Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരവിന്ദനയനം 4

“പിന്നെ നിങ്ങൾ രണ്ട് പേരും കൂടി നടത്തിയ നാടകത്തിൽ ഞങ്ങൾ നിങ്ങളെക്കാൾ സൂപ്പർ ആയി അഭിനയിച്ചു. അത്ര തന്നെ. നിങ്ങൾ അവതരിപ്പിച്ച നാടകത്തിന്റെ ക്ലൈമാക്സ്‌ നിങ്ങളുടെ കല്യാണത്തോടെ കഴിഞ്ഞു. പക്ഷേ ഞങ്ങൾ തുടങ്ങിയ നാടകം ദേ ഇന്ന് ഈ നിമിഷം ആണ് അവസാനിക്കുന്നത്.” അച്ഛൻ വന്ന് എന്റെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു.

എനിക്ക് ഒന്നും പറയാൻ പറ്റിയില്ല. ഞാനും അച്ഛന്റെ തോളത്തു കൈ ഇട്ടു കെട്ടിപിടിച്ചു അങ്ങനെ നിന്നു.

നയന കരഞ്ഞു കലങ്ങിയ കണ്ണോടെ എന്നെ നോക്കി.

“നിങ്ങൾ ഇങ്ങനെ തമ്മിൽ നോക്കി തെറ്റ്കാരെ പോലെ നിക്കണ്ട. നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. ആരും ഒരു തെറ്റും ചെയ്തില്ല. പിന്നെ നിങ്ങൾക്ക് ഞങ്ങളോട് ഇത് പേടിക്കാതെ തുറന്നു പറയാമായിരുന്നു. ഒന്നുല്ലേലും ഇതിന് വേണ്ടി തന്നെ അല്ലേ ഞങ്ങൾ ഇത്രയും കഷ്ടപ്പെട്ടത്? കണ്ടോ എനിക്ക് ഇപ്പൊ മക്കൾ മൂന്നു പേരാണ്” അമ്മ നയനയെയും ആമിയെയും രണ്ട് വശത്തായി ചേർത്ത് പിടിച്ചുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു.

അച്ഛന്റെ തോളിൽ കൈ ഇട്ട് അങ്ങനെ നിൽക്കുമ്പോൾ ആണ് ആമി അന്ന് പറഞ്ഞ ഡയലോഗ് എനിക്ക് പൂർണമായും മനസ്സിലാവുന്നത്.

“അത്‌ അരവിന്ദേട്ടന്റെ അമ്മയാണ്… എല്ലാ അർത്ഥത്തിലും!!” അന്ന് ഞാനും തിരിച്ചറിയാൻ തുടങ്ങി കുടുംബ ബന്ധങ്ങളുടെ മൂല്യം.

 

അവസാനിച്ചു…..

 

ഗൂയ്‌സ്.. നിങ്ങളുടെ പ്രതീക്ഷക്ക് ഒത്തു കഥ വന്നോ എന്നെനിക്ക് അറിയില്ല. വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി. അഭിപ്രായം പറയുന്നത് കൊണ്ട് മാത്രമാണ് വീണ്ടും വീണ്ടും വേഗം തന്നെ കഥകൾ പോസ്റ്റ്‌ ചെയ്യാൻ എന്നെയും പ്രേരിപ്പിക്കുന്നത്.

ഈ സൈറ്റിൽ കമ്പി ഇടുന്നില്ല എന്നത് ഒരു പോരായ്മ തന്നെ ആണ്. അത് ഞാൻ അക്‌സെപ്റ്റ് ചെയ്യുന്നുണ്ട്. പക്ഷേ മനസ്സിൽ കുറച്ച് വെറൈറ്റി സബ്ജെക്ട്സ് ഉണ്ട് അതൊക്കെ കഥയായി ഡെവലപ്പ് ചെയ്യണം എന്നും ഉണ്ട്. അതിലേക്ക് ഒക്കെ കമ്പി കയറ്റിയാൽ എനിക്ക് വേറെ എവിടെയും അത് പോസ്റ്റ്‌ ചെയ്യാൻ പറ്റില്ല എന്നുള്ളതാണ് കമ്പി കൊണ്ടുവരാത്തത്തിൽ ഉള്ളൊരു കാരണം, പിന്നെ കമ്പി എഴുതി നോക്കിയിട്ടില്ല ഇതുവരെ.(ശ്രമിക്കുന്നുണ്ട്)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025