“എങ്കിൽ ശരി… നമുക്ക് ഇനി ഇറങാലെ വിനുവേ? “ജഹാൻകിർ അണ്ണൻ എന്നെ നോക്കി പറഞ്ഞു.
“ആയിക്കോട്ടെ… എങ്കിൽ പോയേച്ചും വരാം അച്ചാച്ച”
“എന്തോന്ന്? ”
“അല്ല മരിയയുടെ അച്ചാച്ചൻ ഇനി എന്റെയും… അങ്ങനല്ലേ? “ഞാൻ അവറാച്ചനോട് ചോദിച്ചു. അങ്ങേര് എന്നെ നോക്കി ആ… ആ എന്ന് കാണിച്ചു.
“അണ്ണൻ എന്ത് പണിയാ ഈ കാട്ടിയതു… ഇത്ര പെട്ടെന്ന് എന്റെ കല്യാണവും ഉറപ്പിച്ചോ? “തിരിച്ചു പോവും വഴി ഞാൻ ജഹാൻകിർ അണ്ണനോട് ചോദിച്ചു.
“നല്ലതല്ലെടാ… പുളി കൊമ്പാ കളയണ്ടാ… അങ്ങേർക്കു ഒരു പണി ഞാൻ പണ്ടേ എടുത്ത് വച്ചതാ… നിന്നെ കൊച്ച് മോനാക്കുന്നതിലും വലിയ പണി ഇനി ഇല്ലല്ലോ “ഞങ്ങൾ ഒരുമിച്ച് ചിരിച്ചു.
(തുടരും… )
