നിനക്ക് എന്നെയെങ്ങാൻ പ്രേമിച്ചൂടായിരുന്നോ… പുളിൻകൊമ്പ് നോക്കി പോയിട്ടല്ലേ
: ഞാൻ അറിഞ്ഞോ നീ കല്യാണം കഴിഞ്ഞാൽ ഇങ്ങനെ ചരക്ക് ആവുമെന്ന്..അയ്യോ…
(പറഞ്ഞപ്പോൾ ആണ് അബദ്ധം മനസിലായത്… പക്ഷെ ചരക്ക് എന്ന് കേട്ടപ്പോൾ ലെച്ചിവിന്റെ കണ്ണുകൾ ഒന്ന് വിടർന്നു. നാണത്താൽ അവൾ മെല്ലെ ചുണ്ട് കടിച്ച് താഴേക്ക് നോക്കി)
: ഒന്ന് പോ.. ശ്രീകുട്ടാ…
വേണ്ടാത്ത മോഹം ഒന്നും വെക്കണ്ട… ഞാനേ നിന്റെ ചേച്ചിയാ…
: ചേച്ചി മാത്രം അല്ലല്ലോ, എന്റെ മുറപ്പെണ്ണ് കൂടിയല്ലേ….
: എന്നിട്ട് മുറച്ചെറുക്കൻ എന്തേ പെണ്ണ് കാണാനൊന്നും വീട്ടിലേക്ക് വന്നില്ല…
:നമ്മുടെ നാട്ടിൽ ഇപ്പോഴും പ്രായത്തിൽ മൂത്ത പെണ്ണിനെ കെട്ടുന്ന സിസ്റ്റം ഒന്നും വരാത്തത് എന്റെ തെറ്റാണോ…
: അല്ലെങ്കിൽ നീ വന്നേനെ… ഒന്ന് പോട
: ഞാൻ ചുമ്മാ പറഞ്ഞതാടി… നീ ഇനി എന്നെ കേറി പ്രേമിക്കുവൊന്നും ചെയ്തേക്കല്ലേ
: ഓഹ് പിന്നേ … പ്രേമിക്കാൻ പറ്റിയൊരു സാധനം…
: ഉം… എന്നിട്ടല്ലേ പണ്ട് ഞാൻ തറവാട്ടിൽ നിക്കാൻ വന്നിട്ട് പോകുമ്പോ കണ്ണും പൊത്തി കുടുകുടാ കരഞ്ഞത് അല്ലെ… സത്യം പറ, ലെച്ചുന് ചെറുപ്പത്തിൽ എന്നോട് പ്രേമം അല്ലായിരുന്നോ
: അത് പ്രേമൊന്നും അല്ല…. അതൊരു ഇഷ്ടം
: ആഹ് ബെസ്ററ്… മതി മതി ഉരുളണ്ട…
: ആ….. മതി. ഞാൻ പോകുവാ… നീ ആള് ശരിയില്ല..
(എന്റെ കവിളിൽ ഒന്ന് പതുക്കെ അടിച്ചിട്ട് ലെച്ചു തിരിഞ്ഞു നടന്നു..)
: പോയിട്ട് എന്തിനാ…. പാച്ചു കൊടുത്തയച്ച ഗിഫ്റ്റ് നോക്കി ഓർമ്മകൾ അയവിറക്കാൻ ആണോ….
(ഉടനെ അവളൊന്ന് ഞെട്ടി. പുറത്തേക്ക് കാലെടുത്തുവയ്ക്കാൻ ഒരുങ്ങിയ ലെച്ചു ഒന്ന് നിന്നു…)
: എന്ത് ഗിഫ്റ്റ്… (അവളൊന്ന് പരുങ്ങികൊണ്ട് ചോദിച്ചു)
: എനിക്കെങ്ങനെ അറിയാം… നീയല്ലേ തുറന്നു നോക്കിയത്
: ഓഹ്… അതിൽ ഒന്നും ഇല്ല.. കുറച്ച് സ്പ്രേയും ക്രീമും ഒക്കെയാണ്
: ലെച്ചു… നീ നാളെ ഫ്രീയല്ലേ…നമുക്ക് ഒന്ന് പുറത്തൊക്കെ പോകാം എനിക്ക്
