Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുഭവങ്ങൾ ഷംനയും ഷാലുവും

കുളവും, തറവാടും കിട്ടത്തക്ക രീതിയിലുള്ള ഷോട്ടെടുക്കാൻ വൈഡ് ആംഗിൾ ലെൻസ് വെച്ച് ഞാനിത്തിരി പിറക്കോട് നീങ്ങി നിന്നു. ആംഗിൾ ശരിയാകാത്തതിനാൽ അപ്പുറത്തേക്കുള്ള ചെറിയ ഗേറ്റിൻ്റെ മുന്നിൽ ചെന്ന് കാമറയിലൂടെ നോക്കി. പെട്ടന്ന് അപ്പുറത്ത് എന്തോ പാത്രങ്ങൾ തട്ടി വീഴുന്ന ഒച്ചയും ഒപ്പം ”അയ്യോ ” എന്നുള്ള വിളിയും ഒപ്പം ആരോ നിലത്ത് വീഴുന്ന ശബ്ദവും കേട്ടു. ഞാൻ ഗേറ്റ് തുറന്ന് അപ്പുറത്തേക്കോടി മുറ്റത്ത് ആരോ വീണ് കിടക്കുന്നു. അടുത്ത് ചെന്നു നോക്കുമ്പോൾ അധികം ഉയരമില്ലാത്ത, എന്നാൽ ഇച്ചിരി തടിച്ച ഒരു പെൺകുട്ടി അവിടെ ബോധംകെട്ട് കിടക്കുന്നു. ഞാനവളെ തട്ടി വിളിച്ചു. മുഖത്ത് കൈവച്ചപ്പോൾ നല്ല ചൂട് പനിയായിരിക്കണം. ഞാനവിടുത്തെ കോളിംങ്ങ് ബെൽ അടിച്ചു, കുറച്ച് നേരം നോക്കി നിന്നു ആരേയും കണ്ടില്ല. വേറൊന്നും ചിന്തിക്കാതെ അവളെ കോരിയെടുത്ത് സിറ്റൗട്ടിലെ ഭ്രാന്തപ്പടിയിൽ കിടത്തി. കുറച്ച് വെള്ളമെടുത്ത് മുഖത്ത് തെളിച്ച് അവളെ വീണ്ടും തട്ടി വിളിച്ചു.
പതിയെ ആ കുട്ടി കണ്ണുകൾ തുറന്നു, കുറച്ച് നേരം ചുറ്റും നോക്കി. എന്നെ കണ്ടിട്ടാകണം പൊടുന്നനെ അവൾ പിടഞ്ഞെണീക്കാൻ നോക്കി. എന്നാൽ മനസിനനുസരിച്ച് ശരീരം വഴങ്ങാൻ കൂട്ടാക്കിയില്ല. തളർന്ന് താഴെ വീഴാൻ പോയ അവളെ വീണ്ടും താങ്ങിയെടുത്ത് തൂണിൽ ചാരിയിരുത്തി. നെറ്റിയിൽ കൈവച്ച് നോക്കിയപ്പോൾ ചുട്ടുപ്പൊള്ളുന്ന ചൂട്. അവൾക്ക് കുടിക്കുവാൻ കുറച്ച് വെള്ളം നൽകി.
“താൻ എന്തെങ്കിലും കഴിച്ചോ? ” ഞാൻ ചോദിച്ചു
ഇല്ലെന്നവൾ പതുക്കെ തലയാട്ടി. ഇപ്പോൾ വരാം എന്ന് പറഞ്ഞ് ഞാൻ വീട്ടിലേക്ക് വിട്ടു. രാവിലെ കുടിക്കുവാൻ വെച്ചിരുന്ന കഞ്ഞി ഒരു പാത്രത്തിലേക്ക് പകർന്നു. കുറച്ച് അച്ചാറും , ഫസ്റ്റ് എയിഡ് ബോക്സിൽ നിന്ന് പനിക്കുള്ള രണ്ട് പാരസെറ്റമോളുമെടുത്ത് ഞാൻ അപ്പുറത്തേക്ക് ചെന്നു. അവൾ അതേ ഇരിപ്പ് ഇരിക്കുന്നുണ്ടായിരുന്നു. ഞാനവൾക്കരികെ ഇരുന്നു. കഞ്ഞി സ്പൂണിൽ കോരി കൊടുത്തു. ആദ്യമൊന്ന് മടിച്ചെങ്കിലും അവൾ പതുക്കെ വാ തുറന്ന് അത് കഴിച്ചു. കൂടെ അച്ചാറും നൽകി . പനി കാരണം വായൊക്കെ വല്ലാതെ ചവർക്കുന്നുണ്ടെന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് എനിക്ക് മനസിലായി. കഞ്ഞി മുഴുവനായും അവൾ കുടിച്ചു. ഒരു കോപ്പയിൽ കുറച്ച് വെള്ളമെടുത്ത് കുൽകുഴിയുവാൻ കൊടുത്തു. പാവം പുറത്തേക്ക് തുപ്പാൻ നോക്കി സാധിച്ചില്ല കൃത്യം എൻ്റെ കൈകളിലേക്ക് അവ വന്ന് വീണു. അവൾ ദയനീയമായി എന്നെ നോക്കി. സാരമില്ലെന്ന് ഞാൻ കണ്ണടച്ചു കാണിച്ചു. ഒരു തുണിയെടുത്ത് ഞാനവിടെയെല്ലാം വൃത്തിയാക്കി.
” ഇയാൾടെ പേരെന്താ?”
” ഷാലു ” അവൾ അവ്യക്തമായി പറഞ്ഞു
” അകത്തേക്ക് പോണോ “? ഞാൻ ചോദിച്ചു
വേണ്ടെന്നവൾ തലയാട്ടി സിറ്റൗട്ടിലിട്ടിരുന്ന ഒരു ചെറിയ സോഫ അവൾ ചൂണ്ടിക്കാണിച്ച് തന്നു. ഞാനവളെ അതിലിരുത്തി രണ്ട് പേർക്ക് ഇരിക്കാൻ പാകത്തിനുള്ളതായിരുന്നു അത്. ഗുളിക കഴിക്കുവാനായുള്ള വെള്ളമെടുക്കാൻ ഞാൻ അകത്തേക്ക് കയറി. ഒരു ഗ്ലാസിൽ വെള്ളവും ഉള്ളിലെ സോഫയിലുണ്ടായിരുന്ന തലയിണയും, പുതപ്പുമെടുത്ത് ഞാൻ പുറത്തിറങ്ങി.തലയിണ അവളുടെ തലക്ക് പിന്നിൽ വെച്ച് കാൽ നീട്ടിവയ്ക്കുവാൻ ഒരു കസേരയും വെച്ചു കൊടുത്തു. അവൾ ഗുളിക കഴിച്ചു ചാരിക്കിടന്നു.കയ്യിലുണ്ടായിരുന്ന

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025