ശെരി എന്ന അർത്ഥത്തിൽ തലയാട്ടി ജയൻ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക് ഇറങ്ങി.
ഒരാഴ്ച്ച പെട്ടെന്ന് കടന്നു പോയി. അടച്ചിട്ട റൂമിലെ റൂമിലെ ജീവിതം അപർണയുടെ മനസ്സിനെ മടുപ്പിച്ചു തുടങ്ങിയിരുന്നു. ചില സമയത്തു അവൾക്കു തോന്നും ഇവിടെ നിന്നും എങ്ങനെ എങ്കിലും നാട്ടിൽ പോയാൽ മതി എന്ന്..പക്ഷെ അപ്പോഴെല്ലാം അമ്മയുടെ മുഖം അവളുടെ മനസ്സിൽ മിന്നിമറിയുവാൻ തുടങ്ങും. ജയൻ തന്റെ കൂട്ടുകാർ വഴി അവൾക് എന്തെങ്കിലും ഇന്റർവ്യൂ തരപ്പെടുത്തുവാൻ നോക്കി എങ്കിലും ഒന്നും നടന്നതുമില്ല.
ഒരു ദിവസം ദിവസം ഡ്രസ്സ് വാഷ് ചെയ്തു പുറത്തു ഇടാൻ പോയപ്പോൾ ആണ് അവൾ അവിടെ താമസിക്കുന്ന മലയാളി കുംടുംബത്തെ പരിചയപ്പെട്ടത്.
“തെസ്നി ചേച്ചി ഇവിടെ വന്നിട്ട് 10 കൊല്ലം ആയോ….ദൈവമേ”
“നമ്മുടെ കെട്ടിയോൻ കൂടെ ഉണ്ടെങ്കില്ല് എനിക്ക് എവിടെ തന്നെ നിൽക്കാനാണ് ഇഷ്ട്ടം..ഇവിടെ ആവുമ്പോൾ ആരും ശല്യം ചെയ്യാൻ വരില്ല..നമ്മുടെ കുടുംബം മാത്രം നോക്കിയാൽ മതി”
“മലപ്പുറത്തു എവിട്യ ചേച്ചിയുടെ വീട്?”
“കോട്ടക്കൽ ….. മലപ്പുറത്തു വന്നിട്ടുണ്ടോ?”
അപർണ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി. തൃശൂർ ജില്ല വിട്ട് അവൾ ആദ്യമായി പുറത്തു വന്നത് നേരെ ഖത്തറിലേക്കാണ്.
തെസ്നി സംസാരിക്കുന്നതിനിടെ അവളുടെ 6 വയസ്സുകാരൻ മകൻ തെസ്‌നിയുടെ കൈ പിടിച്ചു വലിച്ചു കൊണ്ടിരുന്നു. അവൾ അവനെ നോക്കിയപ്പോൾ കൈ കൊണ്ട് താഴെക് വരുവാൻ ആംഗ്യം കാണിച്ചു.
“എന്തടാ ” അവൾ ചിരിച്ചു കൊണ്ട് താഴെ ഇരുന്നപ്പോൾ ആറ് വയസ്സുകാരൻ അപർണയെ നോക്കികൊണ്ട് തെസ്‌നിയുടെ ചെവിയിൽ എന്തോ പറഞ്ഞു. അത് കേട്ടപ്പോൾ തെസ്നി ചിരിച്ചു കൊണ്ട് അപർണയെ നോക്കി ചിരിച്ചു .
“ഉം , എനിക്കും തോന്നി ”
“എന്താ ചേച്ചി..?”
“അവൻ പറയാ, അപർണയെ കാണാൻ മധുരാജയിലെ ചേച്ചിയെ പോലെ ഉണ്ടെന്നു..ഷംന കാസ്സിം”
” ആണോടാ…” ഇത് മുൻപും ചിലർ അവളോട് പറഞ്ഞിട്ടുണ്ടെങ്കിലും അത്ഭുതം ചെറിയ ചിരിയിൽ ഒതുക്കി അപർണ നോക്കിയപ്പോൾ അവൻ ചിരിച്ചു കൊണ്ട് ഉമ്മയുടെ മാക്സി കൊണ്ട് മുഖം മറച്ചു പിറകിലേക്ക് മാറി നിന്നു.
“എന്താ മോന്റെ പേര്?”
“ചേച്ചിക് പേര് പറഞ്ഞു കൊടുക്ക്…വല്യ നാണക്കാരൻ ആണ്…”
