Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതി സിദ്ധുവിന്റെ ഭാര്യ 4

അശ്വതി -എന്നെക്കാളും കുറച്ചു വയസ്സ് കുറവാ

സ്വാതി അടുത്തത് ചോദ്യം ചോദിക്കും മുൻപ് അശ്വതി പറഞ്ഞു

സ്വാതി -അണ്ണോ

അശ്വതി -എന്റെ ഹസ്ബൻഡ് മരിച്ചതിന് ശേഷം കണ്ട് മുട്ടിയതാ

സ്വാതി -മ്മ്

സ്വാതിക്ക് വേണ്ടത് എല്ലാം ലഭിച്ചപ്പോൾ അവളുടെ മുഖം ഒന്ന് തെളിഞ്ഞു അശ്വതിക്ക് അത് കണ്ടപ്പോൾ മനസ്സിലായി.

സ്വാതി -ഞാൻ ഒരു കാര്യം പറഞ്ഞാൽ തെറ്റായി

സ്വാതി കുറച്ച് ഗൗരവത്തോടെ ചോദിച്ചു

അശ്വതി -എന്താ

സ്വാതി -നിങ്ങൾ ഇങ്ങനെ പബ്ലിക് ആയി ഒന്നും ചെയ്യരുത്

സ്വാതിയുടെ വാക്കുകൾ കേട്ട് അശ്വതി ഒന്ന് തല താഴ്ത്തി

സ്വാതി -നിങ്ങൾ ഇരിക്കുന്നത് ഒക്കെ ഒരാൾ വീഡിയോ എടുക്കുന്നുണ്ടായിരുന്നു അത് കണ്ടിട്ടാണ് ഞാൻ അവിടെക്ക് വന്നത്

അശ്വതി ഒന്ന് ഞെട്ടി കൊണ്ട് സ്വാതിയെ നോക്കി

സ്വാതി -പേടിക്കാൻ ഒന്നും ഇല്ല ഞാൻ അത് പറഞ്ഞ് ഡിലീറ്റ് ചെയ്യിപ്പിച്ചു

അശ്വതി ഒന്ന് നെടുവീർപ്പ് ഇട്ടു എന്നിട്ട് സ്വാതിയോട് പറഞ്ഞു

അശ്വതി -താങ്ക്സ്

സ്വാതി -ഏയ്യ് അതൊന്നും സാരം ഇല്ല. പിന്നെ ഒരു കാര്യം

അശ്വതി -എന്താ

സ്വാതി -ഇനി സിദ്ധുവുമായി കറങ്ങുന്നതിന് മുൻപ് ആ കല്യാണം നടത്തിയെക്ക്. നമ്മളെ പോലെ ഉള്ള ഓഫീസേർസിനെ ഒരുപാട് പേര് ശ്രദ്ധിക്കുന്നത് ആണ്

അശ്വതി -മ്മ്

സ്വാതി -എന്നാ ഞാൻ പോട്ടേ

സ്വാതി അശ്വതിയുടെ റൂമിൽ നിന്നും പോയി. അശ്വതി സ്വാതിയുടെ വാക്കുകൾ ആലോചിച്ചു കൊണ്ടിരുന്നു

“ച്ചെ സിദ്ധുവും ആയി ഇരിക്കുന്നത് ആരാണ് വീഡിയോ എടുത്തത്. ഞാൻ ചുറ്റും ശ്രദ്ധിച്ചത് ആണല്ലോ എന്നിട്ടും ആരായിരിക്കും അത്. ഞാൻ അപ്പോഴേ പറഞ്ഞതാ ഇതൊന്നും വേണ്ടന്ന്. സ്വാതി കണ്ടത് ഒരു തരത്തിൽ നന്നായി ആ വീഡിയോ എങ്ങാനും പുറത്ത് ആയെങ്കിൽ എന്ത് ആവും ആയിരുന്നു സ്ഥിതി എല്ലാം ദൈവനുഗ്രഹം”

അശ്വതി നടന്നത് വൈകുന്നേരം സിദ്ധുവിനെ അറിയിക്കാം എന്ന് കരുതി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025