ഓട്ടോ പെട്ടെന്ന് തന്നെ മുനിസിപ്പാലിറ്റിയിലെയ്ക്ക് കയറി ഞാൻ ചേച്ചിയെ വിളിച്ചു കൊണ്ട് ഇറങ്ങി,, എത്ര ആയി,, ചേച്ചി ഓട്ടോക്കാരനോട് ചോദിച്ചു,, ചേച്ചി കൊടുക്കേണ്ട ഞാൻ കൊടുത്തോള്ളാം ഞാൻ ഒരു ഇരുനൂറു രൂപ ഓട്ടോ കാശ് കൊടുത്തു,, ഞാൻ കൊടുത്തോള്ളാമായിരുന്നു കുഞ്ഞേ കുഞ്ഞ് എന്തിനാ കൊടുത്തത്,,
അതൊന്നും കുഴപ്പം ഇല്ല ചേച്ചി അത് എന്റെ ഒരു ഐഡിയ ആയിരുന്നു ചേച്ചിയുടെ മനസ്സിൽ ഇടം നേടാൻ വേണ്ടി ആയിരുന്നു ഞാൻ അങ്ങനെ ചെയ്തത് ഞാൻ ചേച്ചിയെയും ഭർത്താവിനെ കൊണ്ട് അകത്തു കയറി നടക്കുന്നതിനിടയിൽ രാഘവൻ ചേട്ടൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ട് പുള്ളി ആദ്യം ആയിട്ട് ആണ് മുനിസിപ്പാലിറ്റിയിൽ കയറുന്നത് അതിന്റെ അമ്പരപ്പ് പുള്ളിയുടെ മുഖത്തു ഉണ്ട്,,
ഞങ്ങൾ അകത്തോട്ടു കയറി,, ആദ്യം കണ്ട ഓഫീസറുടെ റൂമിൽ കയറി ചേച്ചിയെ കൊണ്ട് പോയിട്ട് കാര്യം ഇല്ല അതുകൊണ്ട് ഞാൻ ചേച്ചിയെയും ഭർത്താവിനെയും വെളിയിൽ ഒരു കസേരയിൽ ഇരുത്തി,, ഞാൻ ഓഫീസറെ കണ്ടു,, എന്താ പ്രശ്നം,, സർ എനിക്ക് ഒരു പരാതി ഉണ്ട്,, എന്റെ വീടിന്റെ അടുത്ത് ഒരു സ്ത്രീയും ഭർത്താവും കട നടത്തുന്നുണ്ട് ആ കട അവിടുന്ന് പൊളിച്ചു നീക്കണമെന്ന് പറഞ്ഞു കൊണ്ട് അവർക്ക് ഇന്നലെ ഒരു നോട്ടിസ് കിട്ടി,,
സർ ആ കട കൊണ്ട് ആണ് അവർ ജീവിക്കുന്നത് അതിന് വേണ്ടി സർ എന്തെങ്കിലും ചെയ്യണം,, അതിന് ഞാൻ എന്താടോ ചെയേണ്ടത് റോഡിനു വീതി കൂട്ടാൻ പോവുകയാ താനൊരു കാര്യം ചെയ്യു അവർ വന്നിട്ട് ഉണ്ടോ,, ഉണ്ട് സർ ഞാൻ വിളിക്കാം,, ഞാൻ കസേരയിൽ ഇരിക്കുന്ന ചേച്ചിയുടെ അടുത്തേക്ക് ചെന്നു,, മോനെ എന്തു പറഞ്ഞു,, ചേച്ചിയെ സർ വിളിക്കുന്നു അകത്തോട്ടു വരാൻ പറഞ്ഞു,, ഞാൻ കൂടി വരണോ സരസമ്മെ,,
നിങ്ങൾ ഇവിടെ ഇരിക്ക് മനുഷ്യാ ഞങ്ങൾ പോയിട്ട് വരാം ചേട്ടനെ അവിടെ ഇരുത്തി ഞങ്ങൾ ഓഫീസറുടെ റൂമിൽ കയറി,, സർ ഇതാണ് ഞാൻ പറഞ്ഞ ചേച്ചി,, ഉം ഇരിക്ക് ഞാനും ചേച്ചിയും കസേരയിൽ ഇരുന്നു,, നിങ്ങളുടെ പേര്,,, സരസമ്മ,,,,
എന്തായാലും കട പൊളിച്ച് മാറ്റണം ഞാനൊരു കാര്യം പറയാം നിങ്ങൾക്ക് നഷ്ട പരിഹാരം ആയി ഒരു നല്ലൊരു തുക തരാം അതുകൊണ്ട് നിങ്ങൾക്ക് വേറൊരു കട തുടങ്ങാം അത് മതിയോ,, അല്ലെങ്കിൽ നിങ്ങൾക്ക് കട അവിടെ തന്നെ തുടങ്ങാം പക്ഷെ ഒരു കാര്യം ഞാൻ നിങ്ങൾക്ക് ഒരു ഉപകാരം അങ്ങോട്ട് ചെയുമ്പോൾ തിരിച്ചു നിങ്ങൾ ഒരു ഉപകാരം ഇങ്ങോട്ട് ചെയ്യണം എന്താ,, സാർ എന്തോന്നാ ഈ പറയുന്നേ എനിക്ക് ഒന്നും മനസിലായില്ല ഞങ്ങൾ എന്ത് ഉപകാരം ചെയ്യണം എന്നാണ് സാറ് പറയുന്നത്,,
