കാർത്തു:-അച്ചോടാ….പറയുമ്പോൾ എന്താ സ്നേഹം.നേരിൽ കാണുമ്പോൾ മാത്രം മതി അല്ലേൽ ഞാൻ അങ്ങോട്ട് മെസ്സേജ് അയക്കണം അല്ലെ..ഇടയ്ക്കൊന്നു വിളിക്കോ..മെസ്സേജ് അയക്കോ…ഒന്നുമില്ല കാമുകിയെന്നുള്ള പേര് മാത്രം .കൂടെ പടിക്കുന്നവളുടെയോക്കെ കാമുകന്മാർ ഫോൺ നിലത്ത് വയ്ക്കാതെ രാത്രി പകലെന്നില്ലാതെ പിറകെ ശല്യമായി കൂടുമ്പോൾ അതും മൂന്നും 4 പേരെയൊക്കെ ഒരേ സമയം കൊണ്ട് നടക്കുന്നവർ ആണെന്നോർക്കണം.ഇവിടെ എന്തോരം ചുള്ളന്മാർ എന്റെ പിറകെ നടന്നിട്ടും എനിയ്ക്കാകെ മനസ്സിൽ കയറിയ സാധനം ഒന്ന് തിരിഞ്ഞു നോക്ക പോലുമില്ല .എല്ലാം നേരിൽ കണ്ടിട്ടും ഞാൻ വലിഞ്ഞു കേറി വന്നതും പോര വിശ്വസിച്ചു എന്നെത്തന്നെ തന്നതും കൊണ്ടല്ലേ എന്നെ ഒരു വിലയുമില്ലാത്തത് .ഇന്ന് വനത്തിൽ വച്ച് കാണാം പറഞ്ഞതല്ലേ ന്നിട്ട് ഒന്ന് വിളിയ്ക്ക പോലും ചെയ്ത .ഇതിനൊക്കെ ഞാൻ എന്താ കരുതേണ്ട .ഞാനൊരു ചീത്തപ്പെണ്ണണെന്നു തോന്നിയിട്ടുണ്ടാകും അല്ലെ…ചേട്ടയ്ക്ക് എന്നെ സ്നേഹിക്കാനാവുന്നില്ലെങ്കിൽ തുറന്ന് പറഞ്ഞോ ഞാൻ ഒരു ശല്യമായി പിറകെ നടക്കില്ല എന്റെ ജീവിതത്തിൽ വേറൊരു പുരുഷൻ ഉണ്ടാവുകയുമില്ല ചേട്ടയുടെ അകൽച്ച എനിയ്ക്ക് സഹിക്കാൻ കഴിയുന്നില്ല ചേട്ടായി….
ദൈവമേ….എന്തൊക്കെയാ ഈ പെണ്ണ് മനസ്സിൽ കൂട്ടി വച്ചിരിക്കുന്ന….പെണ്ണ് ആകെ സങ്കടത്തിൽ ആണെന്നെനിയ്ക്ക് മനസ്സിലായി. അല്ല…ഇത്രയും നാൾ വെറുതെ നടന്നപ്പോൾ ആരും ഇല്ലായിരുന്നു ഇതിപ്പോൾ എല്ലാം കൂടെ ഒരുമിച്ച് തള്ളിക്കയറി വരുമ്പോൾ എല്ലാം മാനേജ് ചെയ്യാൻ ഞാൻ ഒരുത്തനല്ലേയുള്ളൂ…എന്ത് പറയണമെന്നറിയതെ ഞാൻ കുഴങ്ങി അവളുടെ ഭാഗത്ത് നോക്കിയാൽ അവൾ പറയുന്നത് ശരിയാണ്.മറിച്ച് എന്റെ അവസ്‌ഥ വല്ലതും അവൾ അറിയുന്നുണ്ടോ..യ്യോ…അറിയതിരിക്കുന്ന നല്ലത്.പോരാത്തതിന് ജീവിതത്തിൽ ആദ്യത്തെ പ്രണയവും .ഇങ്ങനാണേൽ ഇനിയങ്ങോട്ട് എന്തരോ…എന്തോ…എന്നെ കാത്തോളനെ…..
ഞാൻ:-ഇങ്ങനെ വിഷ്‌മിക്കാതെ പെണ്ണേ…ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ് പെണ്ണേ നി മനസ്സിൽ വലിച്ച് കയറ്റിയിരിക്കുന്ന.ലച്ചുചേച്ചി വന്നതിൽപ്പിന്നെ എപ്പോഴും ഓരോന്നും പറഞ്ഞു പിറകെ ഉണ്ടാകും ഫോൺ ചെയ്യാൻ പോയിട്ട് എടുക്കാൻ പോലും സമ്മതിക്കില്ല.പിന്നെ ഇന്ന് കാണാം പറഞ്ഞു വിളിയ്ക്കാഞ്ഞത് ചേച്ചി വനം കാണണം പറഞ്ഞു ദിയയും ചേച്ചിയും കൂടെ വന്നിട്ടുണ്ടായിരുന്നു ഇപ്പോൾ മടങ്ങിപ്പോയതെയുള്ളൂ.പിന്നെ എനിയ്ക്കും വേറെ പെണ്ണിനെ സ്നേഹിച്ച പരിചയമൊന്നുമില്ല അതോണ്ട് എന്റെ പൊന്ന് അവശ്യമില്ലാത്തതെല്ലാം മനസ്സിൽ നിന്ന് കളഞ്ഞിട്ട് ഇനി ഞാൻ എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞാൽ മതി അത് പോലെ ചെയ്യാം .പെണ്ണേ… നിന്നോട് സ്നേഹം ഇല്ലെന്ന് മാത്രം പറയല്ലേ…എന്റെ ജീവിതത്തിലും ഒരു പെണ്ണുണ്ടെങ്കിൽ അത് കാർത്തു മാത്രമായിരുക്കും…ലച്ചുചേച്ചി നാളെ പോകും പിന്നെ പെണ്ണ് എന്ത് വേണേലും പറഞ്ഞോ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം എന്റെ പൊന്നിന് സാധിച്ചു തന്നിരിക്കും…
കാർത്തു:-അയ്യോ…സോറി ഏട്ടാ…ഞാൻ..ചേട്ട വിളിക്കോ മെസ്സേജ് അയക്കോ ഒന്നും ചെയ്യതിരുന്നപ്പോൾ ടെൻഷനായി ഒരൊന്നൊക്കെ ആലോചിചു കൂട്ടിയതാണ്.. ഇത് വരെ മനസ്സിലിട്ടൊണ്ട് നടന്ന ഇഷ്ടം ചേട്ടയും അംഗികരിച്ചപ്പോൾ മുതൽ എന്റെ മനസ്സിൽ ചേട്ടയല്ലാതെ മറ്റൊന്നുമില്ല സാധാരണ ചെക്കന്മാരൊക്കെ കൂട്ടുകാരികളുടെ അടുത്ത് കാണിയ്ക്കുന്ന രീതികൾ ഓർത്തപ്പോൾ നമ്മുടെ കാര്യത്തിൽ അതൊന്നും കാണാതെ വന്നപ്പോൾ പറ്റിപ്പോയതാണ് ഇപ്പോൾ മനസ്സിലായി സാരല്യ