Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരൂപി

അരുണിനെ കണ്ടതും ജയൻ നിറഞ്ഞ കണ്ണുകളോടെ അവന്റെ ചുമലിൽ കൈവച്ചു കൊണ്ടു പറഞ്ഞു.

“എന്റെ മോൾക്ക് ഒന്നുല്ലേടാ… ഷി ഈസ്‌ ഫൈൻ.പക്ഷെ അവൾക്ക് നമ്മളെ ആരെയും തിരിച്ചറിയാൻ പറ്റില്ലെന്ന്.. നമ്മളെല്ലാവരെയും അവൾ മറന്നു പോകുമെന്ന്…എന്തിന് നമ്മുടെ വരുണിനെ വരെ ചിലപ്പോ…”

പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ജയന്റെ വാക്കുകൾ മുറിഞ്ഞു.

വാക്കുകൾ കിട്ടാതെ അയാൾ വിക്കി.

കരച്ചിൽ അടക്കി പിടിച്ചു കൊണ്ടു വിറയ്ക്കുന്ന കൈകൾ ഒരു താങ്ങിനെന്ന പോലെ അരുണിന്റെ ചുമലിൽ അമർന്നിരുന്നു.

അരുൺ ജയനെ ചേർത്തു പിടിച്ചു നിന്നു.

ജയൻ പറഞ്ഞ വാക്കുകൾ കേട്ടതും വീണയുടെ കരച്ചിൽ ഉച്ചത്തിലായി.

അതു കൂടി കണ്ടതോടെ എല്ലാവരും ദുഖത്തോടെ അവിടെ നിന്നു.

വൈകുന്നേരം ആയപ്പോഴേക്കും ശ്രീക്കുട്ടി മയക്കം വിട്ടെണീറ്റു.

എല്ലാവരും പ്രതീക്ഷയോടെ അവൾക്ക് ചുറ്റും വന്നു നിന്നു.

ഡോക്ടറും അസ്സിസ്റ്റിനായി നിക്കുന്ന നഴ്സുമാരും അവളെ ഒന്ന് കൂടി വിശദമായി പരിശോദിച്ചു.

എല്ലാം ഓക്കേ ആണെന്ന് ഉറപ്പ് വരുത്തിയതും ഡോക്ടർ ശ്രീക്കുട്ടിയെ തന്നെ ഉറ്റു നോക്കി.

“മോൾക്ക് എന്നെ മനസ്സിലായോ? ”

ഡോക്ടർ പറഞ്ഞത് കേട്ട് ശ്രീക്കുട്ടി തല ചരിച്ചു നോക്കി.

അവൾക്ക് ആകെ കൂടെ ഒരു വല്ലായ്മ തോന്നി.

ഏതോ ഒരു സുന്ദരമായ സ്വപ്നത്തിൽ നിന്നും ആരോ മനഃപൂർവം വിളിപ്പിച്ചപോലെ അവൾക്ക് തോന്നി.

സ്വപ്നത്തിനു വിഘ്‌നം വന്ന നിരാശയിൽ അവൾ എല്ലാവരെയും തുറിച്ചു നോക്കി.

“മോളെ ഞാൻ ഡോക്ടർ അലക്സ്‌… വെയ്‌ക്കപ്പ് മൈ ഡിയർ….”

ഡോക്ടറെ കണ്ട അവൾ സംഭ്രമത്തോടെ എണീക്കാൻ നോക്കി.

പക്ഷെ ശരീരത്തിലാകമാനം വേദന അവൾക്ക് അനുഭവപ്പെട്ടു.

പൊടുന്നനെ തലയ്ക്കു പുറകിൽ കത്തികൊണ്ട്  കുത്തുന്ന പോലെ വേദന അനുഭവപ്പെട്ടതും അവൾ ചീറ്റലോടെ കണ്ണുകൾ ഇറുക്കിയടച്ചു.

വേദനയ്ക്ക് അല്പം ശമനം വന്നതും നഴ്സുമാരുടെ സഹായത്തോടെ അവൾ എണീറ്റിരുന്നു.

“ഹാാാ ഞാനിതെവിടാ ”

തലയ്ക്കു പിന്നിൽ പതിയെ തഴുകിക്കൊണ്ട് അവൾ ചോദിച്ചു.

ശ്രീക്കുട്ടി ആകെ ക്ഷീണിതയായിരുന്നു.

“മോളിപ്പോ എന്റെ ഹിസ്‌പിറ്റലിൽ ആണുള്ളത്… മോൾക്ക് എന്നെ കാണാമോ ”

ഡോക്ടറുടെ ചോദ്യം കേട്ടതും ശ്രീക്കുട്ടി കണ്ണ് മിഴിച്ചു കൊണ്ടു അയാളെ നോക്കി.

“എനിക്ക് കാണാം ഡോക്ടർ… നന്നായി കാണാം”

“വെരി ഗുഡ്… മോൾടെ പേരെന്താ? ”

അവളുടെ വിഷ്വൽ എബിലിറ്റിക്ക് കുഴപ്പം ഒന്നുമില്ലെന്ന് ഡോക്ടർ മനസിലാക്കി.

ഡോക്ടറുടെ ചോദ്യം കേട്ടതും ശ്രീക്കുട്ടി തന്റെ പേര് ചികഞ്ഞെടുക്കാൻ തുടങ്ങി.

പക്ഷെ അവൾക്ക് ഒന്നും ഓർമ വന്നില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025