Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളിപ്പൂന്തേൻ 5

 

രാവിലെ ലെച്ചുവിനെയും കൂട്ടി ബൈക്കിൽ പോകുമ്പോൾ അവൾ പുറകിൽ ഇരുന്നുകൊണ്ട് കാര്യമായി ആരോടോ ചാറ്റ് ചെയ്യുകയാണ്. ബാങ്കിന്റെ മുന്നിൽ എത്തിയിട്ടും ലെച്ചു വണ്ടിയിൽ നിന്നും ഇറങ്ങിയില്ല. അപ്പോഴല്ലേ കാര്യം പിടികിട്ടിയത്. റോഡിൻറെ എതിർവശത്തുനിന്നും ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന തുഷാര എന്റെ കണ്ണിലുടക്കി. അപ്പൊ ഇവളോടാണല്ലേ ലെച്ചു ഇതുവരെ ചാറ്റിക്കൊണ്ടിരുന്നത്. മൈര്. കൂടെ നിന്ന് കാലുവാരുന്ന തെണ്ടി. തുഷാര അടുത്തെത്തിയ ഉടനെ ലെച്ചു വണ്ടിയിൽ നിന്നും ഇറങ്ങി. വണ്ടിയെടുക്കാൻ നോക്കിയ എന്നെ ഞെട്ടിച്ചുകൊണ്ട് ലെച്ചു ചാവി അഴിച്ചെടുത്തു. ഒന്നും പറഞ്ഞിട്ട് കാര്യമില്ല, വാശിയിൽ തുഷാരയെ കടത്തിവെട്ടും ലെച്ചു. കൈയുംകെട്ടി ഞാൻ ബൈക്കിന്റെ മുകളിൽത്തന്നെ ഇരുന്നു. രണ്ടാളുടെയും സംസാരം കേട്ടാൽ തോന്നും വർഷങ്ങളുടെ പരിചയമുണ്ടെന്ന്, ഇന്നലെ പരിചയപ്പെട്ടതേ ഉള്ളു. എന്നാ തള്ളാ രണ്ടുംകൂടി. എനിക്കാണെങ്കിൽ പ്രാന്തുപിടിക്കുന്നുണ്ട്. ഇതിനിടയിൽ അവളുടെ ഇടംകണ്ണിട്ടുള്ള നോട്ടവും. അല്ല… ഞാൻ ഇടയ്ക്ക് നോക്കാൻ പോയിട്ടല്ലേ അവൾ എന്നെ നോക്കുന്നത് കണ്ടത്, അപ്പൊ അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

: ലെച്ചു… നിങ്ങൾ വേണേൽ വൈകുന്നേരം വരെ സംസാരിച്ചിരുന്നോ, എന്നെ വിട്ടൂടെ

: നിക്കെടാ ചെറുക്കാ, നിനക്കിപ്പോ അവിടെപോയിട്ട് എന്താക്കാനാ…

(കേൾക്കേണ്ട താമസം തുഷാര മുഖവുംപൊത്തി ചിരിച്ചു. എന്നാലും ലെച്ചു, എനിക്കിട്ട് തന്നെ പണിയണം… പന്നി)

ലെച്ചു അവസാനം ചാവിയും തന്ന് പോകാൻ നേരം തുഷാരയെക്കൂടി കോളേജിൽ ഇറക്കിവിടാൻ പറയുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല. പെണ്ണാണെങ്കിൽ കേൾക്കേണ്ട താമസം വണ്ടിയുടെ പുറകിൽ കയറിയിരുന്നു. ആദ്യം ഞാൻ വണ്ടി അവിടെ ഇട്ടേച്ചും നടന്ന് പോകാമെന്ന് കരുതി, പക്ഷെ പീടികത്തിണ്ണയിൽ ഇരിക്കുന്ന വായിനോക്കികളെ കണ്ടപ്പോൾ എന്തോ അവളെ ഇട്ടേച്ചും പോകാൻ തോന്നിയില്ല. വണ്ടി കോളേജ് ഗേറ്റിലെ ഹമ്പിൽ കയറിയപ്പോൾ പെണ്ണിന്റെ ശരീരം ആദ്യമായി എന്നിൽ മുട്ടിയുരുമ്മി. ഉടനെ ഞാൻ വണ്ടി നിർത്തി…

: പുറകിലേക്ക് നീങ്ങിയിരുന്നേ… അങ്ങനെ ഇപ്പൊ മുട്ടിയുരുമ്മി പോവണ്ട

: മര്യാദയ്ക്ക് ഓടിക്കാഞ്ഞിട്ടല്ലേ.. അല്ലേലും എനിക്ക് ഇപ്പോഴേ മുട്ടാനൊന്നും ആഗ്രഹം ഇല്ല, എന്റെ കയ്യിൽ കിട്ടുമല്ലോ…

: ഇറങ്ങെടി എന്റെ വണ്ടീന്ന്… നീ നടന്നുവന്നാൽ മതി.

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025