Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ രുഗ്മിണി 8

“‘എന്നതാടാ അത് …”‘ വാനിന്റെ മുകളിൽ എന്തോ വീണ ശബ്ദം കേട്ട് ബോബി ഞെട്ടി . എന്തോ വന്നു വീണത് പോലെ വാനിന്റെ മുകൾ ഭാഗം ചളുങ്ങിയിരിക്കുന്നു .

“‘വല്ല തേങ്ങയോ മറ്റോ ആയിരിക്കും “” ഡ്രൈവർ ഡോർ തുറന്നിറങ്ങിയതും ഇരുമ്പു പൈപ്പ്‌കൊണ്ട് അടികിട്ടി താഴേക്ക് വീണു . ബോബി അതുകണ്ട് പിസ്റ്റലുമായി ചാടിയിറങ്ങിയപ്പോഴേക്കും മുകളിൽ നിന്നൊരാൾ താഴേക്ക് ചാടി . അയാൾ ഒരു മുഖം മൂടി വെച്ചിരുന്നു . ജോക്കറിന്റെ . ബോബി കണ്ണ് ചിമ്മുന്നതിനു മുൻപേ അവന്റെ കയ്യിൽ മഴുവിന്റെ തല കൊണ്ടുള്ള അടി ഏറ്റിരുന്നു . പുറകിലിരുന്ന ബോബിയുടെ ആളുകൾ പിസ്റ്റലുമായി ഡോർ തുറക്കാനാഞ്ഞപ്പോൾ ഓമ്‌നിയുടെ തകർത്തു രണ്ടുപേർ അകത്തുകയറി . അപ്പോഴേക്കും റഫീക്ക് അലിയുടെ കാലുകൾ പിസ്റ്റൾ ചവിട്ടിത്തെറിപ്പിച്ചിരുന്നു . തലക്കടിയേറ്റ ബോബി കണ്ണ് തിരുമ്മി നോക്കിയപ്പോൾ ഒരാൾ ഓമ്നിയിലേക്ക് കയറുന്നത് കണ്ടു . ഓമ്നി തന്റെ അടുത്തുകൂടെ പോയപ്പോൾ റഫീക്കിന്റെ കഴുത്തിൽ മഴു മുട്ടിച്ചു വെച്ചിരിക്കുന്ന ജോക്കറിനെ കണ്ട് ബോബിയുടെ തല പെരുത്തു ..ആരാണവർ ?

”””””””””””””””””””””””””””””””””””””””””

“‘ രാഖീ …..”” രുഗ്മിണിയുടെ അലർച്ച കേട്ടാണ് രാഗിണി ഞെട്ടിയെണീറ്റത് . അവൾ ഒരുനിമിഷം പകച്ചു പോയി . പെട്ടന്ന് സമനില വീണ്ടെടുത്ത അവൾ കയ്യിൽ കിട്ടിയ തുണികൊണ്ട് തന്റെ നഗ്നത മറച്ചു . തന്നെ കെട്ടിപ്പിടിച്ചു കിടന്ന രാഗിണി എണീറ്റപ്പോൾ മനോജ് ഒന്ന് ഞെരങ്ങി , അവൻ എന്നിട്ടും മയക്കം വിട്ടുണർന്നില്ല .

“‘ നല്ല പനി …. വല്ലാത്ത കുളിരുന്ന പോലെ .ഒന്ന് കെട്ടിപ്പിടിക്കാമോന്ന് ചോദിച്ചപ്പോ ഞാൻ ..രുക്കൂ …എന്നോട് ക്ഷമിക്കടീ …ഞാൻ .. എന്റെ ദേവീ ..””’  ഡ്രസ്സ് ചെയ്തു , വേഗം രുഗ്മിണിയുടെ മുറിയിലെത്തിയ രാഗിണി രുഗ്മിണിയുടെ തോളിലേക്ക് കിടന്ന് പൊട്ടിക്കരഞ്ഞു .

“‘ശ്ശെ ..പോയെടീ ചേച്ചീ .. പെട്ടന്ന് കണ്ടപ്പോൾ . നിനക്ക് ..നിനക്കവനെ ഇഷ്ടമാണോ ?”’

“‘രുക്കൂ നീ …..””രാഗിണി ഒരു പ്രത്യേക ഭാവത്തോടെ അവളെ നോക്കി .

“‘ഞാൻ സംസാരിച്ചിരുന്നു . അവൻ നിന്റെ ഗർഭത്തിനുത്തരവാദി ആണെന്ന് പറഞ്ഞു കഴിഞ്ഞു ഞാനവനെ തപ്പി നടന്നു .”‘

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025