Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരൂപി

ആ ഒരു നീക്കം അപ്രതീക്ഷിതമായി ഉണ്ടായതും ഞെട്ടിത്തരിച്ചുകൊണ്ട് അവൾ അരുണിനെ തന്നെ നോക്കി.

അരുണിന്റെ കണ്ണുകളിൽ മാറി മറിയുന്ന പ്രണയത്തിന്റെയും കാമത്തിന്റെയും ലാഞ്ഛനകൾ ശ്രീക്കുട്ടി തിരിച്ചറിഞ്ഞു.

ഭയം മാഞ്ഞു പോയി അവളിലും നാണം ഉടലെടുത്തു.

അരുണിന്റെ ഇടുപ്പിലുള്ള സ്പർശനം അവളുടെ ഓരോ രോമകൂപങ്ങളെയും തൊട്ടുണർത്തി.

അരുണിന്റെ പ്രേമാദ്രമായ നോട്ടം ശ്രീയിലേക്കും കാമത്തിന്റെ തിരി കൊളുത്തി.

അവളുടെ പൂമേനിയുടെ ഇളം ചൂടും വിറയ്ക്കുന്ന അധരങ്ങളും അരുണിനെ കാന്തത്തെ പോലെ ആകർഷിച്ചുകൊണ്ടിരുന്നു.

അവളിൽ നിന്നും ഉണർന്ന സ്ത്രൈണ ഗന്ധം അവനെ മത്തു പിടിപ്പിച്ച.

കാമം എന്ന വികാരം അവന്റെ സിരകളിലൂടെ ഒഴുകിക്കൊണ്ട് രക്തയോട്ടം കൂട്ടിയതും  മിടിക്കുന്ന ഹൃദയത്തോടെ അവൻ ശ്രീയിലേക്ക് മുഖം അടുപ്പിച്ചു.

അവന്റെ ഭാവം തിരിച്ചറിഞ്ഞതും അനുവാദമെന്ന പോലെ അവളുടെ കണ്ണുകൾ പയ്യെ കൂമ്പിയടഞ്ഞു.

അരുൺ തന്റെ പ്രിയതമയിലേക്ക് മുഖം അടുപ്പിച്ചുകൊണ്ട് ആ ചുവന്ന അധരങ്ങളെ മെല്ലെ നനഞ്ഞെടുത്തു.

ശ്രീയിൽ ഒരു ഞെട്ടലുണ്ടായത് അരുൺ തിരിച്ചറിഞ്ഞു.

അവൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.

അവന്റെ കൈപ്പിടിയിൽ ഒരു കുഞ്ഞിനെ പോലെ അവൾ ചേർന്ന് നിന്നു.

അരുൺ പയ്യെ അവളുടെ മേൽച്ചുണ്ടിനെ തന്റെ ചുണ്ടുകൾ കൊണ്ടു പയ്യെ കീഴ്പ്പെടുത്തി.

അതിനു ശേഷം അത് നനഞ്ഞെടുത്തുകൊണ്ടിരുന്നു.

പയ്യെ മേൽച്ചുണ്ടിനെ സ്വതന്ത്രമാക്കിയ ശ്രീയുടെ കീഴ്ച്ചുണ്ടിനെ അരുൺ ചപ്പിയെടുത്തു.

ശ്രീ ഒരു ഞെരുക്കത്തോടെ അവനെ ഗാഢമായി പുണർന്നു.

താനിങ്ങനെ വിഹായസ്സിലൂടെ അനന്തമായി ഒഴുകി നടക്കുവാണെന്ന് അവൾക്ക് തോന്നി.

അധരങ്ങളെ മാറി മാറി ചപ്പി വലിച്ചുകൊണ്ട് അരുൺ മുന്നോട്ട് നീങ്ങി.

ശ്രീക്കുട്ടി ഒരു ശില പോലെ അവന് വിധേയമായിക്കൊണ്ടിരുന്നു.

പെണ്ണിന്റെ അധരങ്ങളുടെ രുചിയും ഉമിനീരും അരുണിന്റെ കാമത്തെ ആളി കത്തിച്ചു.

അവളെ ശ്വാസം വിടാൻ പോലും സമ്മതിക്കാതെ അരുൺ ആ അധരങ്ങളെ കടിച്ചു വലിച്ചു.

അന്നേരം ശ്രീയ്ക്ക് ചെറുതായി നൊന്തു.

ചിണുക്കത്തോടെ അവൾ അധരങ്ങൾ പിൻ വലിക്കാൻ തുടങ്ങിയതും അരുൺ പൂർവാധികം ശക്തിയോടെ അവളിലേക്ക് വലിഞ്ഞു കയറി.

അവന്റെ കൈകൾ പയ്യെ അവളുടെ നിതംബത്തിലേക്ക് നീങ്ങിയതും ശ്രീക്കുട്ടി പിടച്ചിലോടെ അവനെ ഇറുകെ പുണർന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025