Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിതയുടെ യാത്ര 2

“ബീനച്ചേച്ചി തന്നതാ. അമ്മക്ക് തലവേദനയല്ലേ അതുകൊണ്ടു ഒന്നും ഉണ്ടാക്കേണ്ട. റസ്റ്റ് എടുക്കാൻ പറഞ്ഞു.”
കിച്ചണിൽ കയറാൻ നിന്നിരുന്ന അനിതയോടു നീതു പറഞ്ഞു.

“എനിക്ക് അങ്ങനെ പ്രശ്‌നമൊന്നുമില്ല.”
ബീനച്ചേച്ചിയുടെ കരുതൽ കണ്ടു ഇത്രയൊന്നും വേണ്ടിയില്ലായിരുന്നു എന്ന തോന്നലിൽ അനിത പറഞ്ഞു.

“അത് കുഴപ്പമില്ല. എന്തായാലും വാ ഇത് കഴിക്കാം.”
ചപ്പാത്തിയും കറിയുമൊക്കെ മേശയിൽ വെച്ച് നീതു പറഞ്ഞു.

പിന്നെ അവർ രണ്ടുപേരും ഫുഡ് കഴിച്ചു. അതുകഴിഞ്ഞു അനിത ബീനചേച്ചിയോടു പോയി കുറച്ചുനേരം സംസാരിച്ചു. തലവേദന ഇല്ലായെന്ന് അനിത പറഞ്ഞേലും നന്നായി റസ്റ്റ് എടുക്കണമെന്ന് ബീനച്ചേച്ചി ഉപദേശിച്ചു. അങ്ങനെ ഒടുവിൽ അനിതയും നീതുവും കിടക്കാൻ വേണ്ടി ബെഡ്റൂമിലേക്ക് കയറി.

നീതു ബെഡിൽ കയറിയിരുന്നു. അനിത ചീപ്പെടുത്തു കണ്ണാടിയുടെ മുന്നിൽ നിന്ന് തന്റെ മുടി ചീകി. എണ്ണയൊക്കെ തേക്കുന്നതുകൊണ്ടു നല്ല തിളങ്ങുന്ന മുടിയായിരുന്നു. തന്റെ ഇടതുതോളിലൂടെ മുടിയെല്ലാം മുന്നിലേക്കിട്ട് അനിത ചീകിക്കൊണ്ടിരുന്നു.

“അമ്മേ ഇന്ന് എന്നോട് ഒരു കുട്ടി പറഞ്ഞു അമ്മയുടെ മുടി സൂപ്പറാണെന്ന്.”
അനിതയുടെ മുടി ചീകൽ ശ്രദ്ധിച്ചുകൊണ്ട് നീതു പറഞ്ഞു.

“ആരാ അത്?”
തിരിഞ്ഞുനോക്കാതെ അനിത ചോദിച്ചു.

“അത് ജോബിൻ എന്ന ഒരുത്തനാ. കുറച്ചപ്പുറത്താ വീട്. അമ്മ പി ടി എ മീറ്റിങ്ങിന് വന്നില്ലേ. അന്നാ അവൻ കണ്ടത്.”
നീതു പറഞ്ഞു.

“എന്താ അവൻ പറഞ്ഞെ?”
ചീപ്പ് അവിടെയുള്ള ചെറിയ ടീപ്പോയിൽ വെച്ച ശേഷം മുടിയെല്ലാം അനിത വാരികെട്ടി.

“അമ്മ അന്ന് മുടി മെടഞ്ഞല്ലേ ഇട്ടത്. അവന് അത് ഭയങ്കര ഇഷ്ടമായി പോലും. അവന് ഇങ്ങനെ നീണ്ടമുടി ഉള്ളവരെ ഭയങ്കരഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു.”
അനിതക്ക് സ്ഥലം കൊടുത്തുകൊണ്ട് നീതു ബെഡിന്റെ ഒരറ്റത്തേക്ക് നീങ്ങി.

“ഹ്മ്മ്..”
അനിത മൂളി. പിന്നെ ബെഡിൽ കയറി പുതപ്പെടുത്തു നെഞ്ച് വരെ മൂടി.

“അവൻ ചോദിച്ചു അമ്മയുടെ മുടി ചീകാനൊക്കെ ഒരു ദിവസം വീട്ടിലേക്ക് വന്നോട്ടെ എന്ന്?”
നീതു ഒരു വശം ചെരിഞ്ഞു കിടന്നു അനിതയോടു ചോദിച്ചു.

“എന്നിട്ട് നീയെന്തുപറഞ്ഞു?”
അനിത ചിരിച്ചു.

“അമ്മയോട് ചോദിച്ചിട്ടു പറയാം എന്ന് പറഞ്ഞു.”
അനിതയുടെ തോളിൽ തലവെച്ചുകൊണ്ടു നീതു പറഞ്ഞു.

“അവനെങ്ങനെയാ ആള്? പഠിക്കുമോ?”
നീതുവിന്റെ തലയിൽ തഴുകി അനിത ചോദിച്ചു.

“ഹ്മ്മ്…പഠിക്കുവൊക്കെ ചെയ്യും.”
നീതു മറുപടി നൽകി.

“എന്നാ അവൻ വന്നോട്ടെ. നിനക്ക് കഴിഞ്ഞ എക്സാമിന് മാർക്ക് കുറവല്ലേ. നിന്നെ കുറച്ചു നേരം പഠിപ്പിക്കാനും പറയാം.”
അനിത നീതുവിന്റെ കവിളിൽ ഒന്ന് നുള്ളി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025