Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾക്കായ്

അത് നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യൻ ഞാൻ ആയിരുന്നത് കൊണ്ടുമാവാം.
അല്ലെങ്കിൽ അന്ന് പോലീസുകാരിൽ നിന്നും രക്ഷപെട്ടു ഓടിയ അവൻ എന്റെ മുമ്പിൽ വരില്ലായിരുന്നല്ലോ.”
പറഞ്ഞു നിർത്തി അവൻ എന്നെ നോക്കിയപ്പോൾ പറയാൻ എനിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല ഉള്ളിൽ തിങ്ങി നിന്ന വിങ്ങൽ മാത്രം ബാക്കി.
“അപ്പോൾ ആരും ഒന്നും അറിഞ്ഞില്ലേ, പോലീസ്…..”
“വിധിച്ച വിധിക്ക് കാവൽ നിന്നത് ദൈവവും അവളുമായിരുന്നിരിക്കണം തെളിവുകൾ ഇല്ലാതെ വെറുമൊരു ആക്‌സിഡന്റായി അത് മാറി, അതിനു ശേഷവും എനിക്കിപ്പോഴും എന്നെ പൂർണമായി ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല, ഒരു നിലനിൽപ്പിനായി പരതുന്ന ഞാൻ എങ്ങനെയാടോ തന്നെ കൂടെ എന്റെ ഒപ്പം കൂട്ടുന്നെ……………….അന്ന് തന്നെ അങ്ങനെ ഒരവസ്ഥയിൽ കണ്ടപ്പോൾ എനിക്ക് അവളെ തന്നെയാണ് അവിടെ കണ്ടത് നിസ്സഹായയായി എന്റെ തീർത്ഥ, അവൾക് സംഭവിച്ചപോലെ ഇനി ഒരാൾക്ക് കൂടി എന്റെ മുമ്പിൽ സംഭവിച്ചു കൂടാ എന്ന് തോന്നി. ഒരു വഴിക്കല്ലെങ്കിൽ മറ്റൊരു വഴി നിങ്ങൾ രണ്ട് പേരും ഭയന്നത് ഒരു കാര്യമായിരുന്നു.”അവൻ പറഞ്ഞു തീർന്നതും ഞാൻ അവന്റെ നെഞ്ചിലേക്ക് വീണു.
“ഇത്രയും അറിഞ്ഞിട്ടു ഞാൻ എങ്ങനാ നിന്നെ വിട്ടുകളയാ. എത്ര കാലം വേണോങ്കിലും ഞാൻ കാത്തിരുന്നോളാം എന്നെ കൂടെ കൂട്ടിയാ മാത്രം മതി പ്ലീസ്.”
ആഹ് കൈകൾ എന്നെ ചുറ്റുന്നത് ഞാൻ അറിഞ്ഞു, കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണീർ അവന്റെ നെഞ്ച് നനച്ചതിനോടൊപ്പം. ഞാനും അവനെ ചുറ്റിപ്പിടിച്ചു നിന്നു.
ഞങ്ങളെ കണ്ടു കൊണ്ട് അകലെ ആകാശത്ത് ഒരു നക്ഷത്രം കൂടുതൽ തിളങ്ങി കണ്ണ് ചിമ്മി.

********************************************************
ഒരു മാസത്തിനിപ്പുറം പൂജ, പൂജ ത്രിലോക് ആണ്‌.
പക്ഷെ ഇപ്പോഴും അവളുമായി പൂർണ്ണമായൊരു ജീവിതത്തിനു എനിക്ക് കഴിയുമോ എന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷെ പൂജ അവൾ വളരെ ഹാപ്പി ആണ്, എന്നോട് ഒന്നിനും പരാതി ഇല്ല, എനിക്ക് പുതിയ ഈ ജീവിതത്തിലേക്ക് അഡ്ജസ്റ്റ് ആവാൻ വേണ്ട സമയം അവൾ എനിക്ക് തന്നിരുന്നു ഒന്നിനും അവൾ എന്നെ നിർബന്ധിക്കാറില്ല ഞാൻ ഒപ്പമുണ്ടെന്ന തോന്നൽ മാത്രം മതി അവൾക് ജീവിക്കാൻ എന്ന് എനിക്ക് മനസ്സിലായി.
വീട്ടിൽ എല്ലാവർക്കും അവളെ ഇഷ്ടമായിരുന്നു തീർത്ഥയുടെ കുറവ് ഏറ്റവും ഭംഗി ആയി തന്നെ പരിഹരിച്ചു, അച്ഛനും അമ്മയ്ക്കും അവൾ മകളായി മാറിയത് എന്നെയും അത്ഭുതപ്പെടുത്തി.
മുറിയിൽ ഞാൻ സോഫയിലും അവൾ കട്ടിലിലുമാണ് കിടന്നിരുന്നത്, അവൾ ഏറെ നിർബന്ധിച്ചെങ്കിലും എനിക്കതിനു കഴിയില്ലായിരുന്നു. ഉറങ്ങുന്നത് വരെ എന്നെ നോക്കി പുഞ്ചിരിച്ചു എനിക്ക് കാവലിരിക്കുന്ന പൂജയെ കണ്ടാണ് ഞാൻ ഉറങ്ങാറുള്ളത്.
ഇടയ്ക്ക് അവളുടെ വീട്ടിലും ഞങ്ങൾ പോയി നിക്കും അവളുടെ അച്ഛനും അമ്മയും എനിക്കും സ്വന്തമായി. അവളുടെ ഡെയ്സി എനിക്ക് പ്രാർത്ഥനയെ പോലെ പെങ്ങളായി മാറി, ഇടക്കുള്ള ഔട്ടിങ്ങും കുടുംബത്തിലെ സന്തോഷ അന്തരീക്ഷവും ഞങ്ങൾക്കിടയിലെ മഞ്ഞുരുക്കി തുടങ്ങിയെങ്കിലും എന്തോ ഒന്ന് ഞങ്ങളെ തമ്മിൽ വേർ തിരിച്ചിരുന്നു.
******************************************************

അന്ന് രാത്രി പതിവില്ലാതെ കാറ്റും മഴയും വീശി അടിച്ചു എട്ട് മണിയോടെ കറന്റും പോയി, ഒന്നും ചെയ്യാനില്ലാതിരുന്നത് എല്ലാവരും നേരത്തെ തന്നെ കിടക്കാനായി പോയി.
റൂമിൽ ഞാൻ പതിവ് പോലെ സോഫയിൽ തന്നെ ഇരിപ്പായിരുന്നു ഫോണിൽ ചാർജ് കുറവായത് കൊണ്ട് അതും മാറ്റി വെച്ചു. ഡോറിന് പുറത്തു തീയുടെ മഞ്ഞ വെളിച്ചം പടരുന്നതും ഒരു നിഴൽ അകത്തേക്ക് എത്തിനോക്കുന്നതും കണ്ടാണ് ഞാൻ അങ്ങോട്ടു നോക്കിയത്. കയ്യിൽ ഒരു മെഴുതിരിയുമായി പൂജ റൂമിലേക്ക്

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025