ഞാൻ :” എടാ അപ്പു ഉറങ്ങിയോ ഡാ വാവേ ”
ഞാൻ അവന്റെ താടിയിൽ പിടിച്ചു മുഖം കുലിക്കി, അവൻ ചുണ്ട് കൂർപ്പിച്ചു ഞാൻ അവനു ഒരു ഉമ്മ വെച്ച് കൊടുത്തു
ഇക്ക വീണ്ടും വിളിച്ചു ഇത് റെഗുലർ കാൾ ആയിരുന്നു, എനിക്ക് ഫോൺ എടുക്കാൻ തോന്നിയില്ല ഞാൻ അവനെ കെട്ടിപിടിച്ചു കിടന്നു…
ഇക്ക നാദിയയുടെ ഫോണിൽ whatsapp അയച്ചു, അവൾ ഓൺലൈൻ ഉണ്ടാർന്നു
ഇക്ക :” ഉറങ്ങി ഇല്ലെടി പഠിക്കുവാനോ ”
നാദിയ :” അതെ ഇക്ക”
അവൾ കള്ളം പറഞ്ഞു
ഇക്ക :” സീനത് കിടന്നോ മോളെ അവൾ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലാലോ ഈ സമയത്ത് എന്നെ വിളിക്കുന്നത് ആണ് ”
നാദിയ :” ഞാൻ നോക്കട്ടെ”
അവൾ ഫോൺ ബെഡിൽ വെച്ചിട് ലൈറ്റ് ഓൺ ആക്കി ഡോർ തുറന്നു, ഹാളിലെ ലൈറ്റ് എല്ലാം ഓഫ് ആയത്കൊണ്ട് എന്റെ റൂമിലെ ഡിം ലൈറ്റ് എടുത്ത് കാണാൻ പറ്റും, അവൾ എന്റെ റൂം ലക്ഷ്യം ആക്കി നടന്നു..
ഞാൻ ആരോ ആയി സംസാരിക്കുന്നുണ്ട് എന്ന് അവൾക് മനസ്സിൽ ആയി,
ഇനി ഇക്കയോട് ആണോ എന്ന് അറിയാൻ അവൾ ഡോർന്റെ അടുത്ത് വന്നു കൂർപ്പിച്ചു..
അവൾ ഞെട്ടി!!.. റൂംയിൽ വേറെ ആരോ ഉണ്ടെന്ന് അവൾക് മനസ്സിൽ ആയി.. എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ നിന്ന് വിറച്ചു.. അവൾ കീഹോളിൽ കൂടെ നോക്കി… ഞാൻ ആരുടെയോ പുറത്ത് കെട്ടിപിടിച്ചു കിടക്കുന്നത് അവൾ കണ്ടു, ആരാണെന്നു മനസ്സിൽ ആയില്ല.. എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ ഷോക്ക് അടിച്ച പോലെ നിന്നു..
റിപ്ലൈ ഒന്നും കിട്ടാതെ ഇക്ക അവളുടെ ഫോൺയിൽ വിളിച്ചു, ഫോൺ ബെൽ കേട്ട് അവൾ റൂമിലേക്കു തിരിച്ചു നടന്നു… എന്ത് പറയണം എന്ന് അറിയില്ല.. അവൾ ഫോൺ അറ്റൻഡ് ചെയ്തു
ഇക്ക :” എന്ത് പറ്റി” പരിഭ്രാമത്തോടെ ഇക്ക ചോദിച്ചു
എന്തു പറയണം എന്ന് അറിയാതെ അവൾ നിന്നു, ഇക്കയുടെ ടെൻഷൻ അവൾക് മനസ്സിൽ ആയി, ഈ കാര്യം പറഞ്ഞാൽ ഇക്ക അത് സഹിക്കില്ല എന്ന് അവൾക് അറിയാം… ആശ്വസിപ്പിക്കാനും ഒന്ന് സംസാരിക്കാൻ പോലും അവിടെ ആരുമില്ല ഈ ചിന്തകൾ ഒകെ അവളുടെ മനസ്സിലൂടെ ഓടി..
