Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപസർപ്പക വനിത 5

എന്റെ നെഞ്ചിനകത്ത് ഉൾകിടുക്കം പുളഞ്ഞുപോയി. കൊലയാളി മനോരോഗം ബാധിച്ചവനും കൂടാതെ അതിസമർത്ഥനും എന്നത് പ്രശ്നത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നു.  നിയമത്തിന് കണ്ടുപിടിക്കാൻ സാദ്ധിക്കാത്ത ഈ കൊലപാതകങ്ങൾ നടത്തുബോഴും അവനിൽ വർദ്ധിച്ച് വരുന്ന ആത്മവിശ്വാസമാകുന്നു അതിനേക്കാൾ അപകടകരമാകുന്ന  വസ്തുത.  അതിനാലായിരിക്കും  ഈ കൊലപാതകങ്ങൾക്കിടയിലുള്ള ഇടവേളകൾ കുറയുന്നത്.  എന്തായിരിക്കും അവന്റെ മോട്ടിവ്.  എന്റെ ചിന്തകൾ പെരുകുകയാണല്ലോ.

സാത്താൻ സേവയുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കുന്ന ലൂസിഫർ ഒരു വശത്ത്. മറുവശത്ത് ഉറപ്പായില്ലെങ്കിലും ഒരു സൈക്കോപാത്തായ സീരിയൽ കില്ലർ. വരും ദിനങ്ങൾ അനേകം സമസ്സ്യകളായി എന്റെ തലച്ചോറിനെ ചൂട് പിടിപ്പിക്കുമെന്നുറപ്പ്.

ഞാൻ പവിഴപുറ്റുകൾക്കിടയിലൂടെ പതിയെ ഊളയിട്ട് നീങ്ങി. അൽപ്പം ദൂരെയായി  ചെറിയ മീനുകൾ കൂട്ടമായി പവിഴപ്പുറ്റിലേക്ക് പാഞ്ഞ് കയറിപ്പോകുന്നു. അതെന്റെ എന്റെ ശ്രദ്ധ അവിടേക്ക് ആകാശിച്ചു.  കുറച്ച് കഴിഞ്ഞ്  വലിയ മീൻ അവിടേക്ക് സാവധാനം വന്ന് പവിഴപ്പുറ്റുകൾക്ക് ചുറ്റും വലം വയ്ക്കുന്നു. ചെറിയ മീനുകൾ പവിഴപ്പുറ്റിനുള്ളിലേക്ക് കയറിയതിനാൽ ആ വലിയ മീൻ അക്ഷമനാണെങ്കിലും അവൻ ശ്രദ്ധാപൂർവ്വം അതിനെ വലം വച്ചുകൊണ്ടിരുന്നു. കഠിനമായ നിരീക്ഷണത്തിനവസ്സാനം ആ മീൻ വലിയ വാല് വച്ച് ആ പവിഴപ്പുറ്റിലേക്ക് ആഞ്ഞടിച്ചു. പരിഭ്രാന്തരായ ചെറിയ മീനുകൾ അവിടെനിന്ന് ഏറ്റവും വലിയ ദ്വാരത്തിലൂടെ  പുറത്ത് ചാടി. നിമിഷനേരം കൊണ്ട് ആ ചെറിയ മീനുകളെ അവൻ അകത്താക്കി.

എന്റെ ചിന്തയിൽ പെട്ടെന്നൊരുപായം തോന്നി. ഡാർക്ക് ലോയുടെ അന്വേഷണങ്ങൾ കൊലയാളി അതി വിദ്ധക്തമായി പിന്തുടരുന്ന് മനസ്സിലാക്കുന്നു. അതിനാൽ കുറ്റക്യത്യങ്ങൾ നടന്ന സ്ഥലത്തേക്ക് അന്വേഷണവുമായി അസമയങ്ങളിൽ കടന്നു ചെന്നാൽ ആൾക്കൂട്ടങ്ങളില്ലാത്തതിനാൽ പിന്തുടരുന്ന ആ വ്യക്തിയെ ഒരു പക്ഷെ തിരിച്ചറിയാൻ സാദ്ധിച്ചെക്കാം. നേരത്തെ വലിയ മീൻ  ചെറുമീനുകൾ പിടിച്ച അതെ തിയറി പ്രയോഗിക്കുകയാണെങ്കിൽ സമയവും സന്ദർഭവും ഒത്തുചേർന്നാൽ കൊലയാളി വലക്കകത്ത് തന്നെ. എന്തായാലും ഒന്ന് പ്രയോഗിച്ച് കളയാം എന്നുറപ്പിച്ച് ഞാൻ കരയിലേക്ക് നീന്തി.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025