Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 7

 

“മം ”

“അതോണ്ടാ ഈ പ്രശ്നം ..നീ ഏതേലും പുസ്തകം എടുത്ത് വായിക്ക്.”

“ഒരു മൂടില്ലടി ”

“എങ്കിൽ നീ പോയി തലകുത്തി നിക്ക്.അല്ല പിന്നെ ബാക്കി ഇവിടെ എനിക്ക് കുറച്ചു പണി ഉണ്ട്.അവള്ടെ ഒരു പേടി ”
നിർമല ഫോൺ കട്ടാക്കി.അർച്ചന മുഖം ചുളിച്ചു കിച്ചൂന്റെ അടുത്തേക്ക് പോയിരുന്നു.കുറച്ചു നേരം അവന്റെ മുഖം നോക്കി അങ്ങനെ ഇരുന്നു

“എന്തിനാ അമ്മേ ഇങ്ങനെ നോക്കുന്നെ ..?”

“ഒന്നുല്ലടാ മുത്തേ…മോൻ എഴുതി കഴിഞ്ഞോ ..?”

“മം തീർന്നു.ഇനി നാളെ പേടിച്ചോളാം അമ്മേ”
എഴുതി തീർത്തു മടിയോടെ കിച്ചു പറഞ്ഞു.

“ബാക്കി നാളെ മതി.
ചക്കര കുട്ടൻ ഇങ്ങു വാ”
അർച്ചന കിച്ചൂനെ ചേർത്ത് പിടിച്ച് കവിളത്ത് ഒരു ഉമ്മ കൊടുത്തു.
കിച്ചു തിരിച്ചും

അവർ ഇരുവരും താഴേക്കു ഇറങ്ങുന്ന പടികളിൽ വന്നിരുന്നു.പടിയിൽ നിന്നു ചാടി അർച്ചനയുടെ മടിയിൽ കിച്ചു സ്ഥാനം ഉറപ്പിച്ചു

“അമ്മേ ദേ ഏറോ പ്ലെയിൻ ”
ആകാശത്തിലേക്ക് നോക്കി ഉച്ചത്തിൽ പറഞ്ഞു

“ടാ കിച്ചു ഒന്ന് പതുക്കെ പറ.രാത്രിയാ ”

കിച്ചു പെട്ടന്ന് ശബ്‌ദം താഴ്ത്തി
“അമ്മേ എനിക്കും പോണം പ്ലെനിൽ ”

“പോകാല്ലോ …എന്റെ കിച്ചു കുട്ടൻ പഠിച്ചു മിടുക്കാനാവുമ്പോ പോകാം”

“അതിനു ഒത്തിരി പഠിക്കണോ അമ്മേ ..?”

“പിന്നെ കുറെ പഠിക്കണം.അതിനുള്ള ബുദ്ധി അമ്പോറ്റി തന്നോളും കേട്ടോ ”

“മം ”

“മോൻ വലുതായി.നല്ല ജോലി ഒക്കെ കിട്ടി ഒരു വീട് ഒക്കെ വെച്ചു.നല്ല കാറൊക്കെ വാങ്ങി സുഖമായി ജീവിക്കണം”
അർച്ചനയുടെ കണ്ണുകൾ അവൾ അറിയാതെ വിതുമ്പി.കിച്ചു കാണാതെ അവൾ മിഴി തുടച്ചു

“അമ്മേ അപ്പൊ കല്യാണം വേണ്ടേ ..?”

“ചെക്കന്നാള് കൊള്ളാല്ലോ ”

കിച്ചു കുണുങ്ങി കുണുങ്ങി ചിരിച്ചു.
അർച്ചന കിച്ചൂന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു

“അമ്മേ നമ്മുക്ക് ഇവിടെ നിന്നാൽ പോരെ.ഇവിടാവുമ്പോ എല്ലാരും ഉണ്ടല്ലോ ”

“മം ഉവ്വ ഉവ്വ ….മാമിയുടെയും അങ്കിളിന്റെയും മോനും മരുമോളും വരുമ്പോ നമ്മളെ തൂക്കി ദേ ആ റോഡിൽ ഇടും ”

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025