുന്നത്. ഇത്ര നാൾ എനിക്ക് അവളോട് ഉണ്ടായിരുന്ന വിധ്വെഷം ഉരുകി ഒലിച്ചു പോവുന്നത് ഞാൻ അറിഞ്ഞു. ഞാൻ നോക്കുന്നതോന്നും അവൾ അറിയുന്നില്ല, വേറെ എന്തോ ചിന്തയിലാണ്. ഇടക്ക് ഇടക്ക് ആ ചുണ്ടിൽ ഒരു പുഞ്ചിരി തെളിയുന്നുണ്ട്.

നല്ല ചുവന്ന ചുണ്ടുകളാണ് അവൾക്ക്. വീതി കുറഞ്ഞ മേൽചുണ്ടും ഇത്തിരി തടിച്ചു തുടുത്ത കീഴ്ചുണ്ടും ഈ ചിത്രങ്ങളിൽ ഒക്കെ വരയ്ക്കുന്ന പോലെ ഉള്ള ചുണ്ടുകൾ. മൂക്ക് ഒരിത്തിരി പരന്ന മൂക്ക് ആണ്, പക്ഷെ ആ മൂക്കിൽ കിടക്കുന്ന ആ ചുവന്ന കല്ല് വെച്ച മൂക്കുത്തി ആ മൂക്കിന്റെ ഭംഗി വളരെ അധികം കൂട്ടിയിട്ടുണ്ട്. മത്തങ്ങ മുഴുപ്പ് ഉള്ള കണ്ണ് ആണെങ്കിലും ആ കണ്ണുകൾക്കും ഒരു പ്രതേക ഭംഗി ഉണ്ട്. വട്ട മുഖം. അത്യാവശ്യം നീളം ഉള്ള മുടി, മുന്നിൽ കുറച്ച് മുടി വെട്ടി നിർത്തിയിരിക്കുന്നു. മഴ നനഞ്ഞത് കൊണ്ടാവാം ആ മുടി അനുസരണ ഇല്ലാതെ ഇടക്ക് ഇടക്ക് മുഖത്തേക്ക് വീഴുന്നുണ്ട്. അപ്പോൾ അവൾ ഒരു കൈകൊണ്ട് ആ മുടി ചെവിക്കു പിറകിലേക്ക് വെക്കും. പക്ഷെ പിന്നെയും ആ മുടി ഇഴകൾ അവളുടെ മുഖത്തേക്ക് തന്നെ വീഴും. അത്‌ കൊണ്ട് തന്നെ ഈ പ്രവർത്തി അവൾ ഇടക്ക് ഇടക്ക് ആവർത്തിക്കുന്നു. കുഞ്ഞി ചെവികൾ ആണ് അവൾക്ക്. അതിൽ സാദാരണ കമ്മലിന് പുറമെ മൂന് മേൽക്കാത് കൂടെ കുത്തിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ആ കൊച്ചു കാത് മുഴുവൻ കമ്മലുകൾ കൊണ്ട് നിറഞ്ഞു നിൽക്കെയാണ്.  ഭയങ്കര വെളുപ്പ് അല്ലെങ്കിലും ഒരു ഇരുനിറം ആണ് പെണ്ണിന്. മൊത്തത്തിൽ പറഞ്ഞാൽ കാണാൻ ഒരു ചന്തം ഒക്കെ….. അല്ല നല്ല ഭംഗി ഉണ്ട് അവളെ കാണാൻ. ഇത്രയു കൊല്ലം കൂടെ പഠിച്ചിട്ടും ഞാൻ ഇവളെ ശ്രദ്ധിച്ചില്ലല്ലോ എന്ന് ഓർത്ത് എനിക്ക് അത്ഭുതം തോന്നിപ്പോയി.

സ്ട്രോബറി ഫ്ലേവർ ഉള്ള ഏതോ ബോഡി സ്പ്രേ ആണ് അവൾ യൂസ് ചെയുന്നത് എന്ന് തോന്നുന്നു, സ്ട്രോബറിയുടെ ആ ഫ്ലേവറും അവളുടെ വിയർപ്പും കൂടി കലർന്ന ഒരു പ്രതേക ഗന്ധം അവളിൽ നിന്നും വരുന്നുണ്ടായിരുന്നു, ഒപ്പം ആ ചുവന്ന ചുണ്ടുകൾ കൂടെ കണ്ടപ്പോൾ നിയന്ത്രണം വിട്ട് ഞാൻ ആ ചെഞ്ചുണ്ടുകൾ ചപ്പി വലിച്ചാലോ എന്ന് ഒരു നിമിഷം ഓർത്ത് പോയി.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025