Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപസർപ്പക വനിത 5

“..വൈഗ…പറയൂ….”.

ഞാൻ ചുരുങ്ങിയ വാക്കുകളിൽ കാര്യങ്ങൾ പറഞ്ഞു. പറയുന്ന ഒരോ വാക്കും അവർ ശ്രദ്ധിച്ച് കേഴ്ക്കുന്നുണ്ടായിരുന്നു. ചില സംശയങ്ങൾ എന്നോട് ആരായുകയും ചെയ്തു.

“…വൈഗ അവിടെ തന്നെ വെയ്റ്റ് ചെയ്യൂ…കാദറിക്ക ഉടനെ അവിടേക്ക് വരും…..എന്നിട്ട് തീരുമാനിക്കാം….പറ്റുമെങ്കിൽ ആ റസ്റ്റോറന്റിന് റും ഫെസിലിറ്റി ഉണ്ടെങ്കിൽ അതെടുത്ത്  വെയ്റ്റ് ചെയ്യൂ…. വീ റീച്ച് യൂ സൂൺ ….”.

“….യെസ് മേഡം….”.

സംഭാഷണം കട്ടായി.  മുന്നിൽ കൊണ്ട് വച്ച ബില്ല്  കൊടുക്കാനായി കൗണ്ടറിലേക്ക് ചെന്നു. ബാക്കി വാങ്ങി പരിസരമാകെ ഒന്നുകൂടി വീക്ഷിച്ചു.

“…മേഡം പോലീസ്സിലാണോ…???”. കൗണ്ടറിലിരിക്കുന്ന ആൾ അൽപ്പം പേടിയോടെ ചോദിച്ചു.

” …അതെ….ഇനിയെങ്ങാനും ആ നായയെ കണ്ടാൽ ഈ നമ്പറിലേക്ക് അറിയിക്കുക ….”. അവിടെ ഉള്ള ടിഷ്യു പേപ്പറിൽ എന്റെ നമ്പർ എഴുതി കൊടുത്തു.

“..തീർച്ചയായും….”. അയാൾ അത് വാങ്ങി മേശ വലിപ്പിൽ വച്ചു. ഞാൻ ചെറിയ മന്ദഹാസം നൽകി.

“…ഇവിടെ മുറി വേക്കൻഡുണ്ടോ….????”.

“…ഉണ്ട് മേഡം…മുറി ബുക്കിങ്ങിങ്ങ്‌ അങ്ങ്  അപ്പുറത്തെ റിസപ്‌ഷനിലാണ്…..”. അയാൾ വലതു വശത്തേക്ക് ചൂണ്ടികാണിച്ചു.

ഞാനവിടേക്ക് നടന്നു. അത്യാവശ്യം മനോഹരമായി വസ്ത്രധാരണം നടത്തിയ ഒരു സ്ത്രീ എഴുന്നേറ്റ് നിന്നു. ലഗ്ഗേജൊന്നും ഇല്ലാതെ നടന്ന വരുന്ന എന്നെ അത്ഭുതത്തോടെ നോക്കി.

“..ഒരു മുറി വേണമല്ലോ….”.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025