അവിടെ രവി സോഫയിൽ കിടക്കുന്നുണ്ടായിരുന്നു. നല്ല ഉറക്കം ആയത് കൊണ്ട് ശല്യം ചെയ്യാതെ റൂമിലേക്കു പോയി. അവിടെ കണക് എഴുതുന്ന പെണ്ണുങ്ങളോട് പോയി എന്തെങ്കിലും വാങ്ങി കഴിച്ചോ എന്ന് പറഞ്ഞു 500രൂപ കൊടുത്തു. അപ്പൊ തന്നെ ബേസിലിനും മാറ്റവന്മാർക്കും മനസിലായി ഞാൻ എന്തൊ പ്ലാൻ ഉണ്ടാക്കി ആണ് വന്നേ എന്ന്.
അവരും റൂമിലേക്കു കയറി വന്നു.
ബേസിൽ തന്നെ ചോദിച്ചു
“എന്താ പ്ലാൻ ”
ഞാൻ എന്റെ കസേരയിൽ ഇരുന്നു അട്ടി കൊണ്ട് തന്നെ പറഞ്ഞു.
” 1.ജോണിനെ വീഴ്ത്താനം.
2. എന്റെ വീട്ടിൽ കയറിയ എല്ലാത്തിനെയും തേടി പിടിച്ചു പണി കൊടുക്കണം.
3. ജോണിന്റെ കമ്പനി സകലതും എന്റെ ആകണം.
ഇതാണ് ഞാൻ ഉദ്ദേശിക്കുന്നെ.”
“പക്ഷേ എങ്ങനെ?”
“ആദ്യം ജോണിനെ തീർക്കുകയാ. അവന് മാത്രം അല്ലാ ഇങ്ങനെ കാണിക്കാൻ അറിയൂ എന്നായിരിക്കും അവൻ വിചാരിച്ചു വെച്ചേക്കുന്നത്. നമുക്കും അറിയാം എന്താണ് ചെയേണ്ടത് എന്ന് ”
“എങ്ങനെ ജോണിനെ തീർക്കും നീ കാര്യം പറ ”
“എനിക്ക് ഒരു കാര്യം വെച്ചോണ്ട് ഇരിക്കുന്നത് ഇഷ്ടം അല്ലാ. ഞാൻ ഇങ്ങോട്ട് ബസിൽ വന്നപ്പോൾ മുഴുവനും അവനെ കൊല്ലാൻ ഉള്ള പ്ലാനിങ് ആയിരുന്നു മനസിൽ. നാളെ തന്നെ അത് നടപ്പിലാകും ഞായറാഴ്ച അല്ലെ നാളെ നല്ല സമയം ആണ് അവന് .
