അച്ചു : ഫൈനലി…
അശ്വതി : പിന്നെ ഒരുപാട് നേരം ഒന്നും പറ്റില്ല കേട്ടോ
അച്ചു : മുൻകൂർജാമ്യം???
അശ്വതി : ഒക്കെ ആരോ വരുന്നുണ്ട്
******
സൂര്യാസ്‌തമയം – സൂര്യോദയം – സൂര്യാസ്‌തമയം
*****
അശ്വതി : ഹലോ അച്ചുവേട്ടാ ഇത് എവിടെയാ ഞാൻ എത്ര നേരമായി ഇവിടെ നിൽക്കുന്നു
അച്ഛൻ ഇറങ്ങുന്നതിനു മുൻപ് എനിക്ക് തിരിച് പോണം
അച്ചു : നീ തിരിച്ചു പൊക്കോ എനിക്ക് വരാൻ പറ്റുമെന്ന് തോന്നുന്നില്ല
അശ്വതി : എന്ത് പറ്റി
അച്ചു :വർഷക്ക് പനി ആണെന്ന് പറഞ്ഞു കാമുകൻ അസുഖം അറിയാൻ പോയതാ അവൻ പിന്നെ പിറ്റേന്നാ വന്നത് അങ്ങനെ ആണ് കാമുകികാമുകന്മാർ….
നീ അടുത്ത് വന്ന അപ്പോൾ മയ്യത്താകും എന്ന് പറഞ്ഞു നിൽക്കുക അല്ലെ
അശ്വതി : ഇപ്പോൾ എന്ത് പറ്റി !!!!
അച്ചു : അവളുടെ അച്ഛന്റെ കടയിൽ വന്ന ആർക്കോ കൊറോണ പോസിറ്റീവ് ആയി അങ്ങേർക്ക് കുഴപ്പം ഇല്ല പക്ഷെ വർഷ ക്ക് സിംറ്റംസ് ഉണ്ട്…..
ഹെൽത് ഇൽ നിന്ന് വിളിച്ചിരുന്നു……
അന്ന് അവനെ കൊണ്ട് അവിടെ ആക്കിയത് ഞാൻ ആണ്. അത് കണ്ടവർ ഉണ്ട്
എന്നോടും ക്വാറന്റൈൻ ഇൽ പോകൻ പറഞ്ഞിരിക്കുവാ
അശ്വതി : ഞാൻ അന്നേ പറഞ്ഞതാ വീട്ടിൽ പോയി ഇരിക്കാൻ…. ശെരി ഞാൻ പോണു …. വിളിക്കാം
അച്ചു : ഓക്കേ
***********************
അശ്വതി : ഹലോ
അച്ചു : ഹാലോ
അശ്വതി : ഞാൻ ഇന്ന് പോകും
അച്ചു : എപ്പോൾ
അശ്വതി : വൈകിട്ട്
