Kambikuttan Malayalam

Sex stories Kambikuttan kambikathakal

അസുരഗണം 2

നേരെ നഴ്സുമാരുടെ മുറിയിലേക്ക് പോയി എന്നിട്ട് അവരോട് ചോദിച്ചു . അതേസമയം കോകില ഈ വാർത്ത അറിഞ്ഞതോടെ വേഗം തന്നെ രേണുകയുടെ അടുത്തേക്ക് എത്തി അവൾ നല്ല മയക്കത്തിലാണ് അവളുടെ മുഖം വല്ലാതെ ചുവന്നിരിക്കുന്നു അവർ അവളുടെ തലയിൽ തലോടി എന്നിട്ട് അവളെ മെല്ലെ വിളിച്ചു

കോകില : മോളേ

അവരുടെ വിളികേട്ട് അവൾ മെല്ലെ കൺ മെല്ലെ തുറന്നു.   അവൾ ചുറ്റും ഒന്ന് നോക്കി ഒന്നു രണ്ടു നഴ്സുമാർ അവിടെയുണ്ടായിരുന്നു തൊട്ടു അരികിലായി കോകില യും. അവരെ കണ്ടതോടെ അവരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു . കോകില ഒന്നും തന്നെ ചോദിച്ചില്ല. ആ കരച്ചിൽ അവസാനിക്കുന്നതുവരെ അവളെ തലയിൽ തലോടിക്കൊണ്ടിരുന്നു.  എന്നിട്ട് അവിടെ ഉണ്ടായിരുന്നു ആൾക്കാരോട് പുറത്തു പോകാൻ ആവശ്യപ്പെട്ടു . എല്ലാവരും പോയി കഴിഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തിയില്ല കുറച്ചു സമയത്തിനു ശേഷം

രേണുക : ചേച്ചി എനിക്ക് അവനെ കൊല്ലണം എന്റെ കയ്യിൽ നിന്ന് അവൻ രക്ഷപ്പെട്ടു എനിക്ക് അവനെ കൊല്ലണം

അതു പറഞ്ഞ് അവൾ പിന്നെയും കരയാൻ തുടങ്ങി

കോകില : നിനക്കെന്താ ഭ്രാന്താണോ നീ എന്തൊക്കെയാ ഈ പറയുന്നേ നീ എന്തിനാ അവനെ കൊല്ലുന്നത്

രേണുക : അവൻ..   അവനാ…… ചേച്ചി എന്റെ അച്ഛനെ കൊന്നത് എന്റെ സന്തോഷമായിരുന്ന കുടുംബം അവനാണ് നശിപ്പിച്ചത് എനിക്ക് അവനെ കൊല്ലണം.

അതു കേട്ടതോടെ കോകിലക്ക് ഒരു ഞെട്ടലാണ് ഉണ്ടായത്. അവളുടെ ആ രൂപമാറ്റം അവളെ വല്ലാതെ ഭയപ്പെടുത്തി. അവർ രേണുകയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ദേഷ്യവും സങ്കടവും വല്ലാതെ വർദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അവർ രണ്ടാളും കുറച്ചുനേരം ഒന്നും മിണ്ടിയില്ല അവസാനം അവർ ചോദിച്ചു.

കോകില : നിന്നോട് ആരാ ഇത് പറഞ്ഞത്.

രേണുക : അമ്മയാണ് ചേച്ചി എനിക്കിത് പറഞ്ഞുതന്നത് അമ്മ നേരിട്ടു കണ്ടതാണ്

അവൾ അത് പറഞ്ഞു മുഴുവൻ ആകുന്നതിനു മുൻപ് തേങ്ങി കരയാൻ തുടങ്ങി .

കോകില അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സിൽ അവനെ കൊല്ലാനുള്ള പക നീറുകയാണ്. കോകില അവിടുന്ന് ഒരു തീരുമാനം എടുത്തു . ഇനി എന്തായാലും ഇവളെ  ഇവിടെ നിർത്തിയാൽ ശരിയാവില്ല തൽക്കാലം എന്റെ വീട്ടിലേക്ക് കൊണ്ടു പോകാം എന്നവൾ തീരുമാനമെടുത്തു . അവർ അവളുടെ മനസ്സ് ഒരുവിധം മാറ്റിയെടുത്തു അവിടുന്ന്  രേണുകയും കുട്ടി പുറത്തേക്ക് പോയി ഒരു ഓട്ടോയിൽ കേറി അവർ നേരെ കോകില യുടെ വീട്ടിലേക്ക് പോയി. അവിടെ കോകില യും അവരുടെ രണ്ടു മക്കളും മാത്രമേ ഉള്ളൂ ഭർത്താവ് ഗൾഫിലാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025