Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളിപ്പൂന്തേൻ 3

പ്രിൻസീന്ന് വിളിച്ചൂടെ ചക്കരേ

: വാ നോക്കാം..

ക്ലബ്ബിന്റെ ഭാഗമായുള്ള പിരിവിനെയും അനുബന്ധ പ്രവർത്തനങ്ങളെയും കുറിച്ച് ക്ലാസ്സിൽ ഉള്ള എല്ലാവരോടും വിശദീകരിച്ച ശേഷം അവർക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിയ്ക്കാൻ പറഞ്ഞപ്പോഴേക്കും കുറേ എണ്ണം ചാടി എഴുന്നേറ്റ് ഓരോന്ന് ചോദിയ്ക്കാൻ തുടങ്ങി. നീതു എല്ലാവർക്കും മറുപടിയൊക്കെ കൊടുത്തു. ഒരു പെങ്കൊച്ച് എന്തോ ചോദിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് പുറകിൽ നിന്നും വേറൊരുത്തി എഴുന്നേറ്റ് ഇടയിൽ കയറിയത്. ഇത്രയും നേരം ആ ക്ലാസ്സിൽ നിന്നിട്ടും എന്റെ കണ്ണുകൾ എന്തേ അവളിലേക്ക് പോയില്ല…ഫാനിന്റെ കാറ്റേറ്റ് അലസമായ് പാറിനടന്ന ചെമ്പൻ മുടിയിഴകൾ പുറകിലെ ജനവാതിലിൽ കൂടി അകത്തേക്ക് അരിച്ചിറങ്ങുന്ന സൂര്യ പ്രഭയിൽ വെട്ടിത്തിളങ്ങി, കരിമഷി കണ്ണെഴുതി, വെളുത്ത് തുടുത്ത മുഖത്തിൽ ഒരു കുഞ്ഞൻ കറുത്തപൊട്ടുവച്ച മാലാഖ. കണ്ണുകൾ അറിയാതെ അവളിലേക്ക് തന്നെ നീണ്ടു. പിങ്കി പുസ്തകമെടുത്ത് മേശയിൽ ഒന്ന് അടിച്ചപ്പോഴാണ് ക്ലാസ് ആണെന്നുള്ള കാര്യം ഞാനോർത്തത്.

നീതുവിനെ മുഴുവിപ്പിക്കാൻ വിടാതെ ഓരോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്ന അവളുടെ സ്വരത്തിന് എന്തൊരു മാധുര്യമാണ്. നീതു ഉത്തരം പറഞ്ഞു തീരുന്നതിന് മുന്നേ അവൾ അടുത്ത ചോദ്യങ്ങൾ എറിഞ്ഞു തുടങ്ങി. നീതു ആണെകിൽ ഇടം കണ്ണിട്ട് എന്നെ നോക്കുന്നും ഉണ്ട്. അവളോട് കണ്ണടച്ച് കാണിച്ച് ഞാൻ ആ മാലാഖയുടെ കണ്ണുകളിലേക്ക് നോക്കി നീതുവിനെ മാറ്റി നിർത്തി…

: എടി മോളെ നിർത്തി നിർത്തി ചോദിക്ക്, അവളൊന്ന് പറഞ്ഞു കഴിയട്ടെ..

: മോളോ… എനിക്കിങ്ങനൊരു തന്തയുള്ള കാര്യം അമ്മ പറഞ്ഞിട്ടില്ലല്ലോ…

( മുഖത്തടിച്ചുള്ള അവളുടെ റിപ്ലൈ കേട്ട് ക്ലാസ് മുഴുവൻ എന്നെനോക്കി ചിരിച്ചു. മുന്നിലെ ബെഞ്ചിൽ ഇരിക്കുന്ന ചില പെൺപിള്ളേരൊക്കെ സഹതാപത്തോടെ എന്നെ നോക്കുന്നുണ്ട്. ശ്രീ, നീ തീർന്നെടാ… പോയി ചത്തോ അതാ നല്ലത്..ഇത്രയും അപമാനം അതും ഒരു പെണ്ണിന്റെ അടുത്തുനിന്നും…. ഛേ… അടങ്ങ് ശ്രീ അടങ്ങ്…മനസ്സിങ്ങനെ ഓരോന്ന് ഉരുവിട്ടുകൊണ്ടിരുന്നു..)

: തുഷാര…മൈൻഡ് യുവർ വേർഡ്‌സ്..

: മാം… അയാള് വിളിച്ചത് കേട്ടില്ലേ. എനിക്കൊരു പേരുണ്ട് അല്ലാതെ എടി, പോടീ മോളെന്നൊന്നും ആരും വിളിക്കാൻ നിക്കണ്ട. മാം ചുമ്മാതിരി. എന്റെ ചോദ്യങ്ങൾ ജനുവിൻ ആണ്. ലെറ്റ് ദം റിപ്ലൈ…

: ഓക്കേ തുഷാര കൂൾ… ഞാൻ ശ്രീലാൽ, ഈ ക്ലബ്ബിന്റെ സെക്രട്ടറി ആണ്. ചോദ്യം ഒന്നുകൂടി ചോദിച്ചാൽ നന്നായിരുന്നു.

: മിസ്റ്റർ ശ്രീലാൽ… നിങ്ങൾ ഇതുവരെ എത്ര പൈസ പിരിച്ചു, ആകെ എത്ര വേണം, പിരിച്ച പണം എങ്ങനെ വിനിയോഗിക്കാൻ ആണ് പ്ലാൻ… ഇതിനൊക്കെ ഒരു കൺവിൻസിങ് ആയ ഉത്തരം താ. എന്നിട്ട് നോക്കാം എത്ര തരണമെന്ന്.

: പിരിവ് തുടങ്ങിയിട്ടേ ഉള്ളു, അതുകൊണ്ട് എത്ര കിട്ടി എന്നതിനെക്കുറിച്ച് ഇപ്പൊ വലിയ ധാരണയില്ല, ബാക്കി കാര്യങ്ങൾ ഞാൻ വിശദമാക്കാം..

ഒരു പത്തുമിനിറ്റ് അവളെ അതുപോലെ നിർത്തി ഭാവി പരിപാടികൾ വിശദമായി പറഞ്ഞുകൊടുത്തു. ഒരു നാരങ്ങാ വെള്ളത്തിന്റെ കണക്ക് പോലും പറയുന്ന കേട്ട് ക്ലാസ്സിലെ കുട്ടികൾ എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും തുഷാര

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025