Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരവിന്ദനയനം 3

 

“ഏഹ്ഹ്…. എന്താണ് ലൈൻ ആണാ..? സത്യം പറഞ്ഞോ ഇല്ലേ ഞാൻ ഇപ്പൊ വിളിച്ചു കൂവും.” ആമി ചാടി എഴുനേറ്റ് കട്ടിലിൽ കേറി നിന്ന് എന്നെ തന്നെ നോക്കി.

അവളുടെ മുഖം കണ്ടാൽ അറിയാം ഉള്ളിൽ നല്ല സന്തോഷം ഉണ്ടെന്ന്.

 

“എന്റെ പൊന്നുമോൾ അല്ലേ, നാളെ വരുമ്പോൾ ഞാൻ എന്തായാലും ബിരിയാണി വാങ്ങി തരാം. നീ എന്നെ ഒന്ന് സഹായിക്കണം അമ്മയോട് പറയാൻ.”

“നടക്കുല്ല മോനേ… ഇത് ഒരു ബിരിയാണിയിൽ ഒതുങ്ങുന്ന കേസ് അല്ല. എനിക്ക് വേറേം കൊറേ കാര്യങ്ങൾ വേണം. പറ്റുവോ?”

“നിനക്ക് എന്ത് വേണേലും തരാം എന്റെ കൂടെ ഒന്ന് നിന്ന് തന്നാ മതി. അമ്മക്ക് എതിർപ്പ് ഉണ്ടാവാൻ ചാൻസ് ഇല്ല എന്നാലും ഇൻ കേസ് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നീ എന്റെ കൂടെ നിക്കണം കേട്ടാ. ചതിക്കല്ലേ. പ്ലീസ്…” ഞാൻ തൊഴുതു പറഞ്ഞു.

“മം… അതൊക്കെ ഞാൻ ഏറ്റു. അത് ഇയാളോട് ഉള്ള സ്നേഹം കൊണ്ടൊന്നും അല്ല, എനിക്ക് ആ ചേച്ചിയെ നല്ല ഇഷ്ടായി. ചേച്ചി ഇവിടെ വന്നാ പിന്നെ എനിക്ക് ഒരു കൂട്ട് ആയില്ലേ. അതോണ്ട് മാത്രം ആണ് കേട്ടാ മണ്ടുസേ.”

 

മനസ്സിൽ വന്ന തർക്കുത്തരങ്ങൾ ഒക്കെ ഞാൻ അപ്പാടെ വിഴുങ്ങിയിട്ട് ആമിയെ നോക്കി ചിരിച്ചു.  കാരണം എന്തെങ്കിലും സംഭവിച്ചാൽ ഇവൾ ആണ് എന്റെ തുറുപ്പ് ചീട്ട്. ഈ വീട്ടിൽ എന്നേക്കാൾ ഹോൾഡ് ഉള്ള കക്ഷി ഇവൾ മാത്രം ആണ്.

 

“അല്ല ഈ കാര്യം ആ ചേച്ചിക്ക് അറിയുവോ?” ആമിക്ക് വീണ്ടും സംശയം.

“അറിയാണ്ട് പിന്നെ… അവൾ ആണ് എന്നെ പ്രൊപ്പോസ് ചെയ്തത്. നീ എന്നെ കുറിച്ച് എന്താ കരുതിയത്.”

“ഉണ്ട… ഇങ്ങനെ പുളു അടിക്കല്ലേ. നയനേച്ചി എന്തായാലും അത്ര മണ്ടി ഒന്നും അല്ല.”

“ഉവ്വ.. എന്താടി എനിക്കൊരു കുറവ്. എന്റെ ലുക് കണ്ടു അവൾ വീണു അത്ര തന്നെ.”

“പിന്നേ… ലുക്കെ.. മരിയാദക്ക് പറഞ്ഞോ കാര്യങ്ങൾ എന്നിട്ട് വേണം എനിക്ക് ചില കാര്യങ്ങൾ തീരുമാനിക്കാൻ.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025