Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 10

വാതിലിന്റെ ഭാഗത്തു നായിക്കളും വന്നു നിന്ന്.രണ്ടിന്റെയും മുഖത്തൊരു സങ്കടം.

“മം എന്താ കൂടെ കൊണ്ടുപോയില്ലേ.ഇത്രേ ഉള്ളു സ്നേഹം. ഇനി രണ്ടും ഇങ്ങോട്ട് പോര് എന്തേലും തിന്നിട്ട് പോയി എവിടേലും മൂലക്ക് കൂടിക്കോ ”

ദേവസി അടുക്കളയിലേക്ക് നടന്നു ഒപ്പം രണ്ടു ശ്വാനന്മാരും കൂടെ വാലും ആട്ടി കൂടെ നടന്നു.

******************************************

രാത്രി.

അവസാന വാങ്കും പള്ളിയിൽ മുഴങ്ങി.ഒരു ചെറിയ ജംഗ്ഷൻ.നാലു റോഡ് ചേരുന്ന കവല എന്ന് വിളിക്കുന്നതാവും കൂടുതൽ ഉചിതം. റോഡിന്റെ ഒത്ത നടുക്ക് ആൽ തറ. മഞ്ഞ സ്ട്രീറ്റ് വെളിച്ചത്തിന്റെ പ്രകാശം അവിടെയെല്ലാം പടർന്നു കിടക്കുന്നു. ജോണിയും കൂട്ടരും ഒരു ബീഡിയോക്കെ വലിച്ചു സൊറ പറഞ്ഞു ഇരിപ്പാണ്.

അവിടേക്ക് ദേവന്റെ കാർ പാഞ്ഞു വന്നു നിന്ന്. എല്ലാരും ആദ്യം ഒന്ന് ശങ്കിച്ചു എങ്കിലും ദേവനെ കണ്ടപ്പോൾ ജോണി മറ്റുള്ളോരുടെ ബലത്തിൽ ജടയിൽ അങ്ങനെ ഇരുന്നു.

“ഡാ നീ എന്തിനാടാ എന്റെ ജോലിക്കാരനെ ദേഹത്ത് കൈ വെച്ചത് ”
കാറിൽ നിന്ന് ഇറങ്ങി ദേവൻ ജോണിയോടായി ചോദിച്ചു.

“ഞങ്ങൾ തൊഴിലാളികൾക്കിടയിൽ പല പ്രശ്നവും ഉണ്ടാവും അത് ഞങ്ങൾ തീർക്കും ”
ഗർവോടെ ജോണി മറുപടി നൽകി

“മുതലാളി കളിക്കാതെ സാറ് പോവാൻ നോക്ക്. സ്ഥലം പെശകാ ഞങ്ങളും ”
കൂടെ ഉള്ളവരിൽ ഒരുത്തൻ പറഞ്ഞു

“ടപ്പേ👊 ”
പറഞ്ഞു തീർന്നതും ജോണിയുടെ മൂക്കിനിട്ടൊരു ഇടി. അടികൊണ്ടു ആ തടിയൻ നിലത്തു
കൂടെ നിന്നവർ ഒന്ന് പകച്ചു.പക്ഷെ അതിൽ ഡയലോഗ് പറഞ്ഞവൻ പാഞ്ഞിങ്ങു എത്തി ദേവനെ അടിക്കാൻ കൈ ഊങ്ങി.

അവന്റെ കൈയിലൂടെ ലോക്കിട്ടു തല പിടിച്ചു ആൽ തറയിൽ ചേർത്തൊരു അമർത്തി വെച്ചു. അവൻ കിടന്നു പിടക്കാൻ തുടങ്ങി.

“ഒരു നായിന്റെ മോനും അനങ്ങി പോകരുത്.എന്റെ ദേഹത്ത് തൊടുന്നവൻ കുടുംബത്തിൽ കിടന്ന് പിഴക്കില്ല പറഞ്ഞേക്കാം ”

ഇത് കേട്ടപ്പോൾ എല്ലാം ഭയന്ന് മാറി നിന്ന്.

ലോക്കിട്ടു പിടിച്ചവനെ എടുത്തു ഒരു ഏറു വെച്ചു കൊടുത്ത്.
താഴെ കിടന്ന ജോണിയെ ഷർട്ടിന്റെ കുത്തിനു പിടിച്ചങ്ങു പൊക്കി നിർത്തി.ഒന്നൂടി അവിട്ടൊരണം പൊട്ടിച്ചു അതോടെ മൂക്കിൽ നിന്ന് രക്തം പൈപ്പ് തുറന്ന പോലെ ഒരു പോക്ക്.

 

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025